Advertisment

ഹൈ​ക്കോ​ട​തി സ്​പെ​ഷ്യ​ല്‍ സി​റ്റിം​ഗ്; ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം

New Update
sabarimala

കൊ​ച്ചി: ശ​ബ​രി​മ​ല ഭ​ക്ത​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് നിർദേശിച്ച് ഹൈ​ക്കോ​ട​തി. അ​വ​ധി ദി​ന​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് സം​ബ​ന്ധി​ച്ച് സ്​പെ​ഷ്യ​ല്‍ സി​റ്റിം​ഗ് ന​ട​ത്തി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

കോ​ട്ട​യം, പാ​ലാ, പൊ​ന്‍​കു​ന്നം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ത​ട​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന ഭ​ക്ത​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ടി​ട​പ്പെ​ട​ണം.

യാ​തൊ​രു ബു​ക്കിം​ഗും ഇ​ല്ലാ​തെ എ​ത്തു​ന്ന​വ​രെ ക​ട​ത്തി​വി​ടു​ന്ന കാ​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വേ​ണമെന്ന് കോടതി നിർദേശിച്ചു. പൊ​ന്‍​കു​ന്ന​ത്ത് സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് പ​രാ​തി​ക​ള്‍​ക്കി​ട​യി​ലാ​ണ് അ​വ​ധി ദി​വ​സം ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി​യ​ത്.

Advertisment