Advertisment

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി; മണ്ഡല മകരവിളക്ക് കാലത്ത് ഇനി ഓൺലൈൻ ബുക്കിങ് മാത്രം, സ്‌പോട്ട്‌ ബുക്കിങ് ഒഴിവാക്കി

ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. 

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
547577

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് ഇനി സ്‌പോട്ട് ബുക്കിങ് ഇല്ല. ഈ മണ്ഡല-മകരവിളക്ക് കാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം.  80,000 വരെയാകും പ്രതിദിന ഓൺലൈൻ ബുക്കിങ്.

സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ  ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കാൻ ആണ് തീരുമാനം. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. 

Advertisment