Advertisment

സാമ്പത്തിക തട്ടിപ്പ് കേസ്: മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജരായ യുവതി അറസ്റ്റില്‍

ചീരഞ്ചിറ സ്വദേശിയില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി. പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയതായാണ് പൊലീസ് പറയുന്നത്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kerala police1

കോട്ടയം: മോൻസൺ മാവുങ്കലിൻ്റെ മുൻ മാനേജർ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശി നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 

ചീരഞ്ചിറ സ്വദേശിയില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി. പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയതായാണ് പൊലീസ് പറയുന്നത്.  കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. 

Advertisment