Advertisment

എയർ ഇന്ത്യ എക്സപ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; കണ്ണൂരിൽ കുടുങ്ങി നൂറുകണക്കിന് യാത്രക്കാ‍ർ

New Update
air india a350-2

കണ്ണൂർ: എയർ ഇന്ത്യ എക്സപ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് അനൗദ്യോഗിക വിശദീകരണം.

Advertisment