Advertisment

മുഖസൗന്ദര്യത്തിനായി കടലമാവ് ഈ രീതിയിൽ ഉപയോ​ഗിക്കാം

ഈ പോഷകങ്ങൾ ചർമ്മത്തെ ജലാംശം നിലനിർത്തുകയും ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷണം നൽകുകയും ചെയ്യുന്നു. മുഖത്ത് തൈര് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. 

New Update
dtyert4

മുഖക്കുരു, പാടുകൾ, മുഷിഞ്ഞതും വരണ്ടതുമായ ചർമ്മം തുടങ്ങിയ പല ചർമ്മപ്രശ്‌നങ്ങളും അകറ്റുന്നതിന് കടലമാവ് സഹായിക്കുന്നു. ചർമ്മത്തിൽ നിന്ന് വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യാനും കടലമാവ് സഹായകമാണ്. മുഖസൗന്ദര്യത്തിനായി കടലമാവ് ഈ രീതിയിൽ ഉപയോ​ഗിക്കാം. 

Advertisment

രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, രണ്ട് ടേബിൾ സ്പൂൺ പാൽ പാട എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. തിളങ്ങുന്ന ചർമ്മത്തിനും മുഖത്തിന് ഈ പാക്ക് സഹായകമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്.

രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടി, ഒന്നര ടേബിൾ സ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. തൈര് വൈറ്റമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.

ഈ പോഷകങ്ങൾ ചർമ്മത്തെ ജലാംശം നിലനിർത്തുകയും ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷണം നൽകുകയും ചെയ്യുന്നു. മുഖത്ത് തൈര് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

face-packs-for-remove-sun-tan
Advertisment