Advertisment

ഓർമ്മശക്തിക്കായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

വ്യായാമം, നടത്തം, ജോഗിങ് തുടങ്ങിയവ തെരഞ്ഞെടുക്കാം. തലച്ചോറിന്‍റെ ആരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണക്രമവും പ്രധാനമാണ്. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍,  ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

New Update
dfgdf

ഓര്‍മകള്‍ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥ ആണ് അൽഷിമേഴ്സ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടി നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഫോണിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശാരീരിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Advertisment

വ്യായാമം, നടത്തം, ജോഗിങ്, ഡാന്‍സ് തുടങ്ങിയവ തെരഞ്ഞെടുക്കാം. തലച്ചോറിന്‍റെ ആരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണക്രമവും പ്രധാനമാണ്. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍,  ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ, പഞ്ചസാരയുടെ ഉപയോഗവും പരിമിതപ്പെടുത്തുക. പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. സ്ട്രെസ് കുറയ്ക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

നന്നായി ഉറങ്ങുക.  കാരണം ഉറക്കക്കുറവും തലച്ചോറിനെ ബാധിക്കാം.  അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക. നല്ല കാര്യങ്ങള്‍ ചിന്തിക്കുക, നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക. കുടുംബത്തിലുള്ളവരുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കേണ്ടതും പ്രധാനമാണ്.

tips-that-keep-your-brain-healthy
Advertisment