Advertisment

പരിശോധനയ്ക്കായി സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അന്വേഷണ ഏജൻസികൾ ആവശ്യപ്പെടില്ല; ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ചെയ്യേണ്ടത്: മുന്നറിയിപ്പുമായി പൊലീസ്‌

ന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ല

New Update
mobile2

തിരുവനന്തപുരം: അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയുമെന്നും, അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ലെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ അറിയിച്ചു.

ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ  ഇമെയിൽ മുഖേനയോ ഉന്നയിച്ചാൽ ഉടൻ തന്നെ 1930 ൽ സൈബർ പൊലീസിനെ വിവരം അറിയിക്കണം. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പിനെ നേരിടാൻ നമുക്ക് കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി.

Advertisment