Advertisment

കേരളത്തില്‍ ബിജെപി അഞ്ച് സീറ്റുകളില്‍ ജയിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍; കോണ്‍ഗ്രസിലെ പല പ്രമുഖരുടെയും കാലിടറുമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരത്ത് ശശി തരൂര്‍ ഇത്തവണ തോറ്റ് തുന്നംപാടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് ജയിക്കാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
prakash javadekar k surendran

തിരുവനന്തപുരം : കേരളത്തിൽ ബിജെപി അഞ്ച്  സീറ്റ് വിജയിക്കുമെന്ന് ബിജെപി നേതവ് പ്രകാശ് ജാവദേക്കർ. മാസങ്ങള്‍ക്ക് മുമ്പും ഇതേ കാര്യം തന്നെയാണ് താന്‍ പറഞ്ഞതെന്നും അതേ നിലപാട് തന്നെയാണ് ഇപ്പോഴെന്നും ജാവദേക്കർ വ്യക്തമാക്കി.  

Advertisment

മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും പറഞ്ഞു. കോൺഗ്രസിന് വലിയ തിരിച്ചടിയാകും. 20 സീറ്റ് എന്ന കണക്ക് തെറ്റും. കോൺഗ്രസിലെ പല പ്രമുഖരും കാലിടറി വീഴും. 

കേരളത്തില്‍ ഇത്തവണ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും ബൂത്ത്തലം മുതല്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ വെച്ച സീറ്റുകളില്‍ വിജയിക്കാമെന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂര്‍ ഇത്തവണ തോറ്റ് തുന്നംപാടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് ജയിക്കാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

സിപിഎം സർക്കാരിനെതിരായ ജനവികാരം ശക്തമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ടാണ് പോയതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കോ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോ അറിയുമോ? ആരാണു മുഖ്യമന്ത്രിയെ സ്പോൺസർ ചെയ്യുന്നതെന്നു ജനങ്ങൾക്ക് അറിയണം. വടകര ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും കോൺഗ്രസും സിപിഎമ്മും വർഗീയ പ്രചാരണമാണ്‌ നടത്തിയതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Advertisment