Advertisment

തൃശൂർ പൂരം; പ്രതിസന്ധി മാറി, വെടിക്കെട്ട് തുടങ്ങി

New Update
_pooram updatesss.jpg

തൃശൂർ: അനിശ്ചിതത്വത്തിനൊടുവിൽ തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങി. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് പ്രതിഷേധം കാരണം മണിക്കൂറുകൾ വൈകിയത്. പാറമേക്കാവിന് പിന്നാലെ തിരുവമ്പാടിയുടെ വെടിക്കെട്ടും നടക്കും. കലക്ടറും മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്.

പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെച്ചത്. വെടിക്കെട്ട്‌ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുന്നേ പൊലീസ് ആളുകളെ തടഞ്ഞപ്പോഴാണ് തർക്കമുണ്ടായത്.

ചരിത്രപ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ സുന്ദർ മേനോൻ പറഞ്ഞു. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആശങ്കകൾ പങ്കുവെച്ചെന്നും ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ആഘോഷ കമിറ്റിക്കും ഭരണസമിതിക്കും ജില്ലാ കലക്ടർ ഉറപ്പു നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Advertisment