Advertisment

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ചിപ്സ് പോലുള്ള പലഹാരങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാൻ നല്ലത്. പഞ്ചസാരയും മറ്റ് മധുരപലഹാരങ്ങളും നല്ലതുപോലെ നിയന്ത്രിക്കണം. വീട്ടിലുണ്ടാക്കുന്ന ആഹാരം തന്നെ കഴിച്ചും അല്‍പസമയം വ്യായാമത്തിന് വേണ്ടി മാറ്റിവച്ചും വണ്ണം കുറയ്ക്കാം. 

New Update
uyt76r678y

പലര്‍ക്കും ആരോഗ്യകരമാം വിധം ശരീരഭാരം കൊണ്ടുപോകാൻ സാധിക്കാറില്ല. മോശം ജീവിതസാഹചര്യങ്ങള്‍ തന്നെ ഇവിടെ വില്ലനായി വരുന്നത്. എന്തായാലും ശരീരഭാരം വല്ലാതെ കൂടുന്നത് തീര്‍ച്ചയായും ആരോഗ്യത്തിന് വെല്ലുവിളിയാണ്. വണ്ണമുള്ളവര്‍ക്കെല്ലാം തന്നെ എങ്ങനെയും വണ്ണം അല്‍പമെങ്കിലും കുറഞ്ഞുകിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരിക്കും.

Advertisment

മറ്റ് സ്നാക്സ് കഴിക്കുന്നത് ഒഴിവാക്കി പകരം ഫ്രൂട്ട്സ് കഴിച്ച് ശീലിച്ചാല്‍ തന്നെ ഒരു പരിധി വരെ വണ്ണം കുറയ്ക്കാൻ സാധിക്കും. കൂട്ടത്തില്‍ ചില പഴങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ, വണ്ണം കുറയ്ക്കുന്നതിന് കുറെക്കൂടി സഹായകരമായിരിക്കും. ഓറഞ്ചും ആപ്പിളുമെല്ലാം ഇതിനായി കഴിക്കാവുന്ന പഴങ്ങളാണ് കെട്ടോ. ഏത് സീസണിലും നമ്മുടെ മാര്‍ക്കറ്റുകളില്‍ സുലഭമായി കിട്ടുന്ന പഴങ്ങളാണ് ഓറഞ്ചും ആപ്പിളും.

പലപ്പോഴും വിലയിലും വലിയ നഷ്ടം വരാറില്ല. അതിനാല്‍ ഇവ കാര്യമായി തന്നെ ഡയറ്റിലുള്‍പ്പെടുത്താൻ നോക്കാം. മറ്റ് എല്ലാ ഭക്ഷണവും യഥേഷ്ടം കഴിച്ചതിന്‍റെ കൂട്ടത്തില്‍ ഓറഞ്ചും ആപ്പിളുമൊന്നും കഴിച്ചത് കൊണ്ടായില്ല കെട്ടോ. അനാരോഗ്യകരമായ ഭക്ഷണരീതി മാറ്റേണ്ടത് നിര്‍ബന്ധമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. ഇതിനൊപ്പമാണ് ഫ്രൂട്ട്സ് കൂടി ഉള്‍പ്പെടുത്തേണ്ടത്.

കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ചിപ്സ് പോലുള്ള പലഹാരങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാൻ നല്ലത്. പഞ്ചസാരയും മറ്റ് മധുരപലഹാരങ്ങളും കൂടി നല്ലതുപോലെ നിയന്ത്രിക്കണം. വീട്ടിലുണ്ടാക്കുന്ന ആഹാരം തന്നെ അളവില്‍ കഴിച്ചും, ദിവസവും അല്‍പസമയം വ്യായാമത്തിന് വേണ്ടി മാറ്റിവച്ചും സമാധാനപൂര്‍വം തന്നെ വണ്ണം കുറയ്ക്കാം. ചെറുമധുരനാരങ്ങ, വിവിധയിനം ബെറികള്‍, കിവി  എന്നിങ്ങനെയുള്ള പഴങ്ങളെല്ലാം വെയിറ്റ് ലോസ് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.

fruits-help-for-weight-loss
Advertisment