Advertisment

ബിജെപിയുടെ ശ്രമം പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍; പാര്‍ട്ടി ഫണ്ട് മരവിപ്പിച്ചതുകൊണ്ട് പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ​വിശ്വാസികളും അടങ്ങി​യി​രി​ക്കു​മെ​ന്ന് മോ​ദി ക​രു​തേ​ണ്ട ! കോൺഗ്രസ് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ത​ന്നെ ഏല്പി​ച്ച ക​ർ​ത്ത​വ്യം പൂ​ർ​ണ​മാ​യി നിറവേറ്റിയെ​ന്ന ചാരിതാർത്ഥ്യത്തോടെയാ​ണ് താ​ൻ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മത്സരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
pk kunhalikutty dean

തൊടുപുഴ : കോൺഗ്രസ് ജയിക്കേണ്ടത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആവശ്യമെന്ന് മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഡീ​ൻ കുര്യാക്കോ​സി​ന്‍റെ  തെ​ര​ഞ്ഞെ​ടു​പ്പു പ്രചാ​ര​ണാ​ർ​ത്ഥം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെയ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  

Advertisment

കോൺഗ്രസിന്റെ അംഗങ്ങളുടെ എണ്ണം കൂടിയാൽ മാത്രമേ ​വ​രു​ന്ന പൊ​തു​ തെരഞ്ഞെടുപ്പി​ൽ ഇ​ന്ത്യ മു​ന്ന​ണി  അ​ധി​കാ​ര​ത്തി​ൽ​ വ​രു​. കോ​ൺ​ഗ്ര​സ് ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പ്രതിപക്ഷത്തിനും അർഹമായ ബഹുമാനം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. പാ​ർ​ട്ടി ഫ​ണ്ട് മ​ര​വി​പ്പി​ച്ച​തു​കൊ​ണ്ട് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ​വിശ്വാസികളും അ​ട​ങ്ങി​യി​രി​ക്കു​മെ​ന്ന് മോ​ദി ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

pk kunhalikutty dean1

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടുക്കി ജനത ഡീൻ കുര്യാക്കോസിനെ ജയിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. ഈ ​സർക്കാരിനെതിരാ​യി വോട്ട് ചെയ്യാൻ മലയോര ജനത കാത്തിരിക്കുകയാണ്.

ത​ന്നെ ഏല്പി​ച്ച ക​ർ​ത്ത​വ്യം പൂ​ർ​ണ​മാ​യി നിറവേറ്റിയെ​ന്ന ചാരിതാർത്ഥ്യത്തോടെയാ​ണ് താ​ൻ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മത്സരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളുടെ തുടർച്ചക്ക് വേണ്ടിയാണ് ഈ പ്രാവശ്യം യുഡിഎഫ് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ച​ട​ങ്ങി​ൽ യുഡിഎഫ് നേ​താ​ക്ക​ളാ​യ അഡ്വ. എസ് അശോകൻ, സി.പി മാത്യു, ജോ​യി വെ​ട്ടി​ക്കു​ഴി, ജെയ്സ​ൺ ജോസഫ്, എം.​എ​ൻ. ഗോ​പി, പ്രൊ​ഫ. എം.​ജെ. ജേ​ക്ക​ബ്, കെ.​എം.​എ ഷു​ക്കൂ​ർ, റോ​യി കെ. ​പൗ​ലോ​സ്, എൻ.ഐ ബെന്നി, എ.എം ഹാരിദ് , സു​രേ​ഷ് ബാബു, അ​ഡ്വ. സി​റി​യ​ക് ക​ല്ലി​ടു​ക്കി​ൽ, കെ.​എ​സ്. സി​യാ​ദ്, എം.​എ​സ്. മു​ഹ​മ്മ​ദ്, ടി.​കെ. ന​വാ​സ്, എ​സ്.​എം. ഷെ​രീ​ഫ്, പി.എം. സീ​തി, പ്രൊ​ഫ. ഷീ​ല സ്റ്റീ​ഫ​ൻ, ഇന്ദു സു​ധാ​ക​ര​ൻ, കൃ​ഷ്ണ​ൻ കണിയാപു​രം, അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, അ​ഡ്വ.​ജോ​സ​ഫ് ജോ​ൺ, രാ​ജു ഓടയ്ക്കൽ, പി.​ജെ. അ​വി​ര, രാ​ജു ജോർജ്, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, ജോൺ നെടിയപാലാ, എം. കെ പുരുഷോത്തമൻ, നി​ഷാ സോ​മ​ൻ, മ​നോജ് കോ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Advertisment