Advertisment

'സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർ കുഞ്ഞു പറയുന്നത്; നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ

രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നതെന്നും പത്മജ ചോദിച്ചു.

New Update
Padmaja Venugopal Rahul Mamkootathil

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നതെന്നും പത്മജ ചോദിച്ചു.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

ഇത് രാഹുൽ മങ്കൂട്ടത്തിൽ. ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നത്. എന്നെ പറഞ്ഞത് ഞാൻ ക്ഷമിച്ചു. എന്റെ അച്ഛന്റെ പറ്റി പറഞ്ഞു .രാഷ്ട്രീയത്തിൽ ഒന്നും ഇല്ലാതിരുന്ന എന്റെ അമ്മയെ പറ്റി പറഞ്ഞു. എന്റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചു.

ഇപ്പോൾ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു. എത് പാർട്ടിക്കാരി ആയിക്കോട്ടെ. അവർ സീനിയർ പൊതു പ്രവർത്തകയാണ്. അതിലപ്പുറം ഒരു സ്ത്രീ ആണ്. നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ വല്ല ഇലക്ഷനും നിൽക്കേണ്ടി വന്നാൽ ഒരു സ്ത്രീയുടെ വോട്ടു പോലും നിങ്ങൾക്ക് കിട്ടില്ല. ആദ്യം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ.

Advertisment