Advertisment

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​മ്പോൾ കോ​ൺ​ഗ്ര​സി​ന് കാ​ലി​ട​റും; കേ​ര​ള​ത്തി​ല്‍ ബി​ജെ​പി ഇത്തവണ അ​ക്കൗ​ണ്ട് തു​റ​ക്കും, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റിനും സുരേഷ് ഗോപിക്കും ജയം ഉറപ്പെന്ന് കെ.​സു​രേ​ന്ദ്ര​ൻ

New Update
k surendran Untitledd1.jpg

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​മ്പോൾ പ​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും കാ​ലി​ട​റു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും വോ​ട്ട് ശ​ത​മാ​നം ഗ​ണ്യ​മാ​യി ഉ​യ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ മ​ത്സ​രി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തും സു​രേ​ഷ് ഗോ​പി മ​ത്സ​രി​ച്ച തൃ​ശൂ​രി​ലും വി​ജ​യി​ക്കു​മെ​ന്ന് ബി​ജെ​പി നേ​തൃ​യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

ശ​ശി ത​രൂ​ര്‍ ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത് തോ​റ്റ് തു​ന്നം​പാ​ടു​മെ​ന്നും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​യി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment