കോഴിക്കോട്: ലക്ഷദ്വീപിലേക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുതിയ സർവീസ് ആരംഭിച്ച് ഇൻഡിഗോ. ചരിത്രത്തിലാദ്യമായാണ് കരിപ്പൂരിൽ നിന്നും അഗത്തിയിലേക്ക് വിമാന സർവീസ് ആരംഭിച്ചത്.
ബംഗളുരുവിൽ നിന്ന് അഗത്തിയിലേക്ക് ഇന്ഡിഗോയ്ക്ക് തന്നെ വിമാന സർവീസ് ഉണ്ടെങ്കിലും കേരളത്തിൽ നിന്ന് ഇതാദ്യമായാണ്.
78 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം കരിപ്പൂരില്‍നിന്ന് കൊച്ചി വഴി അഗത്തിയിലേക്കും അവിടെ നിന്ന് ബംഗളുരുവിലേക്കും പറക്കും. ദിവസവും സർവീസ് ഉണ്ടാകും. ആദ്യ സര്‍വിസ് വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് കേക്ക് മുറിച്ച് ഉദ്‌ഘാടനം നിർവഹിച്ചു.