Advertisment

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടവും കുരുക്കിലേക്ക് ! രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ചോദ്യം ചെയ്യാൻ  പോലീസ്. കേസിൽ കസ്റ്റഡിയിലുള്ള നാലു പേരും മാങ്കൂട്ടത്തിലിന്റെ വിശ്വസ്തർ ! ഇവരുടെ ഫോണിൽ നിന്നും വ്യാജ ഐഡി കാർഡുകൾ പോലീസ് കണ്ടെടുത്തു. മുൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും സംശയ നിഴലിൽ

വ്യാജ ഐഡി കാർഡ് തയ്യാറാക്കിയെന്ന് സംശയിക്കുന്ന നാലുപേരെ ഇന്നലെ പോലിസ് പത്തനംതിട്ടയിൽ നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു.

New Update
g

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ വ്യാജ ഐ ഡി കാർഡ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ ഉടൻ ചോദ്യം ചെയ്യാനാണ് പോലിസിന്റെ തീരുമാനം.

Advertisment

വ്യാജ ഐഡി കാർഡ് തയ്യാറാക്കിയെന്ന് സംശയിക്കുന്ന നാലുപേരെ ഇന്നലെ പോലിസ് പത്തനംതിട്ടയിൽ നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർ നാലു പേരും പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്. ഇവരുടെ ഫോണിൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുക. 

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയെയും കേസിൽ പോലീസ് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കാൻ വ്യക്തമായ ഗൂഡാലോചന നടന്നു എന്ന് പോലിസ് സംശയിക്കുന്നുണ്ട്.

അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയേറി. കൂടുതൽ ജില്ലകളിൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുക.  ഇപ്പോൾ കേസ് അന്വേഷിക്കുന്നത് തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്.

rahul mankoottathil
Advertisment