Advertisment

ഇന്ന് ഏപ്രില്‍ 26,വെള്ളി: ബലാറസ്: ചെര്‍ണോബില്‍ ദുരന്തം! കലാമണ്ഡലം റാം മോഹന്റെയും നീല പത്മനാഭന്റെയും ജന്മദിനം: അമേരിക്ക സ്‌പെയിനുമായി യുദ്ധം പ്രഖ്യാപിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

നവീകരണത്തിൻ്റെ നിധികൾ അൺലോക്ക് ചെയ്യുന്നതിലൂടെ, ഈ നിയമ കവചം സർഗ്ഗാത്മകതയുടെ ഫലങ്ങളെ സംരക്ഷിക്കുന്നു, പുരോഗതിയെ ഉത്തേജിപ്പിക്കുന്നു, കണ്ടുപിടുത്തക്കാർക്ക് പ്രതിഫലം നൽകുന്നു

New Update
april Untitledere.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 13

അനിഴം  / ദ്വിതീയ

2024, ഏപ്രിൽ 26,വെള്ളി

Advertisment

ഇന്ന്;

* അദ്വയാനന്ദ ഗുരു ജയന്തി!

.്്്്്.്്്്്്്്്്്്്്്്്്

* ബലാറസ്: ചെർണോബിൽ ദുരന്തം!

  • ലോക ബൗദ്ധിക സ്വത്തവകാശ ദിനം

    [ World Intellectual Property Day ; നവീകരണത്തിൻ്റെ നിധികൾ അൺലോക്ക് ചെയ്യുന്നതിലൂടെ, ഈ നിയമ കവചം സർഗ്ഗാത്മകതയുടെ ഫലങ്ങളെ സംരക്ഷിക്കുന്നു, പുരോഗതിയെ ഉത്തേജിപ്പിക്കുന്നു, കണ്ടുപിടുത്തക്കാർക്ക് പ്രതിഫലം നൽകുന്നു, അതിരുകളില്ലാത്ത ആശയങ്ങളുടെ ലോകത്തിന് ഇന്ധനം നൽകുന്നു.]
  • mamukkoya Untitledere.jpg

* ദേശീയ വൃക്ഷപ്രകൃതി ദിനം!

[National Arbor Day ; നഗ്നമായ വരണ്ട ഭൂമിയെ സമൃദ്ധമായ വനങ്ങളാക്കി മാറ്റി ഭാവി തലമുറകൾക്കായി ഒരു ഹരിത ലോകം സൃഷ്ടിക്കുക.  ഒരു മരം നടുക, അതിനെ പോഷിപ്പിക്കുക, അത് വളരുന്നത് കാണുക!

* നിങ്ങളുടെ ആദ്യ ചുംബനദിനം!

[  Your First Kiss Day ; നിങ്ങളുടെ ആദ്യ ചുംബനം ഓർക്കുന്നുണ്ടോ?  പ്രതീക്ഷകൾ യാഥാർത്ഥ്യമായ ആ നിമിഷം?  ഇത് പലപ്പോഴും ഞരമ്പുകളുടെയും ആവേശത്തിൻ്റെയും മിശ്രിതമാണ്, വികാരങ്ങളും വികാരങ്ങളും കൂട്ടിമുട്ടുന്ന ഒരു സുപ്രധാന പോയിൻ്റ്.]

  • അന്യഗ്രഹ ദിനം!

    [ National Alien Scale Day; ഏലിയൻ (കളുടെ) ഫ്രാഞ്ചൈസിയുടെ അതിശയകരമായ ലോകത്തെ തിരിച്ചറിയാനും അഭിനന്ദിക്കാനുമുള്ള വിസ്മയകരമായ ദിവസമാണ് ഏലിയൻ ദിനം]
  • rajaratnam Untitledere.jpg

* സുഹൃത്തിനെ പുണരാൻ ഒരു ദിനം!

[International  Hug A Friend Day :  ഇത് ആളുകളെ ഊഷ്മളവും സൗഹാർദ്ദപരവുമായ ആലിംഗനം നൽകിക്കൊണ്ട് അവരുടെ സുഹൃത്തുക്കളോട് അവരുടെ സ്നേഹവും അഭിനന്ദനവും പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു]

*പ്രഹസന-ഹാസ്യാനുകരണകല !

[World Burlesque Day ; ആഡംബരവും ഗ്ലാമറും ആക്ഷേപഹാസ്യവും ഒക്കെയായി, ബർലെസ്‌ക്യൂ എല്ലാത്തരം ആളുകളെയും, എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളെയും, സ്റ്റേജിൽ കയറാനും അവരുടെ വ്യക്തിത്വങ്ങൾ പ്രകാശിപ്പിക്കാനും അനുവദിക്കുന്നു.]

 

.* ഹോൺ വിമുക്ത ദിനം ! 

[ ശബ്ദ മലിനീകരണത്തിനെതിരെയുള്ള അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം ]

  • ടാൻസാനിയ: ഐക്യ ദിനം !

    * ഫ്ലോറിഡ: സഖ്യരാഷ്ട്ര സ്മരണ ദിനം!      
  • qwqUntitledere.jpg

* USA;

*ദേശീയ റിക്ടർ സ്കെയിൽ  ദിനം !

[National Richter Scale Day ; പ്രശസ്തനായ അമേരിയ്ക്കൻ ഭൗമശാസ്ത്രജ്ഞനും, ഊർജ്ജതന്ത്രജ്ഞനുമായ റിക്ടർ മാനകത്തിന്റെ ഉപജ്ഞാതാവുമായ ചാൾസ് ഫ്രാൻസിസ് റിക്റിന്റെ ജന്മദിനം. ഭൂകമ്പങ്ങളുടെ ചരിത്രത്തെക്കുറിച്ചും റിക്ടർ സ്കെയിൽ എങ്ങനെയാണ് അവയെ അളക്കുന്നതെന്നും അറിയുക, അല്ലെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു ഭൂകമ്പത്തെ അടിസ്ഥാനമാക്കിയുള്ള സിനിമാ പാർട്ടി സംഘടിപ്പിക്കുക]

*സംഘടിത ദിനം നേടുക !

[Get Organized Day; ആ ഡെസ്ക് ഡ്രോയർ അല്ലെങ്കിൽ സ്‌പൈസ് റാക്ക് കൈകാര്യം ചെയ്യുക, ആ അലങ്കാര തലയിണ എവിടെ വയ്ക്കണമെന്ന് തീരുമാനിക്കുക, അല്ലെങ്കിൽ ഒടുവിൽ ഓർഗനൈസ്ഡ് ഡേയിൽ നിങ്ങളുടെ കമ്പ്യൂട്ടർ ഫയലുകൾ വൃത്തിയാക്കുക.]

*ദേശീയ സഹായം ഒരു കുതിര  ദിനം !

audubonUntitledere.jpg

[National Help A Horse Day ; 

മനുഷ്യരാശിയുടെ ഏറ്റവും അടുത്ത കൂട്ടാളികളിൽ, കുതിരകൾക്ക് തഴച്ചുവളരാൻ സൗമ്യവും സ്‌നേഹനിർഭരവുമായ പരിചരണം ആവശ്യമാണ്, അതിനാലാണ് കുതിരപ്രേമികൾ ദേശീയ കുതിര ദിനത്തിൽ പങ്കെടുക്കുന്നത്.]

*ദേശീയ കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും ദിനം !

[National Kids and Pets Day ; 

ഏപ്രിൽ 26-ന് ദേശീയ കിഡ്‌സ് ആൻ്റ് പെറ്റ്‌സ് ദിനം കുട്ടികൾക്കായി ശരിയായ സമയത്ത് ശരിയായ വളർത്തുമൃഗത്തെ തിരഞ്ഞെടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നു. വളർത്തുമൃഗവും കുട്ടിയും തമ്മിലുള്ള ആജീവനാന്ത ബന്ധത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു സുപ്രധാന തീരുമാനമാണിത്.]

 *ഒരു ഓസ്‌ട്രേലിയൻ ആലിംഗനദിനം !

fgfUntitledere.jpg

[Hug an Australian Day ; ഹഗ് ആൻ ഓസ്‌ട്രേലിയൻ ഡേയിൽ പങ്കെടുത്ത് ലോകമെമ്പാടും ഒരു ചെറിയ സ്നേഹം പ്രചരിപ്പിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഒരു ഓസിയോട് കുറച്ച് അഭിനന്ദനങ്ങൾ കാണിക്കുക, അല്ലെങ്കിൽ ഒരു യാത്ര ആസൂത്രണം ചെയ്യുക!]

* ഓഡുബോൺ ദിനം!

 [ Audubon Day;  പക്ഷികളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും സൗന്ദര്യത്തിലും സംരക്ഷണത്തിലും വടക്കേ അമേരിക്കൻ പക്ഷികളുടെ വിശദമായ ചിത്രീകരണങ്ങൾക്കും പ്രശസ്തനുമായിരുന്ന  അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനും ചിത്രകാരനുമായിരുന്ന ജോൺ ജെയിംസ് ഓഡുബോണിനെ ആദരിക്കുന്നു.]

National No Makeup Day 

Get Organized Day

National Dissertation Day

National Pretzel Day

National South Dakota Day

    ഇന്നത്തെ മൊഴിമുത്ത്

  ***********

''ദൈവികമായ ഒരു ചിന്ത പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ ഒരു സമവാക്യവും എനിക്കൊന്നുമല്ല'' 

.  [  - ശ്രീനിവാസ രാമാനുജൻ  ]

charles Untitledere.jpg

  ************ 

കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത്  കോപ്പുകളുടെ ഭംഗിക്ക് മുഖ്യ സംഭാവന നൽകിയ കലാകാരൻ കലാമണ്ഡലം റാം മോഹന്റെയും (1947),

തലൈമുറകൾ, പള്ളികൊണ്ടപുരം   ഉൾപ്പടെ മുപ്പത്തഞ്ചോളം കൃതികൾ രചിക്കുകയും മിക്ക കൃതികളും വിവിധ ഭാരതീയ ഭാഷകളിലും   ജർമ്മൻ,   റഷ്യൻ,  ഇംഗ്ലീഷ്‌ ഭാഷകളിലും വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത തമിഴ്-മലയാള സാഹിത്യകാരൻ നീല പത്മനാഭന്റെയും (1938),

അവിയല്‍ എന്ന മ്യൂസിക് ബാന്റിലെ അംഗവും കേരള കഫേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ആദ്യമായി  സംഗീതം ചെയ്ത സംഗീത രചയിതാവ്, നിര്‍മ്മതാവ് ഗിറ്റാറിസ്റ്റ് എന്നീ നിലയിൽ പ്രശസ്തനായ റെക്‌സ് വിജയന്റേയും(1973),

2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും തുടർന്ന് ജവാൻ ഓഫ് വെള്ളിമല  ഇഷ്‌ക്, അതിരന്‍, കിടു, മായാനദി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളിലും എൻ ഇനിയ കാതൽ മഴ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിക്കുകയും ചെയ്ത അഭിനേത്രിറ്റും മോഡലുമായ പ്രശസ്ത ചലച്ചിത്ര നടി ലിയോണ ലിഷോയുടേയും (1991),

wewUntitledere.jpg

പാലക്കാട് നിന്നുള്ള മലയാള ഭാഷയിലെ ഒരു കവിയും വിവർത്തകയും ട്രാൻസ്‌ക്രൈബറും ബ്ലോഗറുമായ ജ്യോതിബായി പരിയാടത്തിന്റേയും (1965),

 മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, മികച്ച സ്വഭാവനടനുള്ള ആനന്ദവികടൻ ക്രിട്ടിക്സ് പുരസ്കാരവും നേടിയിട്ടുള്ള പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ സമുദ്രക്കനിയുടേയും (1973),

തമിഴ്-മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ശരണ്യ പൊൻവണ്ണന്റെയും (1970),

1990 കളുടെ തുടക്കം മുതൽ ശ്രദ്ധേയമായ കരുത്തിനും മുഖംമൂടി ധരിച്ച വ്യക്തിത്വത്തിനും പേരുകേട്ട ഒരു പ്രശസ്ത അമേരിക്കൻ ഗുസ്തിക്കാരനായ കെയ്ൻ എന്ന ഗ്ലെൻ ജേക്കബ്സിന്റെയും (1967) ,

സ്റ്റെപ്പ് അപ്പ്" എന്ന ചിത്രത്തിലെ ഊർജസ്വലമായ നൃത്തച്ചുവടുകൾ കൊണ്ട് ആദ്യമായി ശ്രദ്ധ നേടുകയും  നർത്തകനിൽ നിന്ന് എ-ലിസ്റ്റ് താരത്തിലേക്കുള്ള  പ്രചോദനകരമായ യാത്രയിലൂടെ ഹോളിവുഡിലെ വിജയത്തിലേക്ക് നയിക്കുകയും ലോകമെമ്പാടുമുള്ള ഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത ചാന്നിംഗ് ടാറ്റത്തിന്റെയും ( Channing Tatum -)1980,

imvUntitledere.jpg

അമേരിക്കൻ ടെലിവിഷനിലും സിനിമയിലും എസ്പോസിറ്റോ അറിയപ്പെടുന്ന മുഖമായി മാറി. വൈവിധ്യമാർന്ന വേഷങ്ങളും അവിസ്മരണീയമായ പ്രകടനങ്ങളും കൊണ്ട് വിനോദ വ്യവസായത്തിലെ  കഴിവിനും കരകൗശലത്തോടുള്ള സമർപ്പണത്തിനും പ്രശസ്തനായ ജിയാൻകാർലോ എസ്പോസിറ്റോ- യുടെയും ( Giancarlo Esposito's )1958 ,

ഇസ്ലാമിക നിയമപ്രകാരം ഇറാനിൽ നിരോധനമുള്ള  ഒരു കുപ്പി വൈൻ വാങ്ങിച്ചതിനും, പത്രപ്രവർത്തന പെർമിറ്റ് പിൻവലിച്ചിരുന്നതിനാൽ  അംഗീകാരമില്ലാതെ പത്രപ്രവർത്തനം നടത്തിയതിനും, ചാരപ്രവർത്തന കുറ്റവും ചുമത്തി എട്ടു വർഷം ജയിൽശിക്ഷയ്ക്ക് വിധിച്ച  ജാപ്പനീസ്-ഇറാനിയൻ വംശജയായ  അമേരിക്കൻ പത്രപ്രവർത്തക   റൊക്സാനാ സാബേരിയുടെയും (1977) ജന്മദിനം.!!

ഇന്നത്തെ സ്മരണ !!!

al paUntitledere.jpg

*********

കെ.കെ.കുഞ്ചുപിള്ള മ. (1893-1945)

വർക്കല രാധാകൃഷ്ണൻ മ. (1927-2010)

മാമുക്കോയ മ. (1946-2023)

മനോന്മണീയം പി.സുന്ദരൻപിള്ള മ.

(1855-1897)

ശ്രീനിവാസ രാമാനുജൻ മ.(1887-1920 )

എം.കെ. രാജരത്‌നം മ. (2012)

ഹരി സിംഗ് മ. (1895-1961)

ഗിച്ചിൻ ഫുനകോശി മ. (1868-1957)

ജോൺ വിൽക്കിസ് ബൂത്ത് മ(1838-1865)

ബ്യോൺസ്റ്റീൻ ബ്യോൺസൺ മ.(1832-1910)

അർനോൾഡ് സൊമ്മർഫെൽഡ് മ.(1868-1951)

തരവത്ത് അമ്മാളുഅമ്മ ജ. (1873-1936),

കല്ലന്മാർതൊടി രാമുണ്ണിമേനോൻ ജ. (1900-1947)

സുധാകരൻ തേലേക്കാട്ട്‌ ജ. (1939-1965)

മുഹമ്മദ് ഖുതുബ് ജ.(1919-2014) 

ചാൾസ് ഫ്രാൻസിസ് റിക്ടർ ജ. (1900-1985)

jude Untitledere.jpg

യൂജിൻ ഡെലാക്രോയിക്സ് ജ. (1798-1863)

മൈക്കിൾ സ്മിത്ത് ജ. (1932-2000)

* കവിയും ചിന്തകനും എഴുത്തുകാരനുമായ കെ.കെ. എസ് ദാസ് അല്പം മുമ്പ് അന്തരിച്ചു. 

.സ്മരണകൾ !!!

********

പ്രധാനചരമദിനങ്ങൾ !!

********

സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നതു മുതൽ തന്റെ ജീവിതാവസാനം വരെ ആ പ്രസ്ഥാനത്തി്‌ ശക്തിയും ചൈതന്യവും പകർന്ന ക്രാന്തദർശിയായ നേതാവും തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമരരംഗത്ത് ത്യാഗോജ്ജ്വലമായ പ്രവർത്തനം നടത്തിയ കെ.കെ. കുഞ്ചുപിള്ളയെയും (മേയ് 4, 1893 - ഏപ്രിൽ 26, 1945),

ഫൈനാൻസ് കമ്മറ്റി, സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മറ്റി, വാണിജ്യ മന്ത്രാലയം കൺസൾട്ടേറ്റീവ് കമ്മറ്റി എന്നിവയിൽ അംഗമായിരുന്ന ലോകസഭ മെംബറും, കേരള നിയമസഭ മെംബറും സ്പീക്കറും ഇ എം എസ് മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും എഴുത്തുകാര ആയിരുന്ന വർക്കല രാധാകൃഷ്ണനെയും (1927 ഓഗസ്റ്റ് 21 - 2010 ഏപ്രിൽ 26 ),.

liyona Untitledere.jpg

ഏലംകുളത്തുകാരനായ പ്രശസ്ത കവിയായിരുന്ന 27-ാം വയസ്സിൽ അകാലചരമമടഞ്ഞ 

സുധാകരൻ തേലക്കാടിനേയും (ഏപ്രിൽ 26,1939-1965)

മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ചലചിത്രനടനായിരുന്ന  കോഴിക്കോട് സ്വദേശിയായ  നാടകരംഗത്തു നിന്നു സിനിമയിൽ എത്തിയ മുഹമ്മദ് എന്നയഥാർത്ഥ നാമമുള്ള കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മാമുക്കോയയേയും

(5 ജൂലൈ 1946-26 ഏപ്രിൽ 2023)

ഹാരപ്പൻ പര്യവേഷണം തുടങ്ങുന്നതിനു മുപ്പതു വർഷം മുമ്പ് തന്നെ ദ്രാവിഡ സംസ്‌കാരം ആണ് തനി ഭാരത സംസ്‌കൃതി എന്ന് വാദിക്കുകയും മനോന്മണീയം എന്ന തമിഴ് നാടകം എഴുതിയ 'തമിഴ് ഷേക്‌സ്പീയർ' എന്നറിയപ്പെടുകയും ചെയ്ത ചരിത്ര പണ്ഡിതനും തത്വചിന്തകനും നാടകകൃത്തും ആയിരുന്ന മനോന്മണീയം പി. സുന്ദരൻ പിള്ള (1855 ഏപ്രിൽ 4-1897 ഏപ്രിൽ 26). 

sharanya Untitledere.jpg

ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന  ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജനെയും  (1887 ഡിസംബർ 22 – 1920 ഏപ്രിൽ 26), 

ഗുസ്തി, ഭാരോദ്വഹനം എന്നിവയിൽ വർഷങ്ങളോളം സംസ്ഥാന ചാമ്പ്യനും കേരള സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന  എം.കെ. രാജരത്‌നത്തിനെയും (മരണം: 26 ഏപ്രിൽ 2012),

 ജമ്മു -കാശ്മീർ നാട്ടുരാജ്യത്തിൻ്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന മഹാരാജ സർ ഹരി സിംഗിനേയും GCSI GCIE GCVO (സെപ്റ്റംബർ 1895 - 26 ഏപ്രിൽ 1961)

 ഷോട്ടോകാൻ കരാട്ടെയുടെ സ്ഥാപകനായിരുന്ന, "ആധുനിക കരാട്ടെയുടെ പിതാവ്" എന്ന്  അറിയപ്പെടുന്ന ഗിച്ചിൻ ഫുനകോശിയേയും (നവംബർ 10, 1868 - ഏപ്രിൽ 26, 1957)

1860-1865 കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റെ ഘാതകനായ  മെറിലാന്റ് സ്വദേശിയായ ഒരു നാടകനടനായിരുന്ന ഒപ്പം വംശവെറിയനുമായ അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളുടെ അനുകൂലിയുമായിരുന്ന ജോൺ വിൽകിസ് ബൂത്തിനേയും

(മേയ് 10, 1838-ഏപ്രിൽ 26, 1865 )

weweUntitledere.jpg

നോർവെയിലെ ഏറ്റവും മികച്ച നാല് സാഹിത്യ കാരന്മാരിൽ ഒരാളും, Ja, vi elsker dette landet എന്ന് തുടങ്ങുന്ന നോർവീജിയൻ ദേശീയ ഗാനത്തിന്റെ രചയിതാവും, 1903-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയും ആയ ബ്യോൺസ്റ്റീൻ മാർട്ടീനിയസ് ബ്യോൺസണിനെയും (8 ഡിസംബർ 1832 – 26 ഏപ്രിൽ 1910),

ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ആറ്റം,ക്വണ്ടം ഫിസിക്സിന്റെയും ആദ്യകാല വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നല്കിയ വ്യക്തികളിൽ ഒരാളായിരുന്ന അർനോൾഡ് സൊമ്മർഫെൽഡിനേയും 

(5 ഡിസംബർ 1868-26 ഏപ്രിൽ 1951),

പ്രധാനജന്മദിനങ്ങൾ !!

"കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം" എന്ന മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ കൂടാതെ നോവലുകളുടെ വിവർത്തനങ്ങളും ഭക്തിഗ്രന്ഥങ്ങളും രചിച്ച സാഹിത്യകാരി തരവത്ത് അമ്മാളുഅമ്മയെയും (26 ഏപ്രിൽ 1873 - 6 ജൂൺ 1936),

roksaUntitledere.jpg

മുക്കുറ്റി പൂവ്, പാറിപ്പോയ പൈങ്കിളി, ഞാൻ കണ്ട വൈകുണ്ഠം തുടങ്ങിയ വളരെ കുറച്ചു നല്ല കാൽപ്പനിക കവിതകൾ എഴുതിയ സ്വാതന്ത്യ സമര സേനാനിയും, ഭാഷ അധ്യാപകനും ഗാന്ധിയനും, കവിയും ആയിരുന്ന കല്ലന്മാർത്തൊടി രാവുണ്ണി മേനോനെയും (1900 ഏപ്രിൽ 26-1947 സെപ്റ്റംബർ 6 )

ഇസ്ലാമിനെതിരെ ഓറിയൻറലിസ്റ്റുകളും  പക്ഷപാത ബുദ്ധികളായ മിഷനറിവൃത്തങ്ങളും കാലാകാലമായി ഉന്നയിച്ചുവരുന്ന ആരോപണങ്ങൾക്ക് യുക്തിസഹവും പ്രമാണബദ്ധവുമായി മറുപടിനൽകുന്ന കൃതികളിലൊന്നായ  ‘ഇസ്ലാം: തെറ്റിദ്ധരിക്കപ്പെട്ട മതം’ എന്ന കൃതി അടക്കം പല ഗ്രന്ഥങ്ങളും രചിച്ച ഇസ്ലാമിക തത്ത്വചിന്തകനും ഗ്രന്ഥകാരനുമായിരുന്ന മുഹമ്മദ് ഖുതുബിനെയും (ഏപ്രിൽ 26,1919 -ഏപ്രിൽ 4,2014) ,

ഭൂകമ്പതീവ്രത അളക്കുന്ന റിക്ടർ മാനകം അഥവാ റിക്ടർ സ്കെയിലിനു  രൂപം നല്കിയ പ്രശസ്ത അമേരിയ്ക്കൻ ഭൗമശാസ്ത്രജ്ഞനും, ഊർജ്ജതന്ത്രജ്ഞനുമായ  ചാൾസ് ഫ്രാൻസിസ് റിക്ടറിനെയും( ഏപ്രിൽ 26, 1900 – സെപ്റ്റംബർ 30, 1985)

samudrakkani Untitledere.jpg

ഒരു ഫ്രഞ്ച് റൊമാന്റിക് ചിത്രകാരനായിരുന്ന യൂജിൻ ഡെലാക്രോയിക്സിനേയും.

(1798 ഏപ്രിൽ 26-13 ആഗസ്റ്റ്1863)

 ബ്രിട്ടനിൽ ജനിച്ച ഒരു കനേഡിയൻ ബയോകെമിസ്റ്റും ബിസിനസുകാരനുമായിരുന്ന മൈക്കൽ സ്മിത്തിനേയും (ഏപ്രിൽ 26, 1932 - ഒക്ടോബർ 4,2000)ഓർമ്മിക്കുന്നു !!!

ചരിത്രത്തിൽ ഇന്ന്…

*********

1514- നിക്കൊളാസ് കോപ്പർണിക്കസ് ശനി ഗ്രഹത്തെക്കുറിച്ചുള്ള ആദ്യ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചു.

1654- ബ്രസീലിൽ നിന്നു ജൂതന്മാരെ പുറത്താക്കി.

neela Untitledere.jpg

1719  ഡാനിയേൽ ഡോഫോയുടെ റോബിൻസൺ ക്രൂസോ എന്ന നോവൽ ലണ്ടനിൽ പബ്ലിഷ് ചെയ്യപ്പെട്ടു.

1841- ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്നായ ബോംബെ ഗസറ്റ്, മിനുസമുള്ള സിൽക്ക് പേപ്പറിൽ അച്ചടിക്കുവാൻ തുടങ്ങി.

1867  ടോക്കിയോ വിദേശ വ്യാപാരത്തിന്   വേണ്ടി തുറന്നു കൊടുക്കപ്പെട്ടു.

1898  അമേരിക്ക സ്പെയിനുമായി യുദ്ധം പ്രഖ്യാപിച്ചു.

1927 - സമസ്തകേരള സാഹിത്യ പരിഷത്ത്‌ ആരംഭം.

1933 - ഗസ്റ്റപ്പോ എന്ന നാസി   ജർമ്മനിയുടെ   രഹസ്യപ്പോലീസ് സ്ഥാപിതമായി.

1937 - സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ഹിറ്റ്ലറുടെ സേന ഗൂർണിക്ക നഗരത്തിൽ ബോംബിട്ടു.

1943 - സോവിയറ്റ് നഗരമായ സ്മോളൻസ്കിനടുത്തുള്ള കാത്യിൻ വനത്തിൽ 4400 പോളീഷ് പട്ടാളക്കാരെ മുട്ടുകുത്തിച്ച് വെടിവെച്ചു കൊന്ന നിലയിൽ കണ്ടെത്തി.

reksUntitledere.jpg

1947- മധ്യ പ്രദേശിലെ നേപാ നഗറിൽ ഇന്ത്യയിലെ ആദ്യ ന്യൂസ് പ്രിൻറ് നിർമാണം തുടങ്ങി.

1954 - ഒരു സംഘം കമ്മ്യൂണിസ്റ്റുകാർ ഫ്രഞ്ചധീന മയ്യയിയിൽ നിന്നും ചെറുകല്ലായി പിടിച്ചെടുത്തു.

1956  എൽവിസ് പ്രിസ്‌ലിയുടെ ഹാർട്ട് ബ്രേക്ക് ഹോട്ടൽ ചാർട്ടുകളിൽ ഒന്നാം സ്ഥാനം പിടിക്കുന്നു.

1958 - കേരള സംഗീത നാടക അക്കാദമി തൃശൂർ ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു.

1962  അമേരിക്ക വിക്ഷേപിച്ച പേടകം ചന്ദ്രനിൽ തകർന്നു വീഴുന്നു.

1964 - ടാൻ‌ഗന്യികയും സാൻസിബാറും ചേർന്ന് ടാൻസാനിയ രൂപീകൃതമായി.

1971 - ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ജനനം

1982- ഫാൾക് ലാൻഡ് യുദ്ധത്തിൽ അർജന്റീന, ബ്രിട്ടന് കീഴടങ്ങി.

ram mohan Untitledere.jpg

1986 - ചെർണോബിൽ ദുരന്തം; USSR ലെ ന്യൂക്ലിയർ ദുരന്തം. റിയാക്ടർ പൊട്ടിത്തെറിച്ച് 31 മരണം, നിരവധി പേർ ആണവ ഭീഷണിയിൽ.

1987- ഇ.കെ.നായനാർ രണ്ടാം വട്ടവും കേരള മുഖ്യമന്ത്രിയായി.

1994- ദക്ഷിണാഫ്രിക്കയിൽ ആദ്യത്തെ വർണ വിവേചന രഹിത തെരഞ്ഞെടുപ്പ്. ഡോ. നോമാസ പൈന്റിൻ വോട്ടു ചെയ്ത ആദ്യത്തെ കറുത്ത വംശജൻ ആയി.

2005- അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന്, സിറിയ, ലേബനനിൽ നിന്ന്‌ പിൻവാങ്ങി.

2012 - ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ് 1 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു.

channUntitledere.jpg

2018 - ബാസ്‌ക്കറ്റ് ബോള്‍ താരത്തെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച അമേരിക്കന്‍ പ്രമുഖ ഹാസ്യ താരം കോസ്ബി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി.

2019 - ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ‌വിമാനങ്ങൾ കശ്മീരിലെ നിയന്ത്രണരേഖ (LOC) കടന്ന് ആക്രമണം നടത്തി. രണ്ടാഴ്ച മുമ്പ് നടന്ന പുൽവാമ ആക്രമണത്തിന് പ്രതികാരമായാണ് ഈ പ്രത്യാക്രമണം നടത്തിയത്.

2019 - വയനാട് സുൽത്താൻ ബത്തേരി നായ്ക്കട്ടിയിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു.

2019 - സര്‍ റിയലിസ്റ്റിക് ചിത്രകാരന്‍ എന്‍.കെ.പി മുത്തുക്കോയക്ക് എം.വി ദേവന്‍ പുരസ്‌കാരം ലഭിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment