Advertisment

'വൈകിട്ട് ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ വാഷിംഗ് മെഷീന്‍ ഉപയോഗം ഒഴിവാക്കാം' ! വൈദ്യുതി തടസം ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ നിര്‍ദ്ദേശം

വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുൾപ്പെടെ ഉണ്ടാകുന്നു

New Update
washing machine

തിരുവനന്തപുരം: വൈകിട്ട് ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ വാഷിംഗ് മെഷീന്‍ ഉപയോഗം ഒഴിവാക്കാമെന്ന് കെഎസ്ഇബി. വൈദ്യുതി തടസം പരിഹരിക്കാനുള്ള ഒരു മാര്‍ഗമായാണ് കെഎസ്ഇബി ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.

Advertisment

നിര്‍ദ്ദേശം ഇങ്ങനെ:

രാത്രി, വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളിൽ ചിലർക്കെങ്കിലുമുണ്ട്.

വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും.

വാഷിംഗ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യം. പ്രിയപ്പെട്ട ഉപഭോക്താക്കൾ സഹകരിക്കുമല്ലോ.

Advertisment