Advertisment

സൺടാൻ അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം

ചർമ്മത്തിലെ സൺ ടാൻ ഇല്ലാതാക്കാൻ നല്ലൊരു സ്ക്രബായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കാപ്പിപൊടി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കാപ്പി പൊടിയും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തിട്ട ശേഷം മസാജ് ചെയ്യുക.

New Update
ytfrere

വെയിലേറ്റ് മുഖം വാടുന്നത് സ്വാഭാവികമാണ്. അമിതമായ സൂര്യപ്രകാശമേറ്റ് ചർമ്മത്തിൻ്റെ നിറത്തിലുണ്ടാകുന്ന നിറ വ്യത്യാസമാണ് സൺ ടാൻ. ഇത് മാറ്റാൻ വീട്ടിൽ തന്നെയുണ്ട് ചില പരിഹാരങ്ങൾ. കാപ്പിപൊടിയാണ് ആദ്യത്തെ ചർമ്മ സംരക്ഷണ ചേരുവ എന്ന് പറയുന്നത്. ചർമ്മത്തിന് ഉന്മേഷം നൽകാൻ ഏറെ മികച്ചതാണ് കാപ്പിപൊടി.

Advertisment

ചർമ്മത്തിലെ സൺ ടാൻ ഇല്ലാതാക്കാൻ നല്ലൊരു സ്ക്രബായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കാപ്പിപൊടി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കാപ്പി പൊടിയും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തിട്ട ശേഷം മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ധാരാളം അവശ്യ പോഷകങ്ങൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് വെള്ളരിക്ക. ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും അതുവഴി സ്വാഭാവികമായും തിളങ്ങുന്ന നിറം നൽകുകയും ചെയ്യുന്നു. ദിവസവും മുഖത്ത് വെള്ളരിക്ക നീര് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. ഇത് ചർമ്മത്തെ സുന്ദരമാക്കുന്നു.

മുഖക്കുരു തടയാനും സുന്ദരമായ തിളക്കം നൽകാനും, എണ്ണമയം കുറയ്ക്കാനും, പ്രായമാകൽ ലക്ഷണങ്ങൾ വൈകിപ്പിക്കാനും തക്കാളി സഹായിക്കും.  തക്കാളിയുടെ പൾപ്പിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെതിരെ പ്രവർത്തിക്കുന്നു. തക്കാളി മുഖത്തെ അധിക എണ്ണയും അഴുക്കും കുറയ്ക്കുകയും ചെയ്യുന്നു.

home-remedies-to-remove-sun-tan-easily
Advertisment