Advertisment

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഇതൊക്കെയാണ്

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുത്തിൽ സിങ്കും സെലിനിയവും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ധാതുക്കളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനമാണ്. 

New Update
fxgfxg

എൻസൈമുകൾ, ഹോർമോണുകൾ എന്നിവ നിർമ്മിക്കാനും പ്രോട്ടീനുകൾ ഉപയോഗിക്കുന്നു. ചർമ്മം, രക്തം, എല്ലുകൾ, പേശികൾ എന്നിവയുടെ നിർമ്മാണ ഘടകമാണ് ഈ പോഷകം. പ്രോട്ടീൻ കുറഞ്ഞാൽ അത് ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പേശികൾക്ക് പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും.

Advertisment

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുത്തിൽ സിങ്കും സെലിനിയവും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ധാതുക്കളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനമാണ്. നിലക്കടല, പീനട്ട് ബട്ടർ, ബദാംവാൾനട്ട്, ബ്രസീൽ നട്‌സ്, പിസ്ത, കശുവണ്ടി എന്നിവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

ഓട്‌സ് ആരോഗ്യകരവും പ്രോട്ടീനാൽ സമ്പന്നവുമാണ്. കൂടാതെ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാനും സഹായകമാണ്. സ്റ്റീൽ-കട്ട് അല്ലെങ്കിൽ റോൾഡ് ഓട്സ് ഇൻസുലിൻ പ്രതികരണം സുഗമമാക്കുകയും കുടലിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. വിറ്റാമിനുകളായ ബി, ഇ, മഗ്നീഷ്യം പോലുള്ള ധാതുക്കൾ ഓട്സിൽ അടങ്ങിയിരിക്കുന്നു.‌

ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർവർ​​​ഗങ്ങളിൽ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ‌

protein-rich-foods-in-breakfast
Advertisment