Advertisment

കടന്നു പോകുന്നത് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍ വീഴ്ച്ചകള്‍ വിലയിരുത്തിയും വോട്ടു ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങള്‍ നടത്തിയും സ്ഥാനാര്‍ഥികള്‍. വിജയ പ്രതീക്ഷയുമായി മുന്നണികള്‍

New Update
loksabha.1710974780.jpg

കോട്ടയം: കടന്നു പോകുന്നത് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍ ഇനിയും സംശയിക്കുന്ന വോട്ടുകള്‍ എല്ലാം പെട്ടിയില്‍ വീഴ്ത്താനുള്ള അവസാന തന്ത്രങ്ങള്‍  പുറത്തെടുത്ത് സ്ഥാനാഥികള്‍. സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും നേരില്‍ കാണേണ്ടവരെ കാണണ്ട് വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ്.

Advertisment

പ്രചാരണം കൊടിയിറങ്ങിയപ്പോള്‍ മൂന്നു മുന്നണികളും ഒരു പോലെ പ്രതീക്ഷയിലാണ്. വിജയം ഉറപ്പെന്നു  എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ അവകാശപ്പെടുന്നു. എന്‍.ഡി.എയും ആത്മവിശ്വാസത്തിലാണ്.

പ്രതീക്ഷകള്‍ വര്‍ധിക്കാന്‍ മൂന്നു മുന്നണികള്‍ക്കും ഓരോ ഓരോ  കാരണങ്ങളുണ്ട്. എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍.

അഭിമാനാര്‍ഹമായ വിജയം ഉറപ്പാണെന്ന് ഉറച്ച വിശ്വാസത്തിലാണ്  എല്‍.ഡി.എഫ്. ക്യാമ്പ്. പതിനായിരത്തിലേറെ കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ നടത്തിയ ചിട്ടയായ പ്രചരണത്തിന്റെ ഫലം ഉറപ്പായും ഉണ്ടാകും. ഏറ്റവും കൂടുതല്‍ സമയം പ്രചാരണത്തിനു ലഭിച്ച സ്ഥാനാര്‍ഥിയാണെന്നതിന്റെ നേട്ടം തോമസ് ചാഴികാടനുണ്ട്. യു.ഡി.എഫിലെ അനൈക്യം ഗുണമാകും. മണ്ഡലത്തിലെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ബി.ഡി.ജെ.എസ്. വോട്ട് പ്രശ്നമുണ്ടാക്കില്ലെന്നും എല്‍.ഡി.എഫ്. നേതാക്കള്‍ പറയുന്നു.

 കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വോട്ടിനെ ബാധിക്കില്ലെന്നും

 പ്രചാരണ തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും രണ്ടാം ഘട്ടത്തില്‍ മുന്നേറ്റം ഉറപ്പാക്കിയെന്നു യു.ഡി.എഫിന്റെ ആത്മ വിശ്വാസം.. സംസ്ഥാനത്തെ യു.ഡി.എഫ് അനുകൂല തരംഗം, സമുദായങ്ങളുടെ പിന്തുണ എന്നിവ അനുകൂല ഘടകമാണെന്നും യു.ഡി.എഫ്് വിലയിരുത്തല്‍.

മോഡിയുടെ ഗ്യാരന്റിയുടെ പ്രചാരണ വാക്യം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാക്കിയത് ഗുണം ചെയ്യുമെന്ന വിശ്വാസമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പിയുടെ പ്രതീക്ഷ.

നാടിളക്കിയുള്ള പ്രചാരണത്തേക്കാള്‍ ശക്തമായ പ്രചാരണം അടിസ്ഥാനതലത്തില്‍  നടത്തി. ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തിന്റെ ഗുണവും നേട്ടമായി. വൈക്കം, കോട്ടയം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ബി.ഡി.ജെ.സിനുള്ള സ്വാധീനം വോട്ടെടുപ്പില്‍ കാര്യമായി പ്രതിഫലിക്കുമെന്നും എന്‍.ഡി.എ നേതാക്കള്‍ പറയുന്നു.

Advertisment