Advertisment

കോളിഫ്ളവര്‍ കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിയാം

കൊഴുപ്പ് അടങ്ങിയിട്ടില്ലാത്തതിനാല്‍ തന്നെ കോളിഫ്ളവര്‍ കൊളസ്ട്രോള്‍ ഭീഷണി ഒട്ടും ഉയര്‍ത്താത്ത വിഭവമാണ്. എന്നാലിത് എങ്ങനെ തയ്യാറാക്കുന്നു എന്നത് ശ്രദ്ധേയമാണ്. എപ്പോഴും അമിതമായ എണ്ണയുപയോഗിച്ചാണ് കോളിഫ്ളവര്‍ തയ്യാറാക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നല്ലതായി വരില്ല.

New Update
kjhbvcxxcyu

ആരോഗ്യകരമായ രീതിയില്‍, എന്നുവച്ചാല്‍ അധികം എണ്ണയൊന്നും ചേര്‍ക്കാതെയാണെങ്കില്‍ കൂടെക്കൂടെ കോളിഫ്ളവര്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് കെട്ടോ. പലരും കോളിഫ്ളവറിനെ അങ്ങനെ ആരോഗ്യകരമായൊരു ഭക്ഷണപദാര്‍ത്ഥമായി കണക്കാക്കാറില്ല എന്നതാണ് സത്യം. ഒരു 'ഫാൻസി' വിഭവമായി ഇതിനെ മാറ്റിനിര്‍ത്താറാണ് പതിവ്. പക്ഷേ സത്യത്തില്‍ കോളിഫ്ളവറിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. 

Advertisment

വൈറ്റമിൻ-സി, വൈറ്റമിൻ-കെ, ഫോളേറ്റ് എന്നിവയാണ് കോളിഫ്ളവറിന്‍റെ വലിയ പ്രത്യേകതകള്‍. സ്കിൻ, മുടി, എല്ല്, രക്തക്കുഴലുകള്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും മുറിവുകളോ പരുക്കുകളോ പെട്ടെന്ന് ഭേദപ്പെടുത്തുന്നതിനും എല്ലാം സഹായകമായി വരുന്ന ഘടകങ്ങളാണ് വൈറ്റമിൻ-സിയും വൈറ്റമിൻ-കെയും.

ഫോളേറ്റ് ആകട്ടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും കോശങ്ങളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതിനുമെല്ലാം നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ്. കോശങ്ങളുടെ രൂപീകരണത്തിന് വേണം എന്നതിനാല്‍ തന്നെ ഗര്‍ഭിണികള്‍ക്ക് നിര്‍ബന്ധമായും വേണ്ടൊരു ഘടകമാണ് ഫോളേറ്റ്. വണ്ണം കുറയ്ക്കാനുള്ള ഡയറ്റിലും ഗര്‍ഭിണികളുടെ ഡയറ്റിലുമെല്ലാം കോളിഫ്ളവര്‍ സധൈര്യം ഉള്‍പ്പെടുത്താവുന്നതാണ്.

കൊഴുപ്പ് അടങ്ങിയിട്ടില്ലാത്തതിനാല്‍ തന്നെ കോളിഫ്ളവര്‍ കൊളസ്ട്രോള്‍ ഭീഷണി ഒട്ടും ഉയര്‍ത്താത്ത വിഭവമാണ്. എന്നാലിത് എങ്ങനെ തയ്യാറാക്കുന്നു എന്നത് ശ്രദ്ധേയമാണ്. എപ്പോഴും അമിതമായ എണ്ണയുപയോഗിച്ചാണ് കോളിഫ്ളവര്‍ തയ്യാറാക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നല്ലതായി വരില്ല. കോളിഫ്ളവര്‍ വാങ്ങിക്കുമ്പോള്‍ നല്ല പച്ച നിറത്തിലുള്ളതും തണ്ട് നല്ലതുപോലെ വെളുത്തിരിക്കുന്നതും വാടാത്തതുമായ കോളിഫ്ളവര്‍ വാങ്ങിക്കാൻ ശ്രദ്ധിക്കുക.

health-benefits-of-cauliflower
Advertisment