Advertisment

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ തൈര് കഴിക്കാം

തൈര് കഴിക്കുന്നത് കാര്‍ബോയുടെ ആഗിരണം കുറയ്ക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. തൈരിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ യോഗര്‍ട്ട് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

New Update
gfjtfhfdg

പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാവുന്ന ഒന്നാണ് യോഗര്‍ട്ട് അഥവാ തൈര്. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് യോഗര്‍ട്ട് ഏറെ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന പ്രൊബയോട്ടിക് ഗുണങ്ങള്‍ ആണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. തൈരില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 

Advertisment

തൈര് കഴിക്കുന്നത് കാര്‍ബോയുടെ ആഗിരണം കുറയ്ക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. തൈരിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ യോഗര്‍ട്ട് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്.  

ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും തൈര് സഹായിക്കും.  തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും. പൊട്ടാസ്യം അടങ്ങിയ തൈര് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

കാത്സ്യം ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. തൈര് കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും നിങ്ങളെ സഹായിച്ചേക്കാം. തൈര് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

yogurt-protect intestine
Advertisment