Advertisment

ഇന്ന് ഏപ്രില്‍ 28: ലോക തൊഴിലാളി ക്ഷേമ ദിനം ! ബേസില്‍ ജോസഫിന്റേയും മിഥുന്‍ മുരളിയുടേയും ജന്മദിനം: കോടീശ്വരന്‍ ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

ജോലി സ്ഥലത്ത് സുരക്ഷയും ആരോഗ്യവും ഉറപ്പാക്കനുള്ള ദിനം .മരിച്ചവരെ ഓർക്കുക, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി പോരാടുക എന്നതാണ് ഏപ്രിൽ 28 ഞായറാഴ്ച അന്താരാഷ്ട്ര തൊഴിലാളി സ്മാരക ദിന സന്ദേശം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
aprilUntitled4223.jpg

ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 15

മൂലം  / ചതുർത്ഥി

2024, ഏപ്രിൽ 28, ഞായർ

Advertisment

ഇന്ന്;

* ഒഡീഷ (ഒറീസ്സ):അഭിഭാഷകരുടെ ദിനം !

  •  'ജിഷ',  ഒരു പെള്ളുന്ന ഓർമ്മ (2016) "
  • basil Untitled4223.jpg

        *************                    

 *ലോക തൊഴിലാളി ക്ഷേമ ദിനം !     

[Workers' Memorial Day & World Day for Safety and Health at Work

 ജോലി സ്ഥലത്ത് സുരക്ഷയും ആരോഗ്യവും ഉറപ്പാക്കനുള്ള ദിനം .മരിച്ചവരെ ഓർക്കുക, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി പോരാടുക എന്നതാണ് ഏപ്രിൽ 28 ഞായറാഴ്ച അന്താരാഷ്ട്ര തൊഴിലാളി സ്മാരക ദിന സന്ദേശം.]

  • ആഗോള ദയാപ്രവൃത്തികളുടെ ദിനം!

    [ Global Pay It Forward Day ; ആരുടെയെങ്കിലും കാപ്പിക്ക് പണം നൽകാനോ അവരുടെ പലചരക്ക് സാധനങ്ങൾ കൊണ്ടുപോകാൻ സഹായിക്കാനോ ഒരുദിവസം. ലോകത്തെ മുഴുവൻ ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ ദയാപ്രവൃത്തികളുടെ ഒരു ശൃംഖല ആരംഭിക്കുക.]
  • roshan Untitled4223.jpg

* ലോക പിൻഹോൾ ഫോട്ടോഗ്രാഫി ദിനം!

[ World Pinhole Photography Day ;  ഒരു പിൻഹോൾ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോഗ്രാഫിയിൽ സർഗ്ഗാത്മകത നേടുക, പല തരത്തിലുള്ള അതിശയകരമായ ചിത്രങ്ങൾ എടുക്കാനുള്ള കഴിവുള്ള ഒരു ലളിതമായ ലൈറ്റ് ഒഴികെയുള്ള ബോക്‌സ്.

* ക്ലീൻ കോമഡി ദിവസം! 

[ Clean Comedy Day; എല്ലാവരുടെയും രസകരമായ അസ്ഥികളെ ഇക്കിളിപ്പെടുത്തുന്ന ഒരു പ്രത്യേക അവസരമായ ക്ലീൻ കോമഡി ഡേയ്‌ക്കൊപ്പം ചിരിയുടെ ലോകത്തേക്ക് നമുക്ക് മുങ്ങാം.]

  • മദർ ഫാദർ ബധിര ദിനം!

    [ Mother Father Deaf Day ; കോഡകൾ (ബധിരരായ മുതിർന്നവരുടെ കുട്ടികൾ - CODAS) എന്നറിയപ്പെടുന്ന ബധിരരായ മാതാപിതാക്കളെയും അവരുടെ കുട്ടികളെയും ആഘോഷിക്കുന്ന ദിവസമാണിത്.  ബധിരരായ മാതാപിതാക്കളും അവരുടെ കേൾവിശക്തിയുള്ള കുട്ടികളും തമ്മിലുള്ള അതുല്യമായ ബന്ധത്തെ ഇത് എടുത്തുകാണിക്കുന്നു, 

     

    * തവള  സംരക്ഷണ ദിനം!

    [ Save The Frogs Day ;  തവളകൾ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് നിർണായകമാണ്, ചെറുപ്രാണികളുടെ ജനസംഖ്യ കുറയ്ക്കുകയും രോഗങ്ങളെ തടയുകയും ചെയ്യുന്നു. തവളകൾ എല്ലാ വർഷവും ടൺ കണക്കിന് കൊതുകുകളെ ഭക്ഷിക്കുന്നു. എല്ലാവരും വെറുക്കാൻ ഇഷ്ടപ്പെടുന്ന രക്തം കുടിക്കുന്ന വിപത്തുകളായി വളരാൻ അവസരം ലഭിക്കുന്നതിന് മുമ്പ് കൊതുകിൻ്റെ ലാർവകളെ ലഘുഭക്ഷണമാക്കുകയും ചെയ്യുന്നു.]
  • jessica Untitled4223.jpg

*ബയോളജിക്കൽ ക്ലോക്ക്  ദിനം !

[Biological Clock Day ;  നിങ്ങളുടെ ശരീരത്തിന് വേണ്ടിയുള്ള ദിനചര്യകൾ ക്രമീകരിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം ജൈവ ഘടികാരം പുനഃക്രമീകരിക്കുക.]

* ക്ലീൻ കോമഡി ദിവസം! 

[ Clean Comedy Day; എല്ലാവരുടെയും രസകരമായ അസ്ഥികളെ ഇക്കിളിപ്പെടുത്തുന്ന ഒരു പ്രത്യേക അവസരമായ ക്ലീൻ കോമഡി ഡേയ്‌ക്കൊപ്പം ചിരിയുടെ ലോകത്തേക്ക് നമുക്ക് മുങ്ങാം.]

* മദർ ഫാദർ ബധിര ദിനം!

[ Mother Father Deaf Day ; കോഡകൾ (ബധിരരായ മുതിർന്നവരുടെ കുട്ടികൾ - CODAS) എന്നറിയപ്പെടുന്ന ബധിരരായ മാതാപിതാക്കളെയും അവരുടെ കുട്ടികളെയും ആഘോഷിക്കുന്ന ദിവസമാണിത്.  ബധിരരായ മാതാപിതാക്കളും അവരുടെ കേൾവിശക്തിയുള്ള കുട്ടികളും തമ്മിലുള്ള അതുല്യമായ ബന്ധത്തെ ഇത് എടുത്തുകാണിക്കുന്നു, 

  • അഫ്ഗാനിസ്ഥാൻ: മുജാഹിദ്ദിൻ വിജയ ദിനം !

    * സർദീനിയ (ഇറ്റലി): ദേശീയദിനം !

    * ബാർബഡോസ്: ദേശീയ വീരദിനം !

    * കാനഡ: ദേശീയ ദുഃഖാചരണ ദിനം !

       [തൊഴിൽ ചെയ്യുമ്പോൾ കൊല്ലപ്പെട്ട

       തൊഴിലാളികളുടെ ഓർമ്മദിനം ]
  • wewUntitled4223.jpg

USA ; 

*ദേശീയ ക്യൂബിക്കിൾ  ദിനം !

[National Cubicle Day ; അലങ്കാരങ്ങൾ, ഒരു പുതിയ കസേര, കുടുംബത്തിൻ്റെ ചില ഫോട്ടോകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വർക്ക്‌സ്‌പെയ്‌സ് മനോഹരമാക്കുക, നിങ്ങളുടെ ഇടം നിങ്ങളുടേതാക്കി നിങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുക.]

*ദേശീയ സൂപ്പർഹീറോ ദിനം  !

[National Superhero Day ; എല്ലാവരുടെയും പ്രിയപ്പെട്ട സൂപ്പർഹീറോയെ ആഘോഷിക്കുന്നതിനായി മാർവൽ ജീവനക്കാർ 1995 ഏപ്രിൽ 28-ന് ദേശീയ സൂപ്പർഹീറോ ദിനം സൃഷ്ടിച്ചു. ഇത് സൂപ്പർഹീറോകൾക്ക് മാത്രമുള്ളതാണ്. വില്ലന്മാർ അവരുടെ സ്വന്തം ദിവസത്തിന് അർഹരല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും, തിന്മയ്‌ക്കെതിരെ പോരാടുമ്പോൾ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരെ ബഹുമാനിക്കുക എന്നതാണ് സൂപ്പർഹീറോ ദിനത്തിന് പിന്നിലെ ആശയം.]

*ദേശീയ ബ്ലൂബെറി പൈ  ദിനം !

[National Blueberry Pie Day ; ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ബ്ലൂബെറി മികച്ച പൈ ഫില്ലിംഗ് ഉണ്ടാക്കുന്നു. സ്വാദിഷ്ടമായ, ബ്ലൂബെറി പൈയുടെ ഒരു കഷണത്തേക്കാൾ കൂടുതൽ ആസ്വാദ്യകരമായ മറ്റെന്താണ്? ബ്ലൂബെറി അല്ലെങ്കിൽ സ്റ്റാർ ബെറികൾ, തദ്ദേശീയരായ അമേരിക്കക്കാർ അവയെ വിളിക്കുന്നത് പ്രകൃതിയുടെ സൂപ്പർഫുഡുകളിൽ ഒന്നാണ്. ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിനുകളാലും സമ്പന്നമായ, ആരോഗ്യകരമായ, ബ്ലൂബെറി പ്രകൃതിയുടെ നിരവധി നല്ല സമ്മാനങ്ങളിൽ ഒന്നാണ്, അത് മനുഷ്യർക്ക് എണ്ണമറ്റ സ്വാദിഷ്ടമായ പാചകക്കുറിപ്പുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കാം!]

camila Untitled4223.jpg

* Great Poetry Reading Day! 

* Kiss Your Mate Day! 

  ഇന്നത്തെ മൊഴിമുത്തുകൾ       

   ************

" കോപിക്കണോ നിങ്ങൾ കോപിച്ചോളിൻ പിന്നെ, തപിക്കുവാനുമൊരുങ്ങിക്കോളിൻ''

"നല്ലവാക്കിന്റെ മധുരമുണ്ണുന്ന-

തോതിയോൻ തന്നെയാണാദ്യം "

        [ - കുഞ്ഞുണ്ണി മാഷ്‌ ]

     *********

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലെ അഭിനയത്തിന്‌  സൈമ അവാര്‍ഡ്‌ 2019 - (ബെസ്റ്റ് ആക്ടര്‍, കോമഡി) നേടിയ മലയാള ചലച്ചിത്ര നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്,  എന്നീ നിലകളില്‍ പ്രശസ്തനായ ബേസില്‍ ജോസഫിന്റേയും (1990),

sharman Untitled4223.jpg

ബാലതാരമായി   സിനിമാമേഖലയിലേക്ക് കടന്നുവന്ന പ്രശസ്ത താരം മിഥുന്‍ മുരളിയുടേയും (1992),

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ

ഓരൊറ്റ പാട്ടിലൂടെ  മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്രതാരം റോഷന്‍ അബ്ദുള്‍ റൗഫിന്റേയും (1998),

ഹിന്ദി ഇഗ്ലീഷ് ഗുജറാത്തി നാടകങ്ങളിൽ അഭിനയിച്ച് തന്റെ മികവ് തെളിയിക്കുകയും പല നല്ല ബോളിവുഡ് സിനിമകളിൽ അഭിനയിക്കുകയും ചെയ്യുന്ന ശർമ്മൻ ജോഷിയുടെയും (1979),

ഗോൾഡൻ ഗ്ലോബുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ അഭിനേത്രിയും, മോഡലും, ബിസിനസ്സുകാരിയുമായ   ജെസ്സിക്ക മേരി ആൽബ എന്ന ജെസ്സിക്ക ആൽബ യുടെയും (1981),

ചിലിയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി നേതാവും  ചിലിയൻ കമ്യൂണിസ്റ്റ് യൂത്ത് എന്ന യുവജന സംഘടനയുടെ പ്രവർത്തകയുമായ കാമില വലേജോ ഡൗളിങിൻ്റെയും (1988) ജന്മദിനം !

ഇന്നത്തെ സ്മരണ  !!!

jisha Untitled4223.jpg

********

മഞ്ചേരി രാമയ്യർ മ. (1887-1958)

സി.കെ. നാരായണൻ കുട്ടി മ. (1927-2009)

നല്ലേപ്പിള്ളി നാരായണസ്വാമി മ. (2015)

റ്റോംസ്‌ മ. (1929-2016)

വി കെ  ഗൊകാക് മ. (1909 - 1992) 

രമാകാന്ത് ദേശായി മ. (1939 -1998)  

മുസ്സോളിനി (1883 - 1945)

ഷാക് മാരിറ്റയിൻ മ. (1882-1973)

സെയ്മർ ല്യൂബെറ്റ്സ്കി മ. (1898-2003)

ഇടപ്പള്ളി കരുണാകരമേനോൻ ജ. (1905-1965)

സി.എ. കിട്ടുണ്ണി ജ. (1907 -1964)

മുട്ടത്ത് വർക്കി ജ. (1915-1989)

കാവാലം നാരായണപണിക്കർ ജ. (1927-2016)

ഇ കെ ദിവാകരൻ പോറ്റി ജ. (1918-2005)

ഇ. നാരായണന്‍ നമ്പ്യാർ ജ. (1936)

പി. വി. തമ്പി ജ. (1937-2006)

ജാൻ ഹെൻട്രിക് ഊർട്ട് ജ. (1900-1992 )

കുർട്ട് ഗോഡൽ ജ. (1906-1978)

സദ്ദാം ഹുസൈൻ ജ. (1937- 2006)

ടെറി പ്രാറ്റ്ചെറ്റ്   ജ. (1948-2015)

p latha Untitled4223.jpg

സ്മരണകൾ !!!

********

* പ്രധാനചരമദിനങ്ങൾ !!

ജാതിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള ബ്രാഹ്മണരെ സംഘടിപ്പിച്ച്‌ ലീഗ്‌ ഓഫ്‌ ലിബറല്‍ ബ്രാഹ്മിണ്‍സ്‌ എന്നൊരു സംഘടന  രൂപീകരിക്കുകയും അധകൃതരുടെ ഉന്നമനത്തിനു വേണ്ടി പോരാടുകയും , തിയോ സഫിക്കൽ സൊസയ്റ്റി കോഴിക്കോട്ട് തുടങ്ങുകയും ചെയ്ത മഞ്ചേരി രാമയ്യരെയും (1858,ഏപ്രിൽ 28,-1958),

ഒന്നാം കേരളനിയമസഭയിൽ പറളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു സി പി ഐ നേതാവായിരുന്ന സി.കെ. നാരായണൻ കുട്ടിയെയും (15 ഫെബ്രുവരി 1927 - 28 ഏപ്രിൽ 2009),

19 മണിക്കൂർ തുടർച്ചയായി നാഗസ്വരം വായിച്ച അപൂർവതയ്ക്കു ഉടമനാഗസ്വര വിദ്വാൻ നല്ലേപ്പിള്ളി നാരായണസ്വാമിയെയും (- 28 ഏപ്രിൽ 2015),

kalidasa Untitled4223.jpg

വിശ്വാമിത്രനെ ഈ കഥാനായകനാക്കി പന്ത്രൺട് ഖൺടികകളും 35,000 വരികളും ഉൾപ്പെട്ടുകൊണ്ട് വേദ കാലഘട്ടത്തേക്കുറിച്ച് പ്രതിപാദിക്കുന്ന  ഒ 20-ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഏറ്റവും വലിയ ഇതിഹാസ കൃതിയായ "ജനനായക"  എന്നപ്രസിദ്ധ നാടകമെഴുതിയ, ജ്ഞാനപീഠ പുരസ്കാരം നേടിയ  കന്നഡ സാഹിത്യകാരൻ വിനായക കൃഷ്ണ ഗൊകാകിനെയും (ഓഗസ്റ്റ് 9, 1909 - ഏപ്രിൽ 28, 1992),

ഇൻഡ്യക്കു വേണ്ടി ടെസ്റ്റ് മാച്ചുകളിൽ കളിച്ച  ഫാസ്റ്റ് ബോളർ രമാകാന്ത്  ബിക്കാജി ദേശായിയെയും

(20 ജൂൺ 1939,  – 28 ഏപ്രിൽ 1998),

1948-ൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ രചയിതാക്കളിൽ പ്രമുഖനും,ഇരുപതാം നൂറ്റാണ്ടിൽ ഒരു ക്രിസ്തീയ നവോത്ഥാനം സ്വപ്നം കണ്ട ഒരു ഫ്രഞ്ച് കത്തോലിക്കാ ദാർശനികനായിരുന്ന ഷാക് മാരിറ്റയിനെയും 

(18 നവംബർ 1882- 28 ഏപ്രിൽ 1973),

1922 മുതൽ 1943-ൽ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ ഇറ്റലിയുടെ പ്രധാനമന്ത്രി ആയിരിക്കുകയും ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുക്കുകയും ജർമ്മനിയിലെ നാസിനേതാവായിരുന്ന ഹിറ്റ്ലറുമായി  അടുത്ത ബന്ധം പുലർത്തുകയും രണ്ടാം ലോകമഹാ യുദ്ധത്തിൽ 1945 ഏപ്രിൽ28ന്  ഓസ്ട്രിയയിലേക്ക് രക്ഷപെടാൻ ശ്രമിക്കവേ കോമോ തടാകത്തിനടുത്ത് വച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിക്കുകയും തുടർന്ന് മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിക്കപ്പെടുകയും ചെയ്ത ബനിറ്റോ അമിൽക്കരേ അന്ത്രിയാ മുസ്സോളിനിയേയും (1883 ജൂലൈ 29 - 1945 ഏപ്രിൽ 28),

232Untitled4223.jpg 

* പ്രധാനജന്മദിനങ്ങൾ !!

Cataloging Rules and Principles and Principles of Cataloging എന്നീ പുസ്തകങ്ങളിലൂടെ 

കാറ്റലോഗിങ്ങിലുംവിവരസംഘാടനത്തിലും  ആധുനിക ഗവേഷണത്തിലും വലിയ തോതിലുള്ള പുരോഗതിയുണ്ടാക്കുകയും ചെയ്ത പ്രധാനപ്പെട്ട കാറ്റലോഗിംഗ് തത്ത്വജ്ഞനും പ്രമുഖനായ ലൈബ്രേറിയനുമായിരുന്ന സെയ്മർ ല്യൂബെറ്റ്സ്കി (1898 ഏപ്രിൽ 28 - 2003 ഏപ്രിൽ 5),

ദസ്തസേവ്സ്കിയുടെ കുറ്റവും ശിക്ഷയും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത

പ്രമുഖനായ മലയാള സാഹിത്യകാരനും വിവർത്തകനുമായിരുന്ന ഇടപ്പള്ളി കരുണാകരമേനോനെയും

(28 ഏപ്രിൽ 1905 - 1965),

തൃശൂരിൽ ആശാൻ പ്രസ്‌ സ്ഥാപിക്കുകയും  നോവലിസ്റ്റ്‌, കഥാകൃത്ത്‌, ബാലസാഹിത്യരചയിതാവ്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത സി.എ. കിട്ടുണ്ണിയെയും  (ഏപ്രിൽ 28,1907 - 8 മാർച്ച് 1964),

 മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തുകയും സാധാരണ മലയാളികളെ സാഹിത്യലോകത്തേക്ക് കൈപിടിച്ച് ആനയിക്കുകയും ചെയ്ത ജനപ്രീയ എഴുത്തുകാരനും കഥ കാരനും ആയിരുന്ന മുട്ടത്ത് വർക്കിയെയും (ഏപ്രിൽ 28, 1915-മെയ് 28, 1989)

kavalm Untitled4223.jpg

കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടക രൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതി ഉപയോഗിച്ച് തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയ കവിയും ഗാന രചയിതാവും നാടകകൃത്തും സംവിധായകനും ആയിരുന്ന കാവാലം നാരായണ പണിക്കരെയും ( 1927 ഏപ്രിൽ 28-2016 ജൂൺ 26),

വിവര്‍ത്തനാചാര്യന്‍ ഇ കെ ദിവാകരന്‍ പോറ്റിയേയും ഇ കെ ദിവാകരൻ പോറ്റിയേയും (1918 ഏപ്രിൽ 28-2005),

basil Untitled4223.jpg

മലയാളികള്‍ക്ക് ഇംഗ്ലീഷ് കൂടുതല്‍ സ്വായത്തമാക്കുന്നതിന് ഉത്തേജനം നല്‍കുന്ന നല്ല ഇംഗ്ലീഷ് രചിച്ച പ്രൊഫ.ഇ.നാരായണന്‍ നമ്പ്യാരെയും (എപ്രിൽ 28, 1936-)

ചലച്ചിത്രസംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പി, പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ പി.ജി. തമ്പി എന്നിവരുടെ സഹോദരനും,ഹോമം, കർമബന്ധം, ക്രാന്തി, ആത്മവൃത്തം, ടിക്കറ്റ് പ്ളീസ്, അഗ്നിരതി, കൃഷ്ണപ്പരുന്ത്, ആനന്ദഭൈരവി, അവതാരം, സൂര്യകാലടി (2ഭാഗങ്ങൾ) തുടങ്ങിയ നോവലുകൾ എഴുതിയ സാഹിത്യകാരൻ  പി. വി. തമ്പി എന്ന പി. വാസുദേവൻ തമ്പിയെയും (28 ഏപ്രിൽ 1937 - ജനുവരി 30 , 2006),

wewUntitled4223.jpg

ധൂമകേതുകേകളിൽ ഒരു വിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽനിന്നും വളരെ അകലെയായി ഒരു വൻ മേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജ്യോതിശാസ്ത്രജ്ഞൻ ജാൻ ഹെൻട്രിക് ഊർട്ട് നെയും (1900 ഏപ്രിൽ 28-1992 നവംബർ 5),

ലോജിക്,സെറ്റ് തിയറി എന്നിവയ്ക്ക് ഗണിത ശാസ്ത്രത്തിൽ അടിസ്ഥാനമിട്ട യുക്തിചിന്തകനും ഗണിത ശാസ്ത്രജ്ഞനും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന കുർട്ട് ഗോഡലിനെയും  (April 28, 1906- January 14, 1978),

മതേതര അറബ് വാദം, സാമ്പത്തിക പരിഷ്കാരങ്ങൾ, അറബ് സോഷ്യലിസം, എന്നിവ സ്വീകരിച്ച് , ഇറാഖിനെ നവീകരിക്കുന്നതിനും, അറബ് ഉപഭൂഖണ്ഡത്തിൽ ഇറാഖിനു സ്ഥിരത നൽകുന്നതിനും അമേരിക്കക്കും ഇസ്റായലിനും എതിരെ ചങ്കുറപ്പോടെ നില കൊണ്ട ഭരണാധികാരിയും അവസാനം മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരിൽ തുക്കിക്കൊല്ലപ്പെട്ട ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന  സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി എന്ന സദ്ദാം ഹുസൈനിനെയും

 (ഏപ്രിൽ 28 ,1937 - ഡിസംബർ 30, 2006),

ca kituunniUntitled4223.jpg

എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ "കളർ ഓഫ് മാജിക്ക്" മുതല്‍  "ദ ലോങ് മാർസ് " വരെ  ഡിസ്‌ക് വേൾഡ് എന്ന ഭാവനാ ലോകത്തെ   വിചിത്രകഥകൾ 40 വാല്യങ്ങളിലായി  എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരനും നിരവധി കോമിക് നോവലുകളുടെ കർത്താവുമായിരുന്ന ടെറി പ്രാറ്റ്ചെറ്റിനെയും (28 ഏപ്രിൽ 1948 – 12 മാർച്ച് 2015) 

ഓർമ്മിക്കുന്നു !!!

ചരിത്രത്തിൽ ഇന്ന്…

********

1792 - ഫ്രാൻസ് ഓസ്ട്രിയൻ നെതർലന്റ്സിനെ (ഇന്നത്തെ ബെൽജിയം) ആക്രമിച്ചു. ഇത് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കംകുറിച്ചു.

sadamUntitled4223.jpg

1945 - ബെനിറ്റോ മുസോളിനി വധിക്കപ്പെട്ടു.

1952 - ജപ്പാനിൽ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.

2001 - കോടീശ്വരൻ ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായി.

2002 - ബുക്കർ പ്രൈസ് ഫിക്ഷനുള്ള മാൻ പ്രൈസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

edappalli Untitled4223.jpg

2003 - ലോകമെമ്പാടും ജീവനക്കാരുടെ സുരക്ഷാ, ആരോഗ്യ ദിനം ആചരിച്ചു, അതേ ദിവസം ജോലിക്കിടെ കൊല്ലപ്പെട്ട തൊഴിലാളികളെയും അനുസ്മരിക്കുന്നു.

2007 - ശ്രീലങ്കയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ നാലാം തവണയും ലോക ചാമ്പ്യന്മാരായി.

2008 - 4PSLV-C9 ഉപയോഗിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയ ചരിത്രം സൃഷ്ടിച്ചു.

ek narayanan Untitled4223.jpg

2012 - ജനാധിപത്യ പരിഷ്കാരങ്ങളുടെ അംഗീകാരമായി യൂണിയൻ ബർമ്മയിൽ ഒരു ഓഫീസ് തുറക്കുന്നു.

2012 - ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ബാൻ കിന് മൂൺ സർക്കാരിനെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് സിറിയ ആരോപിച്ചു.

2013 - തർക്കമുള്ള സെൻകാകു ദ്വീപുകൾക്ക് സമീപം ചൈനീസ് കപ്പലുകളുടെ ഒരു ഫ്ലോട്ടില്ല യാത്ര ചെയ്തതിന് ശേഷം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നുള്ള അംബാസഡറെ ജപ്പാൻ സർക്കാർ വിളിച്ചു.

ck narayaaUntitled4223.jpg

2014 - ബ്രൗസർ ഉപയോഗിച്ച് പേഴ്സണൽ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഹാക്കർമാരെ അനുവദിക്കുന്ന ഇന്റർനെറ്റ് എക്സ്പ്ലോററിലെ ഒരു സുരക്ഷാ പ്രശ്നം Microsoft തിരിച്ചറിയുന്നു; സോഫ്റ്റ് വെയറിന്റെ 6 മുതൽ 11 വരെയുള്ള പതിപ്പിനെ ഈ പിഴവ് ബാധിക്കുന്നു.

2014 - FaceBook ആദ്യ പാദ ലാഭം $642 പ്രഖ്യാപിച്ചു, 2013-ൽ ആദ്യ പാദ ലാഭത്തേക്കാൾ ഏകദേശം 3 മടങ്ങ് വർദ്ധനവ്, വാൾ സ്ട്രീറ്റ് പ്രതീക്ഷിക്കുന്ന 17 സെന്ററുകളിൽ നിന്ന് ഒരു ഷെയറിന് 25 സെന്റ് വരുമാനം നേടി.

2016 - പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയായിരുന്ന ജിഷ ക്രൂരമായി വധിക്കപ്പെട്ടു.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ

Advertisment