Advertisment

താരൻ അകറ്റുന്നതിന് വീട്ടിൽ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ നോക്കാം

താരനകറ്റാൻ സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് കറ്റാർവാഴ ജെൽ. ഇത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ നാലോ അ‍ഞ്ചോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

New Update
poiu8y7y7u

തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. തൈരും മുട്ടയുമാണ് ആദ്യത്തെ പ്രതിവിധി എന്ന് പറയുന്നത്. ലാക്‌റ്റിക് ആസിഡും പ്രോബയോട്ടിക്‌സും പോലുള്ള പ്രകൃതിദത്ത ഗുണങ്ങൾ താരനിൽ അടങ്ങിയിരിക്കുന്നു. ചൊറിച്ചിൽ കുറയ്ക്കാനും താരൻ നിയന്ത്രിക്കാനും സഹായിക്കുന്നു.

Advertisment

തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ സഹായിക്കും. കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും ചേർത്താൽ താരനെ എളുപ്പം അകറ്റാം. ഒരു മുട്ടയും  രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം  തലമുടിയിൽ ഈ ഹെയർ മാസ്ക് പുരട്ടി ടവൽ കൊണ്ട് മൂടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം.

താരനകറ്റാൻ സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് കറ്റാർവാഴ ജെൽ. ഇത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ നാലോ അ‍ഞ്ചോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

കറ്റാർവാഴ ഫംഗസ് വളർച്ചയെ ഫലപ്രദമായി ചെറുക്കുകയും തലയോട്ടിയിലെ താരനെ ഇല്ലാതാക്കുകയും ചെയ്യുന്നു. കറ്റാർവാഴയുടെ ആൻ്റിഫംഗൽ, ആൻ്റിമൈക്രോബയൽ, ആൻ്റി-താരൻ ഗുണങ്ങൾ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ തലയോട്ടിയെ അകറ്റുന്നു. 

remedies-to-cure-dandruff-naturally
Advertisment