Advertisment

ഇന്ന് ഏപ്രില്‍ 19: ലോക കരള്‍ദിനം ! മുകേഷ് അംബാനിയുടേയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേയും ജന്മദിനം: ബ്രിട്ടീഷ് പര്യവേക്ഷകന്‍ ക്യാപ്റ്റന്‍ ജെയിംസ് കുക് ഓസ്ട്രേലിയ കണ്ടെത്തിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

കരളിനെ അറിയാനും, കരളിനെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ച്‌ അറിയാനും, കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ബോധവത്കരിക്കാനുമുള്ള ഒരു ദിനം

New Update
april Untitledn.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 6

മകം  / ഏകാദശി

2024, ഏപ്രിൽ 19,വെള്ളി

Advertisment

ഇന്ന്;

 *തൃശ്ശൂർ പൂരം !

********

 .*ലോക കരൾദിനം !

[കരളിനെ അറിയാനും, കരളിനെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ച്‌ അറിയാനും, കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ബോധവത്കരിക്കാനുമുള്ള ഒരു ദിനം ]

maniyanUntitledn.jpg

* ബ്രസിൽ: ഇൻഡ്യൻ ദിനം ! 

   [അമേരിക്കൻ ഇൻഡ്യൻസിനെ

    ആദരിക്കാൻ ഒരു ദിനം ]

* ലോക കുറുക്കൻ ദിനം! 

[ World Jackal Day ;  തന്ത്രപൂർവ്വം കൃത്യതയോടെ ആവാസ വ്യവസ്ഥകൾ നാവിഗേറ്റ് ചെയ്യുന്ന, പ്രകൃതിയുടെ പ്രതിരോധശേഷിയുള്ളതും പൊരുത്തപ്പെടാൻ കഴിയുന്നതുമായ ചൈതന്യം ഉൾക്കൊള്ളുന്ന, രഹസ്യസ്വഭാവമുള്ള വന്യജീവികൾ.]

* സൈക്കിൾ ദിനം!

[ Bicycle Day ; എന്നാണ് പേരെങ്കിലും

സൈക്കിൾ ഡേ പെഡൽ ബൈക്കുകളോ റാണിയോ അല്ല;  എൽഎസ്ഡി (LSD) എന്നറിയപ്പെടുന്ന മരുന്നിൻ്റെ ശാസ്ത്രീയവും മാനസികവുമായ സ്വാധീനം തിരിച്ചറിയാനുള്ള ദിവസമാണിത്.]

  • നർമ്മ ദിനം! 

    [ Humorous Day ; ചിരി  തലച്ചോറിനെ തണുപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ?  നർമ്മം എത്ര ശക്തമാണെന്ന് ഈ രസകരമായ വസ്തുത കാണിക്കുന്നു.  ചെറിയ കാര്യങ്ങളിൽ നർമ്മം കണ്ടെത്തുന്നത് ദൈനംദിന ജീവിതത്തെ ശോഭനമാക്കുന്നു.]
  • mukesh Untitledn.jpg

 USA;

* John Parker Day!

* Education and Sharing Day!

* സിൽവസ്റ്റർ പൂച്ച ജന്മദിനം! 

[ Sylvester the cat ; ലോകമെമ്പാടുമുള്ള പ്രേക്ഷകരെ  രസിപ്പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത

ലൂണി ട്യൂൺസ് പ്രപഞ്ചത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്]

*ദേശീയ ഹാംഗിംഗ് ഔട്ട് ദിനം !

[National Hanging out Day ; ഈ ദിവസം , വസ്ത്രങ്ങൾ ഉണങ്ങാൻ  ഉപയോഗിക്കുന്നതിൻ്റെ സാമ്പത്തികമായും പാരിസ്ഥിതികമായും ഉള്ള നേട്ടങ്ങളെക്കുറിച്ച് അറിയാൻ കമ്മ്യൂണിറ്റികളെ പ്രോത്സാഹിപ്പിക്കുന്നു.]

.*വെളുത്തുള്ളി ദിനം !

[ Garlic Day ; വെളുത്തുള്ളിയുടെ ഉത്ഭവം 7,000 വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിൽ നിന്നാണ്, ഇന്ന് ലോകമെമ്പാടുമുള്ള പാചകരീതികളിൽ വെളുത്തുള്ളി  ഉൾപ്പെടുത്തുന്നു. ]

anju Untitledn.jpg

*ദേശീയ അമരേറ്റോ  ദിനം !

[National Amaretto Day ; അമരെറ്റോയുമായി ഒരു കോക്ടെയ്ൽ മിക്സ് ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബദാം രുചിയുള്ള മദ്യവും ടോസ്റ്റും വാറ്റിയെടുത്ത് വൈവിധ്യമാർന്നതും മധുരവും കയ്പുള്ളതും രുചിയുള്ളതുമായ ഇറ്റാലിയൻ സ്പിരിറ്റിലേക്ക് ശ്രമിക്കുക.]

*കവിതയും ക്രിയേറ്റീവ് മനസ്സും  ദിനം !

[Poetry And The Creative Mind Day

മനസ്സിന് സന്തോഷവും ആരോഗ്യവും ലഭിക്കാൻ ക്രിയേറ്റീവ് ഔട്ട്‌ലെറ്റുകൾ ആവശ്യമാണ്, അതാണ് കവിതയുടെയും ക്രിയേറ്റീവ് മൈൻഡ് ദിനത്തിൻ്റെയും പോയിൻ്റ്, നിങ്ങളുടെ വികാരങ്ങൾ വാക്കിലോ കലയിലോ പുറത്തുവിടാൻ കഴിയും.]

*ദേശീയ നോർത്ത് ഡക്കോട്ട ദിനം!

sruthy Untitledn.jpg

[National North Dakota Day ; സംസ്കാരം, ഭൂപ്രകൃതി, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഭക്ഷണം, നോത്ത് ഡക്കോട്ടയുടെ ഇഷ്ടാനിഷ്ടങ്ങൾ എന്നിവയെല്ലാം മനസ്സിലേക്ക് കൊണ്ടുവരുന്നതിനാൽ ഈ ദിവസം അമേരിക്കക്കാർക്ക് പ്രാധാന്യമർഹിക്കുന്നു]

*ദേശീയ റൈസ് ബോൾ  ദിനം !

[National Rice Ball Day ; ഈ ജാപ്പനീസ് സ്റ്റേപ്പിൾ സ്വാദിഷ്ടവും അനുയോജ്യവും പോഷകഗുണമുള്ളതും വിലകുറഞ്ഞതുമാണ്, അതിനാൽ നിങ്ങളുടെ റൈസ് ബോൾ ഡ്രസ് ചെയ്യാനും ഒട്ടിപ്പിടിക്കുന്ന സ്വാദിഷ്ടത ആസ്വദിക്കാനും നിങ്ങളുടെ പ്രിയപ്പെട്ട വഴി തിരഞ്ഞെടുക്കുക]

*National Oklahoma City Bombing !!!

[ 1995ഏപ്രിൽ 19 ന് അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തിൽ നടന്ന ബോംബ്‌ സ്ഫോടനമാണിത്‌. സ്ഫോടനത്തിൽ 168പേർ കൊല്ലപ്പെടുകയും 680ലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. അമേരിക്കയിലെ ആഭ്യന്തര തീവ്രവാദികളായിരുന്നു സ്ഫോടനത്തിന് പിന്നിൽ, സ്ഫോടനത്തിന് നേതൃത്വം നൽകിയ അമേരിക്കൻ സൈനികൻ തിമോത്തി മക്വേയെ പിന്നീട് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കി.]

arshad Untitledn.jpg

*  ഡച്ച് -:അമേരിക്കൻ മൈത്രി ദിനം

* ബ്രസീൽ: സേന ദിനം !

* വെനിൻസുല: സ്വാതന്ത്രൃ സമരത്തിനു

   തുടക്കം കുറിച്ച ദിനം !

* പോളണ്ട് : ഹോളൊകസ്റ്റ ഓർമ്മ ദിനം !

*ഐസ് ലാൻഡ്: വസന്തത്തിന്റെ ആദ്യ

  ദിനം 

* ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ 'ആര്യഭട്ട'യുടെ  വിക്ഷേപണത്തിന്റെ 48വാർഷികം.

. ഇന്നത്തെ മൊഴിമുത്ത്l

***********

''വിനയിൽ നടുങ്ങാ

ഞെളിയാ സമ്പത്തിൽ

കൂസിടാ ഭയപ്പാടിൽ

സമവിഷമങ്ങളിലൊരുപോലല്ലോ സത്തുക്കൾ തൻ പ്രകൃതി.''

mamas Untitledn.jpg

. - വള്ളത്തോൾ

.  (ഗ്രാമസൗഭാഗ്യം)

  ********** 

ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി (1957)യുടേയും,

സീറോ മലബാർ സഭയുടെ ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും (ശ്രേഷ്ഠ മെത്രാപ്പോലീത്ത) എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി(1945)യുടേയും,

 മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന 1981-ൽ ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെ നായകനായി അഭിനയിച്ച ചിത്രത്തിലൂടെ മലയാളത്തിനു സുപരിചിതനാവുകയും പിന്നീട്‌ ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കി ക്കൊണ്ട്‌ . മലയാള സിനിമയിൽ ഇടം ഉറപ്പിക്കുകയും ചെയ്ത  അഭിനേതാവും നിർമാതാവുമായ മണിയൻപിള്ള രാജു എന്ന സുധീർ കുമാറിന്റേയും (1957),

2007-ല്‍ പുറത്തിറങ്ങിയ ഒറ്റക്കയ്യന്‍ എന്ന  ചിത്രത്തിലൂടെ  ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, പത്തോളം നോവലുകൾ രചിച്ചിട്ടുള്ള എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ജി.ആര്‍ ഇന്ദുഗോപന്റേയും (1974),

jaleel Untitledn.jpg

2010-ല്‍ ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിക്കുകയും ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, ചട്ടക്കാരി, ചാപ്‌റ്റേഴ്‌സ് തുടങ്ങിയെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത നടൻ ഹേമന്ത് മേനോന്റേയും (1989),

 വാണിജ്യപരമായി മികച്ച വിജയം നേടിയ

 'പാപ്പി അപ്പച്ചാ' എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതി ശ്രദ്ധേയനാവുകയും 2012ല്‍ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി 'സിനിമാ കമ്പനി', 2014 ല്‍ മുകേഷ്, ഇന്നസെന്റ് , സായ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'മാന്നാര്‍ മത്തായി' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം തുടങ്ങിയവ സംവിധാനം ചെയ്ത മലയാള ചലച്ചിത്ര സംവിധായകൻ മമാസ് കെ ചന്ദ്രന്റേയും(1981), 

ഒരു ഇന്ത്യൻ നടിയും അവതാരകയും മോഡലും മാസ്റ്റർ ഓഫ് സെറിമണീസിൽ പ്രൊഫെഷണലും നിലവിൽ സോനു നിഗത്തിന്റെ ലോകമെമ്പാടുമുള്ള സംഗീത കച്ചേരികൾക്കും ഉഗ്രം ഉജ്വലം ഷോയ്ക്കും അവതാരകയും  2015 ൽ, ഒരു മാസികയ്ക്ക് വേണ്ടിയുള്ള വധുവിന്റെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് വിവാദത്തിൽപ്പെടുകയും ചെയ്ത ശ്രുതി മേനോൻ (1984)ന്റെയും

mariya Untitledn.jpg

സി പി ഐ എം   പ്രവർത്തകനും   തദ്ദേശസ്വയംഭരണം, പിണറായി മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രിയായിരുന്നു എങ്കിലും കഴിഞ്ഞ വർഷം ബന്ധു നിയമനത്തിൻ്റെ പേരിൽ മന്ത്രി സ്ഥാനം ത്യാഗം ചെയ്യേണ്ടി വന്ന കെ.ടി. ജലീലിന്റെയും (1967),

മുന്നാഭായി എം.ബി.ബി.എസ്., ലഗേ രഹോ മുന്നാഭായി എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രത്തിലൂടെ ഒരു ഹാസ്യതാരം എന്ന നിലയിൽ  ശ്രദ്ധേയനാക്കിയ ഹിന്ദി ചലച്ചിത്രനടൻ അർഷാദ് വർഷിയുടേയും (1968),

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ   ലോം‌ഗ്‌ജമ്പ്   താരം അഞ്ജു ബോബി ജോർജ്ജിന്റെയും (1977) ,

george Untitledn.jpg

പ്രമുഖ നൈജീരിയൻ ഗായികയും ഗാന രചയിതാവും സിമി എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്ന സിമിസോല ബൊലാറ്റിറ്റൊ ഒഗുൻലിയെയുടേയും (1988),

പോൾഗാർ സഹോദരിമാർ എന്ന് അറിയപ്പെടുന്നവരിൽ ഒരാളും ചെസ്സിലെ വനിതാവിഭാഗം ലോക ചെസ്സ് ചാമ്പ്യനും ഒളിമ്പ്യാഡ് ജേതാവുമായ ഹംഗറിയിൽ ജനിച്ച സൂസൻ പോൾഗാറിന്റേയും (1969),

മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും, ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറുമായ പോൾ റൊണാൾഡ് റീഫലിന്റേയും(1966 ),

പല പ്രാവശ്യം ഗ്രാൻഡ് സ്ലാം നേടിയ   റഷ്യൻ പ്രഫഷണൽ ടെന്നിസ്താരം മരിയ യൂറിയേവ്ന ഷറപ്പോവയുടെയും  (1987)ജന്മദിനം !

surekha Untitledn.jpg

**********

ഇന്നത്തെ സ്മരണ !

********

പള്ളിപാട്ട് കുഞ്ഞികൃഷ്ണൻ മ. (1905-1991)

കാലടി ഗോപി മ. (1932-1998 )

ആർ.ഗോപാലകൃഷ്ണൻ നായർ മ.(1931-2014)

ജി. വെങ്കടസുബ്ബയ്യ മ. (1913-2021)

ഫറൂഖ് സിയാർ മ. (1685 -1719),

ജോർജ്ജ്‌ ഗോൾഡൻ ബൈറൺ മ. (1788-1824)

ചാൾസ് ഡാർവിൻ മ. (1809 -1882),

വാറൻ ഡി ലാ റു മ. (1815-1889)

പിയറി ക്യൂറി മ. (1859 -1906),

ജിം കോർബറ്റ് മ. (1875-1955 )

കോൺറാഡ് അഡനോവെർ മ. (1876-1967)

ആൽഫ്രെഡോ ഗുവേര മ. ( 1925-2013). 

ബെഞ്ചമിൻ ഡിസ്രയേലി മ. (1804-1881)

എ.എൽ. ജേക്കബ് ജ.(1911-1995),

സുരേഖ സിക്രി  ജ.(1945-2021)

ലാല ഹൻസ്‌രാജ് ജ. (1864-1938)

ഡേവിഡ്‌ റിക്കാർഡോ ജ. (1772-1823)

ക്രിസ്ത്യൻ ഏൺബെർഗ് ജ. (1795-1876)

ഹൊസെ എച്ചെഗാരായി ജ. (1832- 1916),

ലാലാഗെറ്റുലിയോ വർഗാസ് ജ.(1883-1954)

al jacob Untitledn.jpg

സ്മരണാഞ്ജലി !!!

********

*  പ്രധാനചരമദിനങ്ങൾ !!!

നമ്മുടെ സാഹിത്യകാരന്മാര്‍ എന്ന പേരില്‍ പതിനാലു ഭാഗങ്ങളിലായി അറുപതോളം സാഹിത്യകാരന്മാരുടെ ജീവചരിത്രം എഴുതിയ കവിയും ചെറുകഥാകൃത്തും ആയിരുന്ന പള്ളിപാട്ട് കുഞ്ഞികൃഷ്ണനെയും (ഫെബ്രുവരി 25, 1905-1991 ഏപ്രില്‍ 19  )

ഏഴ് രാത്രികൾ അടക്കം പല നാടകകൃതികളും  രചിച്ച സാഹിത്യകാരനും നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കാലടി ഗോപിയെയും 

(1932 മെയ് 11-1998 ഏപ്രിൽ 19),

ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, നെയ്യാറ്റിൻകര കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിക്കുകയും, മൂന്നാം കേരള നിയമസഭയിൽ നെയ്യാറ്റിൻകര മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത  ആർ. ഗോപാലകൃഷ്ണൻ നായരെയും ( മാർച്ച് 1931 - 19 ഏപ്രിൽ 2014),

കന്നഡ എഴുത്തുകാരനും വ്യാകരണ പണ്ഡിതനും ലെക്സിക്കോഗ്രാഫറും സാഹിത്യ വിമർശകനുമായ പത്മശ്രീ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ അവാർഡും ലഭിച്ചിട്ടുള്ള ജി. വെങ്കടസുബ്ബയ്യയേയും (23 ആഗസ്റ്റ് 1913 - 19 ഏപ്രിൽ 2021). 

aladi Untitledn.jpg

മുഗൾ സാമ്രാജ്യത്തിലെ ദുർബലനായ ചക്രവർത്തിയായി  വിലയിരുത്തപ്പെടുന്ന  ഫറൂഖ് സിയാറിനെയും (ഓഗസ്റ്റ് 20, 1685 - ഏപ്രിൽ 19, 1719),

ആംഗലകവിയും കാല്പനിക പ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളും "അവൾ സൗന്ദര്യത്തിൽ നടക്കുന്നു"(She walks in beauty) "നാം തമ്മിൽ പിരിഞ്ഞപ്പോൾ", "അതിനാൽ നാം ഇനി ചുറ്റിത്തിരിയുകയില്ല" (So, we'll go no more a roving),  "കുഞ്ഞു ഹാരോൾഡിന്റെ തീർത്ഥാടനം" "ഡോൺ ഹുവാൻ"  തുടങ്ങിയ കവിതകള്‍ എഴുതിയ  ജോർജ്ജ് ഗോർഡൻ ബൈറൻ അല്ലെങ്കിൽ ലോഡ് ബൈറണെയും ( ജനുവരി 22,1788- ഏപ്രിൽ19,1824) ,

ജീവിവർഗ്ഗങ്ങളെല്ലാം പൊതു പൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണംഎന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞൻ ചാൾസ് റോബർട്ട് ഡാർവിനെയും (ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882),

ബാറ്ററികളുടെ നിർമിതിയിൽ പല പരിഷ്കാരങ്ങൾ വരുത്തുകയും സിൽവർ ക്ലോറൈഡ് സെൽ കണ്ടുപിടിക്കുകയും, സൂര്യന്റെ ദൈനംദിന ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടു പിടിക്കുകയും ചെയ്ത ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ

 വാറൻ ഡി ലാ റുവിനെയും (1815 ജനുവരി 18-1889 ഏപ്രിൽ 19 )

gopalaUntitledn.jpg

1903-ൽ ഭാര്യ കൂടിയായ മേരി ക്യൂറി, ഹെൻറി ബെക്വറൽ എന്നിവരോടൊത്ത് റേഡിയേഷൻ സയൻസിൽ നടത്തിയ കണ്ടുപിടുത്തത്തിനുഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും ക്രിസ്റ്റലോഗ്രാഫി, മാഗ്നെറ്റിസം, പീസോ ഇലക്ട്രിസിറ്റി, റേഡിയോ ആക്റ്റിവിറ്റി എന്നീ മേഖലകളിൽ പ്രഗല്ഭനായിരുന്ന  ഫ്രഞ്ച് ഭൗതിക ശാസ്ത്രഞ്ജൻ പിയറി ക്യൂറിയെയും. (മേയ് 15, 1859 – ഏപ്രിൽ 19, 1906), ',

നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുയും കാലാന്തരത്തിൽ വന്യജീവി സംരക്ഷക പ്രചാരകനുമായി മാറുകയും ചെയ്ത ലോക പ്രശസ്ത നായാട്ടുകാ‍രനും പിൽക്കാലത്ത് ഉത്തരാഞ്ചലിൽ സ്മരണാർഥം ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥാപിക്കപ്പെടുകയും ചെയ്ത എഡ്വേർഡ് ജിം എന്ന ജിം കോർബറ്റിനെയും (1875 ജൂലൈ 25-1955 ഏപ്രിൽ 19 ),

നാസിഭരണം താറുമാറാക്കിയ ജർമനിയെ പുനർനിർമ്മാണത്തിലൂടെ ഒരു സമ്പന്നരാഷ്ട്രമാക്കിയതിൽ  വലിയ പങ്കു വഹിച്ച ജർമൻ  ഫെഡറൽ   റിപ്പബ്ളിക്കിന്റെ ആദ്യത്തെ   ചാൻസലർ ആയിരുന്ന   കോൺറാഡ് അഡനോവെറിനെയും ( 1876 ജനുവരി 5-1967 ഏപ്രിൽ 19),

പ്രമുഖ ക്യൂബൻ ഡോക്യുമെന്ററി സംവിധായകനും സാംസ്കാരിക പ്രവർത്തകനും ക്യൂബൻ വിപ്ലവ പോരാളിയുമായിരുന്ന ആൽഫ്രെഡോ ഗുവേരയെയും ( 31 ഡിസംബർ 1925: 19  ഏപ്രിൽ 2013). 

mukeshambaniUntitledn.jpg

പ്രമുഖനായ ഇംഗ്ലീഷ് നോവലിസ്റ്റും ഗദ്യകാരനും ബ്രിട്ടന്റെ പ്രധാനമന്ത്രിയും ആയിരുന്ന ബഞ്ചമിൻ ഡിസ്റെയ്ലിയേയും (21 ഡിസംബർ1804 – 19 ഏപ്രിൽ1881). 

* പ്രധാനജന്മദിനങ്ങൾ !!!

ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്ന്‌ നിയമസഭയിലേക്കെത്തുകയും, കൃഷിവകുപ്പും, മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്യുകയും ചെയ്ത

ഒരു മുൻ മന്ത്രിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന എ.എൽ. ജേക്കബിനെയും (19ഏപ്രിൽ1911 - 20 സെപ്റ്റംബർ1995),

 നാടകം , സിനിമകൾ , ടെലിവിഷൻ എന്നിവയിലെ അഭിനയത്തിന് പരക്കെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയായിരുന്ന ഫിലിം ഫെയർ അവാർഡും മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ  ലഭിച്ചിട്ടുള്ള സുരേഖ സിക്രിയേയും (19 ഏപ്രിൽ 1945 - 16 ജൂലൈ 2021)

ആര്യസമാജത്തിന്റെ അനുയായിയും, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനുമായിരുന്നു ലാലാ ഹൻസ് രാജ് എന്ന മഹാത്മാ ഹൻസ് രാജിനേയും (ഏപ്രിൽ 18,1864- നവംബർ 14,1938)

jackalUntitledn.jpg

ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ ധന തത്ത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ച ഡേവിഡ്‌ റിക്കാർഡോയെയും (1772 ഏപ്രിൽ 19- 1823 സെപ്റ്റംബർ 11 ),

പ്രകൃതിജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, ഭൗമതന്ത്രജ്ഞൻ, മൈക്രോസ്കോപ്പിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഒരു ജർമ്മൻ ശാസ്ത്രജ്ഞനായ ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗിനെയും  (ഏപ്രിൽ 19, 1795 – ജൂൺ 27, 1876),

സ്പാനിഷ് നാടകരംഗത്ത് പുത്തൻ ഉണർവ്വ് നൽകുകയും1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത സ്പാനിഷ് നാടകകൃത്ത്  മാത്രമല്ല സിവിൽ എഞ്ചിനീയർ, ഗണിതശാസ്ത്രജ്ഞൻ, രാജ്യതന്ത്രജ്ഞൻ എന്നീ നിലകളിലും പ്രസിദ്ധനായ ഹൊസെ എച്ചെഗാരായിയെയും (ഏപ്രിൽ19,1832- സെപ്റ്റംബർ14,1916), 

ബ്രസീലിയൻ അഭിഭാഷകനും രാഷ്ട്രീയക്കാരനും ആയിരുന്ന  പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച

ഗെറ്റലിയോ ഡോർനെല്ലെസ് വർഗാസിനേയും (19 ഏപ്രിൽ1882 - 24 ഓഗസ്റ്റ്1954) ഓർമ്മിക്കാം !!

ചരിത്രത്തിൽ ഇന്ന് …

*********

1451- ഡൽഹിയിൽ ലോധി വംശം അധികാരത്തിൽ വന്നു. അസ്‌ലം ഷാ രാജാവായി.

1770 - ബ്രിട്ടീഷ് പര്യവേക്ഷകൻ ക്യാപ്റ്റൻ ജെയിംസ് കുക് ഓസ്‌ട്രേലിയ കണ്ടെത്തി.

1775 - അമേരിക്കൻ വിപ്ലവത്തിനു തുടക്കം.

humorousUntitledn.jpg

1839 - ലണ്ടൺ ഉടമ്പടി ബെൽജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു.

1909 - ജൊവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

1919 - അമൃത്സർ കലാപവുമായി ബന്ധപ്പെട്ട കുപ്രസിദ്ധ 'നുയഴൽ ഉത്തരവി'ൽ ജനറൽ ഡയർ ഒപ്പിട്ടു.

1930 - ചിറ്റഗോങ്ങ് സമരം; സമരക്കാർ ബ്രിട്ടീഷ് ആയുധ ശാല പിടിച്ചെടുത്തു.

1941- ഹോളണ്ടിൽ പാലിന് റേഷൻ ഏർപ്പെടുത്തി.

1971 - യു. എസ്.എസ്.ആർ, സല്യൂട്ട് 1 ഉപഗ്രഹം വിക്ഷേപിച്ചു. മനുഷ്യൻ താമസമാക്കിയ ആദ്യ ലാബ്.

1975 - ഇന്ത്യയുടെ ആദ്യത്തെ കൃതിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു. സോവിയറ്റ് യൂണിയനിൽ വച്ചാണ് വിക്ഷേപിച്ചത്. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ആര്യഭട്ടന്റെ സ്മരണക്കാണ് ഈ പേര് നൽകിയത്.

1982 - സാലി റൈഡ്, ആദ്യ വനിതാ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.

1995 - ഏപ്രിൽ 19 ന് അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തിൽ നടന്ന ബോംബ്‌  സ്ഫോടനത്തിൽ 168പേർ കൊല്ലപ്പെടുകയും 680ലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.

2005 - കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പയായി തെരഞ്ഞടുക്കപ്പെട്ടു.

2011- ഫിഡൽ കാസ്ട്രോ, ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്നു രാജി വെച്ചു.

2012 - ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ 'അഗ്നി 5' ഒഡിഷ തീരത്തുനിന്ന് പരീക്ഷിച്ചു.

2015 - സിതാറാം യച്ചൂരി CPI(M) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു..

2018 - മിഗുൽ ഡയസ് സനൽ ക്യൂബയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു..

2020 - കാനഡയിലെ നോവ സ്കോട്ടിയയിൽ നടന്ന ഒരു കൊലപാതക പരമ്പരയിൽ 22 പേരെയും കുറ്റവാളിയെയും കൊന്നു, ഇത് രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രോശമാക്കി മാറ്റി .

2021 - മറ്റൊരു ഗ്രഹത്തിൽ പറക്കുന്ന ആദ്യ വിമാനമായി ഇൻജെനുറ്റി ഹെലികോപ്റ്റർ മാറി.

.' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment