Advertisment

രാത്രി നല്ല ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. രാത്രി ചെറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

New Update
ghghf

പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുക ഏറെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഉറക്കത്തിന് സഹായിക്കും. സെറാടോണിന്‍, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ  അടങ്ങിയ കിവി  ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്. 

Advertisment

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ രാത്രി ചെറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. സാല്‍മണ്‍ ഫിഷ് ആണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും. 

മെലാറ്റോനിൻ അടങ്ങിയ ഓട്സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മറ്റൊരു നല്ല ഉറവിടമാണ് വാള്‍നട്സ്. കൂടാതെ, ഇവയിൽ മെലാറ്റോനിൻ, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വാള്‍നട്സ് കഴിക്കുന്നതും രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവയും രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

foods-to-help-improve-quality-of-sleep
Advertisment