കൊച്ചി: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബു വിജയിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്നത്തെ ഇടതുസ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വ്യാഴാഴ്ച.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മതചിഹ്നം ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചു എന്നാണ് സ്വരാജിന്റെ ആരോപണം.
ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം വോട്ടേഴ്സ് സ്ലിപ്പില്‍ ഉപയോഗിച്ചെന്ന് സ്വരാജ് ഹര്‍ജിയില്‍ പറയുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ 992 വോട്ടിനാണ് ബാബു തോൽപിച്ചത്.