Advertisment

കാത്സ്യത്തിന്‍റെ കുറവുണ്ടെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇതൊക്കെയാണ്

എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നതും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. കാത്സ്യത്തിന്‍റെ കുറവ് മൂലം ചിലരില്‍ ഓര്‍മ്മക്കുറവ്, വിഷാദം, മറ്റ് മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം.

New Update
gfhfdgdg

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയാം. ഇത്തരത്തില്‍ ശരീരത്തിൽ കാത്സ്യം കുറയുമ്പോൾ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. പേശീവലിവ്, കൈകൾ, കാലുകൾ, തുടങ്ങിയടത്തെ മരവിപ്പ്, വിരലുകളില്‍ മരവിപ്പ് തുടങ്ങിയവ കാത്സ്യക്കുറവിന്‍റെ ലക്ഷണമാകാം.

ദന്തക്ഷയം, പൊട്ടുന്ന പല്ലുകൾ, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്നു. വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ, വരണ്ട ചർമ്മം, പരുക്കൻ തലമുടി, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കാത്സ്യം കുറവ് മൂലം ഉണ്ടാകാം. എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നതും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. കാത്സ്യത്തിന്‍റെ കുറവ് മൂലം ചിലരില്‍ ഓര്‍മ്മക്കുറവ്, വിഷാദം, മറ്റ് മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. പാല്‍, ചീസ്, യോഗര്‍ട്ട്, ഇലക്കറികള്‍, മുട്ട, ബദാം, എള്ള്, ചിയ വിത്തുകള്‍, ബീന്‍സ്, മത്സ്യം തുടങ്ങിയവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

symptoms-of-calcium-deficiency
Advertisment