Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ നോക്കാം

നാരുകൾ, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്, പിസ്ത, ഫ്ളാക്സ് സീഡുകൾ എന്നിവ. ഇവ കൊളസ്ട്രോൾ കുറയ്ക്കുന്നതിനാൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡും വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. 

New Update
gfdgdsg

ശരീരഭാരം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, പോഷകാഹാരം കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണം കഴിക്കുക, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക എന്നിവ രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്തുന്നതിനും ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനും സഹായിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ നട്സുകളും വിത്തുകളും ടൈപ്പ് 2 പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണമാണ്.

Advertisment

ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിലും ഇവ ഉൾപ്പെടുത്താം. നാരുകൾ, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്, പിസ്ത, ഫ്ളാക്സ് സീഡുകൾ എന്നിവ. ഇവ കൊളസ്ട്രോൾ കുറയ്ക്കുന്നതിനാൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡും വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. 

വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ടെെപ്പ് 2 പ്രമേഹത്തെ തടയാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഇലക്കറികൾ. ചീര, ബ്രൊക്കോളി എന്നിവയിൽ ഗുണം ചെയ്യുന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ദിവസവും ഒന്നര സെർവിംഗ് പച്ച ഇലക്കറികൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14% കുറയ്ക്കുമെന്ന് പഠനം വെളിപ്പെടുത്തി. നാരുകളാൽ സമ്പുഷ്ടമായ ധാന്യങ്ങളിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുണ്ടെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ധാന്യങ്ങളാണ് ബാർലി, പയർ, തിന, റാഗി എന്നിവ. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

foods-help-to-control-blood-sugar-level
Advertisment