Advertisment

വയര്‍ കുറയ്ക്കാൻ ശ്രമിക്കുന്നതിന് മുമ്പായി മനസിലാക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്

കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവും ശരീരം അധ്വാനിക്കുന്നതിന്‍റെ അളവും ശരിയായ അനുപാതത്തില്‍ അല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ചുരുക്കിപ്പറഞ്ഞാല്‍ വ്യായാമമില്ലായ്മ തന്നെ പ്രശ്നം. എന്നാല്‍ വയര്‍ കുറയ്ക്കാൻ ഓടിപ്പോയി വ്യായാമം ചെയ്തിട്ടും കാര്യമില്ല എന്നതാണ്.

New Update
thhrth

അധികപേര്‍ക്കും വണ്ണം ആകെ കുറയ്ക്കുന്നതിനെക്കാള്‍ വയര്‍ കുറയ്ക്കണമെന്നതായിരിക്കും ആവശ്യവും. സൗന്ദര്യത്തെ ചൊല്ലിയുള്ള ആധിയായിരിക്കും ഇവരില്‍ തന്നെ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നം. എന്നാല്‍ വയര്‍ മാത്രം കൂടുന്നതില്‍ സൗന്ദര്യത്തെക്കാളെല്ലാം ഉപരി ആരോഗ്യപരമായ പല പ്രശ്നങ്ങളുമുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം എന്നിങ്ങനെ പല അസുഖങ്ങളുമായും ആരോഗ്യപ്രശ്നങ്ങളുമായെല്ലാം വയറ്റിലെ കൊഴുപ്പിന് നേരിട്ടും അല്ലാതെയും ബന്ധമുണ്ട്.

Advertisment

അധികപേരിലും ജീവിതരീതി തന്നെയാണ് വയര്‍ ചാടുന്നതിലേക്ക് നയിക്കാറ്. കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവും ശരീരം അധ്വാനിക്കുന്നതിന്‍റെ അളവും ശരിയായ അനുപാതത്തില്‍ അല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ചുരുക്കിപ്പറഞ്ഞാല്‍ വ്യായാമമില്ലായ്മ തന്നെ പ്രശ്നം. എന്നാല്‍ വയര്‍ കുറയ്ക്കാൻ ഓടിപ്പോയി വ്യായാമം ചെയ്തിട്ടും കാര്യമില്ല എന്നതാണ്. ഇത് പലര്‍ക്കും ഇനിയും മനസിലായിട്ടില്ല.

വയര്‍ കുറയ്ക്കാൻ ശ്രമിക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ നിരീക്ഷിച്ചും പരിശോധിച്ചും മനസിലാക്കിയെടുക്കേണ്ടതുണ്ട്. ഒന്നാമതായി നിങ്ങള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള ജീവിതശൈലീരോഗങ്ങളുണ്ടോ, മറ്റ് രോഗങ്ങളുണ്ടോ എന്നത് പരിശോധിക്കണം. കാരണം ഇതിന് അനുസരിച്ചേ വര്‍ക്കൗട്ടിലേക്കോ ഡയറ്റിലേക്കോ പോകാവൂ. അല്ലെങ്കില്‍ ആരോഗ്യത്തിന് അത് അപകടമാണ്. 

വയറിന്‍റെ അകത്തായും ആന്തരീകാവയവങ്ങളുടെ സമീപത്തായുമെല്ലാമാണ് 'വിസറല്‍ ഫാറ്റ്' അടിയുന്നത്. ഇത് പെട്ടെന്ന് എരിച്ചുകളയാവുന്ന രീതിയിലല്ല ഉണ്ടാവുക. ശരീരത്തിലേക്ക് നമ്മള്‍ എത്ര കലോറി എടുക്കുന്നുണ്ട് എന്നതിന് അനുസരിച്ച് ശരീരം അത് എരിച്ചുകളയുകയും വേണമല്ലോ. എന്നാല്‍ കൂടുതല്‍ കലോറി എടുക്കുകയും എരിച്ചുകളയുന്നത് കുറയുകയും ചെയ്യുന്ന അവസ്ഥ മൂലമാണ് 'വിസറല്‍ ഫാറ്റ്' ഉണ്ടാകുന്നത്.

to-reduce-belly-fat-you-have-to-understand
Advertisment