/sathyam/media/media_files/7jl6B08Ab4yOBmgBp4Xq.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 മേടം 16
പൂരാടം / പഞ്ചമി
2024, ഏപ്രിൽ 29,തിങ്കൾ
ഇന്ന്;
* അന്തഃരാഷ്ട്ര നൃത്തദിനം!
[ World dance day -“ബാലെ മുത്തച്ഛന്‍’. എന്ന പേരിൽ പ്രശസ്തനായ, നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്കര്‍ത്താവായ ജിന്‍ ജോര്‍ജ് നോവറിന്‍റെ ജന്മദിനമാണ് ഏപ്രില്‍ 29.]
/sathyam/media/media_files/lEBBXZuK24ymRToGwbR7.jpg)
* നമ്മൾ കുതിക്കുന്ന ദിനം!
[ We Jump The World Day ; ശരീരത്തിൻ്റെ പരിധികൾ മറികടക്കുന്നതിനും ചുറ്റുമുള്ള ലോകവുമായി നേരിട്ട് ഇടപഴകുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു കലാരൂപമാണ് പാർക്കർ (Parkour) ലോകമെമ്പാടുമുള്ള ആളുകൾ ഒന്നിച്ച്, തടസ്സങ്ങൾ മറികടന്ന് നഗര തെരുവുകളിലൂടെ കുതിക്കുന്ന ഒരു ദിവസം സങ്കൽപ്പിക്കുക, പരസ്പരം മത്സരത്തിലല്ല, മറിച്ച് പ്രസ്ഥാനത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പങ്കിട്ട ആഘോഷത്തിലാണ്.]
* ലോക ആഗ്രഹ ദിനം!
[ World Wish Day ; ആഗ്രഹങ്ങൾ പല രൂപത്തിലും വരുന്നു. അവയെല്ലാം പ്രധാനമാണ്. എല്ലാത്തിനുമുപരി, നിങ്ങൾക്ക് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലെങ്കിൽ, നിങ്ങൾക്ക് പ്രതീക്ഷയില്ല]
- വൈറൽ വീഡിയോ ദിനം!
Viral Video Day; ലോകമെമ്പാടുമുള്ള ആളുകൾ വൈറൽ വീഡിയോകളുടെ ആഘാതം ആഘോഷിക്കുന്ന ഒരു ദിവസമാണിത്. ഉല്ലാസം മുതൽ ഹൃദയസ്പർശിയായത് വരെയുള്ള ഈ ക്ലിപ്പുകൾക്ക് നമ്മളെയെല്ലാം ബന്ധിപ്പിക്കാനുള്ള ശക്തിയുണ്ട്. അവ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിലപ്പോൾ നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റുകയും ചെയ്യുന്നു. ഈ പ്രത്യേക ദിവസം പങ്കിടലിൻ്റെ ശക്തിയും ഒരൊറ്റ വീഡിയോയ്ക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ എങ്ങനെ സ്പർശിക്കാനാകുമെന്നതും എടുത്തു കാണിക്കുന്നു.] /sathyam/media/media_files/EooCroiIifCafJFfjMUj.jpg)
* ദേശീയ ചെമ്മീൻ സ്‌കാമ്പി ദിനം!
[ National Shrimp Scampi Day; സമ്പന്നമായ ക്രീം വെണ്ണ, രുചികരമായ വെളുത്തുള്ളി, പുളിച്ച നാരങ്ങ നീര്, മികച്ച വൈറ്റ് വൈനുകളുടെ സൂക്ഷ്മമായ സുഗന്ധങ്ങൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന ചെമ്മീൻ സ്കാമ്പി പാചക കലയുടെ പര്യവസാനമാണ്. ]
*ജപ്പാൻ: ഷോവ ഡേ!
[ചക്രവർത്തി ഷോവ (ഹിരോഹിതൊ) യുടെ ഭരണത്തിന്റെ ഓർമ്മയ്ക്ക്]
USA ;
ദേശീയ സിപ്പർ ദിനം !
**********
[National Zipper Day: അവ നിസ്സാരമായി കണക്കാക്കാൻ എളുപ്പമാണ്, എന്നാൽ സിപ്പറുകൾ യഥാർത്ഥത്തിൽ 1913 മുതൽ മാത്രമേ നിലനിന്നിരുന്നുള്ളൂ. നിങ്ങളുടെ പ്രിയപ്പെട്ട സിപ്പ്-അപ്പ് പാൻ്റും ഷൂസും ജാക്കറ്റും ധരിക്കുക.]
/sathyam/media/media_files/dT5BwQUgl8LtGAIt76EW.jpg)
ഇന്നത്തെ മൊഴിമുത്ത്
**********
" അക്ഷര വൈരികൾ സമാദരണീയരായിത്തീരുന്ന
ഒരു സമൂഹത്തിൽ
ആരു ആരെ നയിക്കുമെന്നാണു പ്രതീക്ഷിക്കേണ്ടത് ? "
[ - എം.വി. ദേവൻ ]
**********
1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുകയും ഹാസ്യകഥാപാത്രങ്ങളടക്കം ഏതു വേഷങ്ങളേയും മിഴിവോടെ അവതരിപ്പിക്കുകയും തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയിരുന്ന സിനിമകളുടെ അവിഭാജ്യ ഘടകവുമായിരുന്ന പ്രശസ്ത മലയാളചലച്ചിത്രനടി ബിന്ദു പണിക്കരുടേയും (1972 ),
എട്ട് സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒരു ഒളിമ്പിക് സ്വർണവും നേടിയ മുൻപ്രൊഫഷണൽ അമേരിക്കൻ ടെന്നിസ് കളിക്കാരൻ ആന്ദ്രെ കിർക്ക് അഗാസിയുടെയും (1970),
ഒരു ഹാസ്യനടൻ, നടൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരു അമേരിക്കൻ ഹാസ്യനടനായ , ഹിറ്റ് ടെലിവിഷൻ സിറ്റ്കോം 'സെയിൻഫെൽഡ്' ൻ്റെ സഹ-സ്രഷ്ടാവായ ജെറി സീൻഫെൽഡിൻ്റേയും
(1954),
/sathyam/media/media_files/2525i8NY94Q1cRM0AHj4.jpg)
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനായി കളിക്കുന്ന ജമൈക്കൻ ക്രിക്കറ്റ് താരമായ, . തകർപ്പൻ ബാറ്റിംഗിനും അത്‌ലറ്റിക് ഫീൽഡിംഗിനും പേരുകേട്ട ഒരു ഓൾറൗണ്ടറായ ആന്ദ്രെ റസ്സൽൻ്റെയും (1988)
അന്താരാഷ്ട്ര ക്രിക്കറ്ററും, ഇടം കൈയ്യൻ ഫാസ്റ്റ് ബൗളറും ആയ ആശിഷ് നെഹ്റയുടെയും (1979) ജന്മദിനം.!
************
ഇന്നത്തെ സ്മരണ !!!
********
എം. വി. ദേവൻ മ. (1928-2014)
വി.കെ. പവിത്രൻ മ. ( മ. 2011)
ഇർഫാൻ ഖാൻ മ. (1967-2020)
സിയെനായിലെ കത്രീന മ. (1347-1380)
ആൽഫ്രെഡ് ഹിച്ച്‌കോക്ക് മ.(1899-1976)
ബോബ് ഹോസ്‌കിൻസ് മ. (1942-2014)
ബഹാവുള്ള മ. (1817-1892)
രാജാ രവിവർമ്മ ജ. (1848-1906),
പി. വിജയദാസ് ജ. ( 1937-2011)
വി.പി. സത്യൻ ജ. (1965 -2006)
ഇ. അഹമ്മദ് ജ. (1938-2017)
ഭാരതീദാസൻ ജ. (1891-1964)
ഹിരോഹിതോ ജ. (1901-1989)
അബിനാഥൻ ജ. ( 1927-2008)
ജീൻ ജോർജ്ജ് നോവെറെ ജ. (1727-2810)
/sathyam/media/media_files/edPgjtTdedpUKi5GHBcO.jpg)
.സ്മരണകൾ !!!
********
* പ്രധാനചരമദിനങ്ങൾ !!
കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പനും, വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായിയും, മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടറും, എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന മഠത്തിൽ വാസുദേവൻ എന്ന എം. വി. ദേവനെയും (15 ജനുവരി 1928 - 29 ഏപ്രിൽ 2014) ,
കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും യുക്തിവാദി സംഘത്തിന്റെ പ്രമുഖ നേതാക്കളിലൊരാളും സഹോദരൻ അയ്യപ്പൻ , വി ടി ഭട്ടതിരിപ്പാട്, ചൊവ്വര പരമേശ്വരൻ , എം സി ജോസഫ് എന്നിവരുടെ അടുത്ത അനുയായിയായി സാമൂഹികപരിഷ്കരണരംഗത്ത് ആറുദശകം പ്രവർത്തിക്കുകയും . മിശ്രവിവാഹസംഘത്തിന്റെ നേതാവ് എന്ന നിലയിൽ സംസ്ഥാന അടിസ്ഥാനത്തിൽ ആയിരക്കണക്കിന് മിശ്രവിവാഹങ്ങൾ മുൻകൈയെടുത്ത് നടത്തുകയും ചെയ്ത വി.കെ. പവിത്രനെയും ( മ. 2011),
മഖ്ബൂൽ', 'ദ നെയിംസേക്ക്', 'ദി ലഞ്ച്ബോക്സ്' തുടങ്ങിയ സിനിമകളിലൂടെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമാ നടന്മാരിൽ ഒരാളായ ഇർഫാൻ ഖാനേയും (7 ജനുവരി 1967 - 29 ഏപ്രിൽ 2020),
/sathyam/media/media_files/RysxsfV4qfLyFB0qDTY3.jpg)
വിശുദ്ധയും വേദപാരംഗതയും ആയി അംഗീകരിച്ച ക്രിസ്തീയ യോഗിനിയും ഡോമിനിക്കൻ മൂന്നാം സഭാംഗവും ആയിരുന്ന പതിനാലാം നൂറ്റാണ്ടിൽ സിയെനായിലെ കത്രീനയെയും (17 മാർച്ച് 1347 – 29 ഏപ്രിൽ 1380)
നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ സസ്പെൻസ്, ത്രില്ലർ ജനുസ്സുകളിൽ പല പുതിയ രീതികളും ആവിഷ്കരിക്കുകയും അൻപതിലധികം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക്കിനെയും (ഓഗസ്റ്റ് 13,1899- ഏപ്രിൽ 29, 1976),
മൊണാലിസ,മെർമെയ്ഡ്‌സ് , ഹൂക്ക്, നിക്‌സൺ, എ ക്രിസ്മസ് കരോൾ, നെവർലാൻഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ബ്രിട്ടീഷ് സിനിമാനടൻ ബോബ് ഹോസ്‌കിൻസിനെയും(26 ഒക്ടോബർ 1942 – 29 ഏപ്രിൽ 2014)
ഇറാൻ രാജസഭയിലെ പ്രഗല്ഭനായ ഒരു മന്ത്രിയുടെ പുത്രനായി മാസ്സാനിൽ ജനിച്ച അസാധാരണ ബുദ്ധിശാലിയും തന്റെ ധിഷണാവൈഭവത്തിലും പാണ്ഡിത്യത്തിലും കൂടി പ്രസിദ്ധനായിത്തീർന്ന ബഹാവുള്ളയേയും (12 November 1817 -29 May 1892 ),
/sathyam/media/media_files/XUUpcAFdayhnmjD6FZpy.jpg)
പ്രധാനജന്മദിനങ്ങൾ!!
***********
ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരിക ഉന്നമനത്തിനും, വഴിതെളിച്ച രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്ന രാജാ രവിവർമ്മ എന്ന ചിത്രമെഴുത്തു കോയി തമ്പുരാനെയും (ഏപ്രിൽ 29, 1848 - ഒക്ടോബർ 2, 1906),
ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.പി.സി.സി. നിർവാഹകസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ഏഴാം കേരളനിയമസഭയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത കോൺഗ്രസ് (സെക്കുലർ) നേതാവായിരുന്ന പി. വിജയദാസിനെയും (29 ഏപ്രിൽ 1937 - 11 നവംബർ 2011),
പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നയാളും,1993-ൽ 'മികച്ച ഇന്ത്യൻ ഫുട്ബോളർ' ബഹുമതി കരസ്ഥമാക്കുകയും ചെയ്ത രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്ന വി.പി. സത്യനെയും (ഏപ്രിൽ 29, 1965 – ജൂലൈ 18, 2006),
/sathyam/media/media_files/3tie0g41cVbp3Szxqqd1.jpg)
മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചും പതിനാറും ലോകസഭകളിൽ ,മലപ്പുറത്തെ പ്രതിനിധീകരിച്ച അംഗവും, മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്നു എട്ടിക്കണ്ടി അഹമ്മദ് എന്ന ഇ. അഹമ്മദിനെയും (ജനനം 29 ഏപ്രിൽ 1938 - മരണം 1 ഫെബ്രുവരി 2017).
തമിഴ് സാഹിത്യത്തിൽ കാല്പനിക കവിതയുടെ യുഗത്തിന് അടിസ്ഥാനമിടുകയും, ദേശീയബോധം വളർത്തുന്ന, അസമത്വത്തെയും അനീതിയേയും എതിർക്കുന്ന , കവിതകൾ എഴുതിയ ഇരുപതാം നൂറ്റാണ്ടിലെ തമിഴ് കവികളിൽ സുബ്രഹ്മണ്യഭാരതി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തനും പുരട്ചികവി (വിപ്ലവകവി) എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്ത കനകസുബ്ബുരത്തിനം എന്ന ഭാരതീദാസനെയും (ഏപ്രിൽ 29, 1891 - ഏപ്രിൽ 1, 1964) ,
തന്റെ മരണം വരെ 63 കൊല്ലം ജപ്പാനെ നയിച്ച 124-ം ചക്രവർത്തി യായിരുന്ന ഹിരോഹിതോ യെയും (ഏപ്രിൽ 29, 1901 – ജനുവരി 7, 1989)
/sathyam/media/media_files/vEUsn6FvEha3bgkVgRLl.jpg)
.വോയ്സ് ഓഫ് പീസ് എന്ന റേഡിയോ നിലയം സ്ഥാപിക്കുകയും പലസ്‌തീൻപ്രശ്‌നത്തിന്റെ പേരിൽ ഇസ്രയേൽ അറബ് ബന്ധം ഏറെ വഷളായിരുന്നപ്പോൾ ഈജിപ്‌തിലേക്കും പലസ്‌തീനിലേക്കും യാത്രചെയ്‌ത് ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഇറാനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് ഇസ്രയേലിൽ സമാധാനപ്രവർത്തകനായി മാറിയ അവ്രഹാം "അബി" നഥാൻ എന്ന അബിനാഥനെയും (ഏപ്രിൽ 29, 1927 – ഓഗസ്റ്റ് 27, 2008)
ഒരു ഫ്രഞ്ച് നർത്തകനും ബാലെ മാസ്റ്ററുമായിരുന്ന കൂടാതെ 19-ാം നൂറ്റാണ്ടിലെ ആഖ്യാന ബാലെകളുടെ മുൻഗാമിയായ ബാലെ ഡി ആക്ഷൻ്റെ സ്രഷ്ടാവായി പൊതുവെ കണക്കാക്കപ്പെടുന്ന ജീൻ ജോർജ്ജ് നോവെറെയും (29 ഏപ്രിൽ 1727 - 19 ഒക്ടോബർ 1810)
ഓർമ്മിക്കുന്നു.
.
ചരിത്രത്തിൽ ഇന്ന് …
*********
1429 - ജോവാൻ ഓഫ് ആർക്ക് ഓർലിയൻസ് ഉപരോധത്തിൽ എത്തി.
1623 - 11 ഡച്ച് കപ്പലുകൾ പെറു കീഴടക്കാനായി പുറപ്പെട്ടു.
1628- സ്വീഡനും ഡെന്മാർക്കും തമ്മിൽ ഒരു പ്രതിരോധ ഉടമ്പടി ഒപ്പുവച്ചു.
1661- ചൈനീസ് മിംഗ് രാജവംശം തായ്‌വാൻ കീഴടക്കി.
/sathyam/media/media_files/7Gt25jmPOp0nyh9zU32O.jpg)
1664- ഫാം നേതാവ് ലി സിചെങ് ചൈനയുടെ ചക്രവർത്തിയായി.
1672 - ഫ്രാങ്കോ ഡച്ച് യുദ്ധം: ഫ്രാൻസിലെ ലൂയി പതിനാലാമാൻ നെതർലന്റിലേക്ക് അധിനിവേശം നടത്തി.
1707- ഇംഗ്ലീഷ്, സ്കോട്ടിഷ് പാർലമെൻ്റ് ആക്റ്റ് ഓഫ് യൂണിയൻ അംഗീകരിച്ചു.
1715 - ഇംഗ്ലീഷ് ജ്യോതി ശാസ്ത്രജ്ഞനായ ജോൺ ഫ്ലാംസ്റ്റീഡ് ആറാം തവണ യുറാനസിനെ നിരീക്ഷിച്ചു.
1769 -സ്കോട്ടിഷ് എഞ്ചിനീയർ ജെയിംസ് വാട്ടിൻ്റെ പ്രത്യേക കണ്ടൻസറുള്ള ഒരു സ്റ്റീം എഞ്ചിനുള്ള പേറ്റൻ്റ് ലഭിച്ചു.
1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയ യിലെ ബോട്ടണി ഉൾക്കടലിലെത്തി ച്ചേർന്നു.
1813 - ആദ്യത്തെ അമേരിക്കൻ പേറ്റൻ്റ് ജേക്കബ് എഫ്. ഹമ്മലിന് ലഭിച്ചു
1882 - ലോകത്തിലെ ആദ്യട്രോളിബസ് ആയ 'എലക്ട്റോമോട്ട്' ബർലിനിൽ പരീക്ഷിക്കപ്പെട്ടു.
1903 - കാനഡയിലെ ആൽബെർട്ടയിൽ ഏകദേശം മൂന്നു കോടി ഘനമീറ്റർ മണ്ണിടിഞ്ഞ് 70 പേർ മരണമടഞ്ഞു.
/sathyam/media/media_files/RO1AtPloA91r4FfiYons.jpg)
1916 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടീഷുകാരുടെ ആറാം ഇന്ത്യൻ ഡിവിഷൻ കുത്തിൽ വച്ച് ഒട്ടോമാൻ പടയോട് കീഴടങ്ങി..
1922 - ആദ്യത്തെ ഔദ്യോഗിക ഇൻ്റർനാഷണൽ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എസ്റ്റോണിയയിലെ ടാലിനിൽ നടന്നു.
1934 - പിറ്റ്സ്ബർഗ് ഒരു ഞായറാഴ്ച ഹോം ഗെയിം കളിക്കുന്ന ആദ്യത്തെ പ്രധാന ലീഗ് നഗരമായി.
1940 - യംഗ് ഡോ. മലോൺ എന്ന അമേരിക്കൻ ടിവി പ്രോഗ്രാം ആദ്യമായി CBS-ൽ സംപ്രേക്ഷണം ചെയ്തു.
1943 - സംവിധായകൻ നോയൽ കോവാർഡിൻ്റെ "പ്രസൻ്റ് ലാഫർ" എന്ന കോമിക് പ്ലേ ലണ്ടനിൽ പ്രദർശിപ്പിച്ചു.
1945 - രണ്ടാം ലോകമഹായുദ്ധം: ബെർലിനിലെ ഒരു കിടങ്ങിൽ വച്ച് അഡോൾഫ് ഹിറ്റ്ലർ ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറൽ കാൾ ഡോണിറ്റ്സിനെ തന്റെ പിൻഗാമിയായി ഹിറ്റ്ലർ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
/sathyam/media/media_files/1nV2R9aMLn5nqGzwhxQh.jpg)
1946 - ജപ്പാന്റെ പൂർവപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു 28 ജപ്പാനീസ് നേതാക്കളേയും യുദ്ധക്കുറ്റത്തിന്റെ പേരിൽ വിചാരണ നടത്തി.
1967 - മതപരമായ കാരണങ്ങളാൽ അമേരിക്കൻ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന് മുഹമ്മദ് അലിയുടെ ബോക്സിങ്ങ് ചാമ്പ്യൻ പട്ടം എടുത്തു കളഞ്ഞു.
/sathyam/media/media_files/ZqprpMw0tkTUDjvMpy8V.jpg)
1981- ബേസ്ബോൾ പിച്ചർ സ്റ്റീവ് കാൾട്ടൺ 3,000 ബാറ്റർമാരെ പുറത്താക്കിയ ആദ്യത്തെ ലെഫ്റ്റ് കളിക്കാരനായി.
1991 - ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയിൽ മണിക്കൂറിൽ 155 മീറ്റർ വേഗത്തിലുള്ള ചുഴലിക്കാറ്റടിച്ച് 1,38,000-ത്തിലധികം പേർ മരണമടഞ്ഞു. ഒരു കോടിയോളം പേർ ഭവനരഹിതരായി.
1995 - ജിയോവാനി ഗ്രോഞ്ചി ഇറ്റലിയുടെ മൂന്നാമത്തെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
/sathyam/media/media_files/mIGztMux0rpGMCBycUG6.jpg)
2004 - 107 വർഷത്തെ പാരമ്പര്യമുള്ള വാഹനനിർമ്മാണവ്യവസായ കമ്പനിയായ ഓൾഡ്സ് മൊബൈൽ തന്റെ അവസാന കാർ പുറത്തിറക്കി.
2005 - 29 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് സിറിയ ലെബനനിൽ നിന്നും പിന്മാറി.
2011 - വില്യം രാജകുമാരന്റെയും കാതറിൻ മിഡിൽടണിന്റെയും വിവാഹം ലണ്ടനിലെവെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്നു .
2013 - പ്രാഗിലെ ഒരു ഓഫീസ് കെട്ടിടത്തിൽ പ്രകൃതിവാതകം മൂലമുണ്ടായതാണെന്ന് കരുതപ്പെടുന്ന ശക്തമായസ്ഫോടനം സംഭവിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
/sathyam/media/media_files/T49keMCIpyrJ3jJpWRU0.jpg)
2013 - നാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 102,ബോയിംഗ് 747-400 ചരക്ക് വിമാനം, അഫ്ഗാനിസ്ഥാനിലെ പർവാൻ പ്രവിശ്യയിലെ ബഗ്രാം എയർഫീൽഡിൽ നിന്ന് ടേക്ക്ഓഫിനിടെ തകർന്ന് ഏഴ് പേർ മരിച്ചു.
2015 - ബാൾട്ടിമോർ ഓറിയോൾസും ചിക്കാഗോവൈറ്റ് സോക്സും തമ്മിലുള്ള ഒരു ബേസ്ബോൾ ഗെയിംമേജർ ലീഗ് ബേസ്ബോളിന്എക്കാലത്തെയും കുറഞ്ഞ ഹാജർ മാർക്കാക്കി.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us