Advertisment

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, സിപിഐഎം നേതാക്കൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
ed karuvannur submit

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി കെ ബിജുവും സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസും ഇന്ന് വീണ്ടും ഇഡി ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കൗൺസിലർ പി കെ ഷാജനേയും ഇന്ന് ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച അവസാനം മൂവരേയും ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതാണ്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച പി കെ ബിജുവിനെയും വെള്ളിയാഴ്ച എം എം വർഗീസിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. എം എം വർഗീസിനെ ഇഡി ക്ക് പുറമേ ആദായ നികുതി വകുപ്പും ചോദ്യം ചെയ്തിരുന്നു. തുടർന്ന് തൃശ്ശൂർ ബാങ്ക് ഓഫ് ഇന്ത്യയിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുകയും സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് കണ്ടെത്തുകയും ചെയ്തു. അക്കൗണ്ടിൽ അഞ്ച് കോടി 10 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. അക്കൗണ്ട് ഉടൻ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് ഒന്നും ഒളിപ്പിക്കാനില്ലെന്നായിരുന്നു എം എം വർഗീസിൻ്റെ പ്രതികരണം.

ഇതുമായി ബന്ധപ്പെട്ട് തന്നെയാവും ഇന്നത്തെ ചോദ്യം ചെയ്യലും. അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ ഏപ്രിൽ രണ്ടിന് പിൻവലിച്ചിട്ടുണ്ട്. പിൻവലിച്ച തുക ചെലവഴിക്കരുത് എന്ന നിർദ്ദേശവും ആദായ നികുതി വകുപ്പ് നൽകിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയിൽ ഈ അക്കൗണ്ട് ഉള്ള കാര്യം ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നില്ല.

Advertisment