Advertisment

'സിപിഎമ്മുകാര്‍ ചെവിയില്‍ നുള്ളി കാത്തിരുന്നോ; ആഴ്ചകള്‍ക്കുള്ളില്‍ വീണാ വിജയന് സമന്‍സ് വരും, അവര്‍ അകത്താകുകയും ചെയ്യും' !-കെ.എം. ഷാജി

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ജയിലിലാകുമെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
km shaji veena vijayan

കണ്ണൂർ: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ജയിലിലാകുമെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. കണ്ണൂർ മാട്ടൂൽ നോർത്തിൽ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഞാന്‍ പറയുന്നത് നിങ്ങള്‍ എഴുതിവച്ചോളൂ. സിപിഎമ്മുകാര്‍ ചെവിയില്‍ നുള്ളി കാത്തിരുന്നോ. ആഴ്ചകള്‍ക്കുള്ളില്‍ വീണാ വിജയന് സമന്‍സ് വരും. വീണാ വിജയന്‍ അകത്താകുകയും ചെയ്യും. ഇത് 2020ല്‍ കേരള നിയമസഭയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് കള്ളത്തരങ്ങളില്‍ പങ്കുണ്ടെന്ന്. അന്ന് എന്റെ പേരിലും കേസെടുത്തു. എന്റെ പേരില്‍ കേസെടുത്താല്‍ എല്ലാം അവസാനിക്കുമോ?'', എന്നായിരുന്നു കെ.എം. ഷാജിയുടെ വാക്കുകള്‍.

Advertisment