Advertisment

ബാങ്ക് തട്ടിപ്പ് തൃശൂരില്‍ മുഖ്യപ്രചാരണ വിഷയമാക്കാനുറച്ച് ബിജെപി; മോദി കരുവന്നൂരിലേക്ക് ? റോഡ് ഷോ നടത്താന്‍ ആലോചന

പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സിനോട് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) റിപ്പോര്‍ട്ട് തേടി. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
narendra modi1

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കേസ് തൃശൂരില്‍ പ്രചാരണവിഷയമാക്കാന്‍ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരുവന്നൂരില്‍ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് സൂചന. 15ന് മോദിയെ കരുവന്നൂരിന് സമീപമുള്ള ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ച് പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് നീക്കം. ഇരിങ്ങാലക്കുടയിൽ നിന്നും കരുവന്നൂരിലേക്ക് മോദിയുടെ റോഡ് ഷോ നടത്താനും പാര്‍ട്ടി ആലോചിക്കുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സിനോട് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) റിപ്പോര്‍ട്ട് തേടി. 

ആലത്തൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ഡോ. ടി.എന്‍. സരസുവിന്റെ പ്രചാരണത്തിനും മോദി എത്തിയേക്കും. 15ന് ആലത്തൂർ മണ്ഡലത്തിന്റെ ഭാഗമായുള്ള കുന്നംകുളത്ത് പ്രധാനമന്ത്രിയെ എത്തിച്ച് പരിപാടി സംഘടിപ്പിക്കാനാണ് നീക്കം.

Advertisment