Advertisment

തൃശ്ശൂര്‍ പൂരം പൊലീസ് കൈകാര്യംചെയ്ത രീതി ശരിയായില്ലെന്ന് എം.വി. ഗോവിന്ദന്‍; ബി.ജെ.പിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ. മുരളീധരന്‍

തൃശ്ശൂര്‍ പൂരം പൊലീസ് കൈകാര്യംചെയ്ത രീതി ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആവശ്യമില്ലാത്ത സംഘര്‍ഷമുണ്ടാക്കേണ്ട കാര്യമുണ്ടോയെന്ന് ഗോവിന്ദന്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
mv govindan k muraleedharan

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം പൊലീസ് കൈകാര്യംചെയ്ത രീതി ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആവശ്യമില്ലാത്ത സംഘര്‍ഷമുണ്ടാക്കേണ്ട കാര്യമുണ്ടോയെന്ന് ഗോവിന്ദന്‍ ചോദിച്ചു. ശരിയായ രീതിയില്‍ കൈകാര്യംചെയ്തുപോവുകയല്ലേ പൊലീസ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമിച്ചത് ബി.ജെ.പിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ആരോപിച്ചു.

ബി.ജെ.പിക്കാര്‍ക്ക് ഓരോന്ന് പറയാന്‍ അവസരമുണ്ടാക്കിക്കൊടുത്തു. ബി.ജെ.പിക്ക് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണോ ഇന്നലത്തെ സംഭവമെന്ന് സംശയിക്കുന്നു.  

ഇലഞ്ഞിത്തറ മേളത്തിനും ബ്രഹ്‌മസ്വം മഠത്തിലെ ചടങ്ങിനും വരാതിരുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി പക്ഷേ രാവിലെ ചര്‍ച്ചയിലേക്ക് ഓടിവന്നു. അവിടെ കുറേ ഒച്ചയും ബഹളവുമുണ്ടാക്കിയെന്നാണ് അറിഞ്ഞത്. ഇവിടെ എങ്ങനെ പെട്ടെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി രംഗത്തുവന്നുവെന്നും മുരളീധരന്‍ ചോദിച്ചു.

Advertisment