Advertisment

വായിലെ ക്യാൻസറി​ന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

ഭക്ഷണം ചാവക്കാനോ ഇറക്കാനോ ഉള്ള പ്രയാസം, വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക, വായിലോ, താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക, വായിൽ നിന്നും അകാരണമായ രക്തസ്രാവം ഉണ്ടാവുക എന്നിവയാണ് വായിലെ ക്യാൻസറി​ന്റെ ലക്ഷണങ്ങൾ. 

New Update
gjhgfhdg

വായിലെ ക്യാൻസറിനെ ചെറുക്കുന്നതിൽ ഇന്ത്യ ഒരു സുപ്രധാന വെല്ലുവിളിയുമായി പോരാടുകയാണ്. പുകയില ഉപയോഗമാണ് വായിലെ ക്യാൻസർ ബാധിക്കുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. വായിലെ അർബുദം ഇന്ത്യയിൽ വ്യാപകമായ ക്യാൻസറാണ്. പുകയില ഉപയോ​​ഗം ഒരു പ്രധാന അപകട ഘടകമായി തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisment

പുകയില ചവയ്ക്കുന്നത് ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുന്നു. പ്രാഥമികമായി വായിലെ ക്യാൻസറിലേക്ക് നയിക്കുന്നു. വായിലും തൊണ്ടയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും മാരകമായ വളർച്ചകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകയില ചവയ്ക്കുന്നത് മോണരോഗം, ദന്തക്ഷയം, ല്യൂക്കോപ്ലാകിയ തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

വായിലോ തൊണ്ടയിലോ ഉള്ള ടിഷ്യൂകളിൽ വികസിക്കുന്ന ക്യാൻസറാണ് ഓറൽ ക്യാൻസർ. സ്ക്വാമസ് സെൽ കാർസിനോമ എന്നറിയപ്പെടുന്ന ഒരു തരം അർബുദമാണ് വായിലെ മിക്ക ക്യാൻസറുകളും. ഈ അർബുദങ്ങൾ പെട്ടെന്ന് പടരുന്നു. പുകവലിയും മറ്റ് പുകയില ഉപയോഗവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലിയും മറ്റ് പുകയില ഉപയോഗവും വായിലെ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.

വായിൽ പതിവായി പുണ്ണ് വരികയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക, വെള്ളയോ, ചുവന്നതോ, രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക, ഭക്ഷണം ചാവക്കാനോ ഇറക്കാനോ ഉള്ള പ്രയാസം, വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക, വായിലോ, താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക, വായിൽ നിന്നും അകാരണമായ രക്തസ്രാവം ഉണ്ടാവുക എന്നിവയാണ് വായിലെ ക്യാൻസറി​ന്റെ ലക്ഷണങ്ങൾ. 

signs-and-symptoms-of-mouth-cancer
Advertisment