Advertisment

സ്കിന്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങൾ മനസ്സിലാക്കാം

മറുകിന്റെ വലുപ്പത്തിൽ ഉണ്ടാകുന്ന മാറ്റം, ഇതിൽ നിന്ന് രക്തം വരുന്നത്, പെട്ടന്ന് പ്രത്യക്ഷപ്പെട്ട മറുക് , ഇവയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് തുടങ്ങിയവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.

New Update
dhdhr

കൃത്യസമയത്ത് രോ​ഗനിർണയം നടത്തി ചികിത്സ തേടലാണ് ക്യാൻസറിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്. അത്തരത്തില്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചുമാറ്റാന്‍ കഴിയുന്ന ഒന്നാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം.

Advertisment

ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് സ്കിന്‍ ക്യാന്‍സര്‍.  സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. ചര്‍മ്മത്ത് കാണപ്പെടുന്ന ക്രമരഹിതമായ മറുകുകള്‍ സ്കിന്‍ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്.

മറുകിന്റെ വലുപ്പത്തിൽ ഉണ്ടാകുന്ന മാറ്റം, ഇതിൽ നിന്ന് രക്തം വരുന്നത്, പെട്ടന്ന് പ്രത്യക്ഷപ്പെട്ട മറുക് , ഇവയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് തുടങ്ങിയവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ചര്‍മ്മത്തിലെ നിറമാറ്റം, മുറിവുകൾ, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. 

നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക,  ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക, തൊലിപ്പുറത്ത് പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെ ലക്ഷണമാകാം. 

skin-cancer-signs-and-symptoms
Advertisment