Advertisment

നെടുമ്പാശ്ശേരിയില്‍ കെനിയന്‍ പൗരനില്‍ നിന്നും ആറരക്കോടിയുടെ കൊക്കെയ്ന്‍ പിടികൂടിയ സംഭവം; പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും

New Update
WhatsApp-Image-2024-04-30-at-10.57.46-AM.jpeg

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍, കെനിയന്‍ പൗരനില്‍ നിന്നും ആറരക്കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ദ്വിഭാഷിയുടെ സഹായം ഉറപ്പാക്കിയ ശേഷമായിരിക്കും ഡി ആര്‍ ഐ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. ആര്‍ക്ക് വേണ്ടിയാണ് ഇയാള്‍ കൊക്കെയ്ന്‍ കടത്തിയതെന്നുള്‍പ്പടെ കണ്ടെത്തുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് ഡി ആര്‍ ഐ നീക്കം.

മയക്കുമരുന്ന് കടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്താനായി കെനിയന്‍ പൗരനെ വിശദമായി ചോദ്യം ചെയ്യാനാണ് ഡി ആര്‍ ഐ തീരുമാനം.എത്യോപ്പ്യയില്‍ നിന്ന് മസ്‌ക്കറ്റ് വഴി നെടുമ്പാശ്ശേരിയിലെത്തിയ ഇയാള്‍ കൊച്ചിയില്‍ ആര്‍ക്കെങ്കിലും മയക്കുമരുന്ന് കൈമാറാന്‍ ഉദ്ദേശിച്ചിരുന്നോ അതോ ഇവിടെ നിന്ന് ബംഗലുരുവിലേക്കോ ഡല്‍ഹിയിലേക്കോ കടത്താന്‍ ഉദ്ദേശിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

കെനിയന്‍ പൗരന്‍ മയക്കുമരുന്ന് കടത്തില്‍ കാരിയറായി പ്രവര്‍ത്തിച്ചുവെന്നാണ് നിഗമനം.ഇതിലെ മറ്റ് കണ്ണികളെയും മയക്കുമരുന്നിന്റെ ഉറവിടവും കണ്ടെത്താനാണ് ഡി ആര്‍ ഐ ശ്രമം.ഇതിനായി പ്രതിയെ പരമാവധി ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് ഡി ആര്‍ ഐ തീരുമാനിച്ചിരിക്കുന്നത്. ദ്വിഭാഷിയുടെ സഹായം ഉറപ്പാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Advertisment