Advertisment

കേരളത്തിൽ മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത

New Update
Heatwave in Palakkad

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്‌ണതരംഗ മുന്നറയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ചൂട് തുടരുമ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യത ഉണ്ട്. സംസ്ഥാനത്ത് ചൂടേറിയതും അസ്വസ്ഥവുമായ കാലാവസ്ഥ അടുത്ത 2 ദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയുണ്ട്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 39°Cന് മുകളിൽ താപനില രേഖപ്പെടുത്തും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 38°C വരെയും കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നത്.

തിരുവനന്തപുരം ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും രാത്രികാല താപനില മുന്നറിയിപ്പും നൽകി. അതേസമയം ചൂടിന് ആശ്വാസമായി ഇന്ന് ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മറ്റന്നാൾ തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വേനല്മഴയ്ക്ക് ഒപ്പം ഇടിമിന്നലിന് സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രണത്തിന് സാധ്യതയുമുണ്ട്. അതേസമയം കേരള കർണാടക ലക്ഷദ്വീപ് മത്സ്യബന്ധനത്തിന് വിലക്കില്ല.

Advertisment