Advertisment

'സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് സ്റ്റേഷനിലെത്തി കീഴടങ്ങി

New Update
KOLACHERI_MURDER.jpg

കോലഞ്ചേരി: സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി-71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. ഏഴു മണിയോടെയാണ് ഇയാള്‍ സ്റ്റേഷനില്‍ ഹാജരായത്. തന്റെ സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊച്ചി ധനുഷ്‌കോടി ദേശീയപാത തോന്നിക്ക ജങ്ഷനു സമീപമാണ് ഇവരുടെ വീട്.

Advertisment