Advertisment

കണ്ണൂരിൽ മ​ദ്യ​ല​ഹ​രി​യി​ൽ വ​നി​താ എ​സ്ഐ​യെ ആ​ക്ര​മി​ച്ചു; യു​വ​തി അ​റ​സ്റ്റി​ൽ

New Update
G

ക​ണ്ണൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ വനിതാ എ​സ്ഐ​യെ ആ​ക്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ത​ല​ശേ​രി കൂ​ളി ബ​സാ​ർ സ്വ​ദേ​ശി​നി റ​സീ​ന ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ടു​റോ​ഡി​ൽ ഇ​വ​ർ നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ചി​രു​ന്നു .

Advertisment

ഇ​ന്ന് വൈ​കി​ട്ട് ത​ല​ശേ​രി കി​ഴ​വ​ന്തി​മു​ക്കി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ സു​ഹൃ​ത്തി​നൊ​പ്പ​മെ​ത്തി​യ റ​സീ​ന, നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​വ​ർ നാ​ട്ടു​കാ​രെ മ​ർ​ദി​ച്ചു.

തൊ​ട്ടു​പി​ന്നാ​ലെ ത​ല​ശേ​രി വ​നി​താ എ​സ്ഐ ഇ​വി​ടെ​യെ​ത്തി. തു​ട​ർ​ന്ന് യുവതിയെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്ര​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ എ​സ്ഐ​യെ ഇ​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സം​ഭ​വ​ത്തി​ലാ​ണ് റ​സീ​ന​യ്ക്കെ​തി​രെ ഇ​പ്പോ​ൾ കേ​സെ​ടു​ത്ത​ത്. കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും എ​സ്ഐ​യെ ആ​ക്ര​മി​ച്ച​തി​നു​മാ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റ​സീ​ന​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി​ക്കെ​തി​രെ ത​ല​ശേ​രി​യി​ലും മാ​ഹി​യി​ലും കേ​സു​ണ്ട്.

 

Advertisment