Advertisment

ഇന്ന് ഏപ്രില്‍ 30: അന്താരാഷ്ട്ര ജാസ് ദിനം!എ വി അനൂപിന്റേയും ഷിബു ഗംഗാധരന്റേയും ജന്മദിനം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

സംഗീതത്തിൻ്റെ സമ്മാനം ആഘോഷിക്കാനും ഒരു സമൂഹമായി ഒത്തുചേരാനുമുള്ള മനോഹരമായ സമയമാണ് അന്താരാഷ്ട്ര ജാസ് ദിനം.  വൈവിധ്യമാർന്ന സംഗീതജ്ഞരെ കേൾക്കാനും അവരുടെ കഴിവുകൾ ലോകമെമ്പാടും കേൾക്കാനുമുള്ള അവസരമാണിത്

New Update
april Untitled4464.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 17

ഉത്രാടം  / ഷഷ്ഠി

2024 ഏപ്രിൽ 30, ചൊവ്വ

Advertisment

ഇന്ന്;

        

 .*ഒഞ്ചിയം രക്തസാക്ഷിത്വം@ 76 (1948)

  • അന്താരാഷ്ട്ര ജാസ് ദിനം! 

    [ International Jazz Day ;  സംഗീതത്തിൻ്റെ സമ്മാനം ആഘോഷിക്കാനും ഒരു സമൂഹമായി ഒത്തുചേരാനുമുള്ള മനോഹരമായ സമയമാണ് അന്താരാഷ്ട്ര ജാസ് ദിനം.  വൈവിധ്യമാർന്ന സംഗീതജ്ഞരെ കേൾക്കാനും അവരുടെ കഴിവുകൾ ലോകമെമ്പാടും കേൾക്കാനുമുള്ള അവസരമാണിത്.]
  • anoop Untitled4464.jpg

* സ്പാങ്ക് ഔട്ട് ഡേ! 

[ Spank Out Day ; കുട്ടികൾക്കെതിരായ ശാരീരിക ശിക്ഷാരീതി അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അക്രമരഹിതമായ രക്ഷാകർതൃ വിദ്യകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.]

* ദേശീയ ടൈ ഡൈ ദിനം!

[National Tie Dye Day;  ദേശീയ ടൈ ഡൈ ദിനം, വാർഷിക അവസരത്തിൽ, വർഷത്തിലെ ഏറ്റവും വർണ്ണാഭമായ ദിവസങ്ങളിൽ ഒന്നായി ആദരിക്കപ്പെടുന്നു.  ഊർജ്ജസ്വലമായ ഈ ആഘോഷം മനുഷ്യൻ്റെ സർഗ്ഗാത്മകതയെയും വ്യക്തിത്വത്തെയും ടൈ-ഡയിംഗിൻ്റെ പുരാതന കലയെയും ബഹുമാനിക്കുന്നു.

 ടൈ-ഡൈയുടെ വേരുകൾ  പോകുന്നത്,  ഏഷ്യ, ആഫ്രിക്ക, ഇന്നത്തെ പെറു എന്നിവിടങ്ങളിൽ നിന്നാണ്.  ഈ കാലഘട്ടം വ്യാപകമായ സാംസ്കാരിക വിപ്ലവത്തിന് തുടക്കമിട്ടു, സംഗീതവും ഫാഷനും അതിൻ്റെ മുൻനിരയിൽ.  റോക്ക് ഗായകൻ ജാനിസ് ജോപ്ലിൻ ഒരു പ്രമുഖ സാംസ്കാരിക ഐക്കൺ ആയിത്തീർന്നു, അദ്ദേഹം ശൈലി ഒരു ചൂടുള്ള പ്രവണതയാക്കി.  ദ ലോവിൻ സ്പൂൺഫുൾ എന്ന ബാൻഡ് സ്ഥാപിച്ച ജോൺ സെബാസ്റ്റ്യൻ സ്വന്തം വസ്ത്രങ്ങൾ പോലും ഡൈ ചെയ്തു.]

  • ദേശീയ ഓട്‌സ് കുക്കി ദിനം! 

    [ National Oatmeal Cookie Day; ഉണ്ടാക്കാൻ രസകരമാണ്, കഴിക്കാൻ അതിലും രസകരമാണ്. ക്രിസ്പി അല്ലെങ്കിൽ ചവച്ചരച്ച, ഗ്ലേസ്ഡ് അല്ലെങ്കിൽ ഫ്രൂട്ട്, കൂടാതെ പലപ്പോഴും ഒരു ഗ്ലാസ് പാലിനൊപ്പം ആസ്വദിക്കാം, ഓട്സ് കുക്കികൾ വൈവിധ്യമാർന്നതും കഴിക്കുന്നതും രസകരവുമാണ്.]
  • sudha Untitled4464.jpg

* കുട്ടിത്ത ദിനം!

[Day of the child ; ചിരിയും കളികളും കുട്ടിയായതിൻ്റെ ശുദ്ധമായ സന്തോഷവും നിറഞ്ഞ ഒരു ദിവസം, അവിടെ ഭാവനകൾ കാടുകയറുകയും പുഞ്ചിരി തിളങ്ങുകയും ചെയ്യുന്നു.]

* ദേശീയ മഹ്‌ജോംഗ് ദിനം! 

[ National Mahjong Day ; ടൈലുകൾ കളിക്കുക, തന്ത്രങ്ങൾ മെനയുക, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മണിക്കൂറുകളോളം വിനോദവും കണക്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഒരു പക്ഷിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, ഈ ഗെയിമിൻ്റെ ചെറിയ ടൈലുകൾ പരസ്പരം സ്പർശിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ നിന്നാണ് "mahjong" എന്ന പേര് വന്നത്.  തെക്കൻ ചൈനീസ് ഭാഷയിൽ "കുരുവി" എന്നാണ് ഈ വാക്കിൻ്റെ അർത്ഥം]

  • ജോർജിയ: സശസ്ത്ര സേന ദിനം.!

    * മെക്സിക്കൊ : ശിശുദിനം!

    * തായ്ലാൽഡ്: ഉപഭോക്ത സുരക്ഷ ദിനം!

    * ജർമ്മനി : പിതൃദിനം!

    * പാക്കിസ്ഥാൻ : രക്ത സാക്ഷി ദിനം !

    * ഇറാൻ : ദേശീയ പേഷ്യൻ ഗൾഫ് ദിനം!

    * വിയറ്റ്നാം : പുനസംഘടന ദിനം !

    * റഷ്യ: അഗ്നിശമന സേവ ദിനം !

    * പരാഗ്വെ: അദ്ധ്യാപക ദിനം !

    * യുനെസ്കൊ: ലോക ജാസ്സ് ദിനം !
  • 5454Untitled4464.jpg

USA ;

* ദേശീയ സത്യസന്ധത  ദിനം !

[National Honesty Day ;  ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സത്യസന്ധരും തുറന്ന മനസ്സുള്ള വരുമായിരിക്കാൻ ഈ ദിനചാരണം എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു]

* ദേശീയ 'മിസ്റ്റർ ഉരുളക്കിഴങ്ങ് തല' ദിനം!

[ National Mr. Potato Head Day ;   ഗൃഹാതുരത്വത്തിൻ്റെ ലോകത്തേക്ക് ഒരു മടക്കയാത്ര.  ഈ ഐക്കണിക്ക് കളിപ്പാട്ടത്തിന് ലോകം ലളിതമായിരുന്ന കുട്ടിക്കാലത്തെ എല്ലാത്തരം ഓർമ്മകളും തിരികെ കൊണ്ടുവരാൻ കഴിയും, ഒപ്പം ഉരുളക്കിഴങ്ങിൽ ഒരു മുഖം ഉണ്ടാക്കുക മാത്രമാണ് വേണ്ടത്!]

* ദേശീയ ബഗ്സ് ബണ്ണി  ദിനം !

[National Bugs Bunny Day ; ഈ പ്രശസ്ത കാർട്ടൂൺ കഥാപാത്രം തൻ്റെ പെട്ടെന്നുള്ള ബുദ്ധിയും തന്ത്രവും കളിയായ പെരുമാറ്റവും കൊണ്ട് തലമുറകളായി പ്രേക്ഷകരെ രസിപ്പിക്കുന്നു.]

  • ദേശീയ ബബിൾ ടീ ദിനം !

    [National Bubble Tea Day; ഇന്ന് ബബിൾ
  • kirsUntitled4464.jpg

    ടീ ദിനമായതിനാൽ നിങ്ങളുടെ ബോബ സ്‌ട്രോകൾ പുറത്തെടുത്ത് സുഹൃത്തുക്കളെ പിടിക്കൂ! ബബിൾ ടീ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത് ആസ്വദിച്ച് ആഘോഷിക്കൂ],

* ദേശീയ ഉണക്കമുന്തിരി ദിനം !

[National Raisin Day;  ഉണക്കമുന്തിരി ചെറിയ മുന്തിരിയാണ്. സൂര്യപ്രകാശം മുന്തിരിത്തോട്ടങ്ങളിൽ സ്വാഭാവികമായി മുന്തിരി ഉണക്കുമ്പോൾ, ചിലത് യാന്ത്രികമായി നിർജ്ജലീകരണം ചെയ്യുന്നു.]

      ഇന്നത്തെ മൊഴിമുത്ത്

.   *************

''മനസ്സ് ചഞ്ചലമാണ്, വശപ്പെടുത്താൻ പ്രയാസവുമില്ല. എന്നാൽ അഭ്യാസം കൊണ്ടും വൈരാഗ്യം (വിരക്തി) കൊണ്ടും അതിനെ പിടിച്ച് കെട്ടാൻ സാധിക്കും''

.           [ - ഭഗവദ്ഗീത ] 

************* 

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ക്രിസ്ത്യന്‍ബ്രദേഴ്‌സ്, മി ഫ്രോഡ്, എസ്ര, ഗോദ, ലില്ലി, അമ്പിളി,ഓള്  തുടങ്ങി 15 ഓളം ഹിറ്റു ചിത്രങ്ങളുടെ നിര്‍മ്മാതാവായ എ വി അനൂപിന്റേയും (1962),

jhony Untitled4464.jpg

.

ചലച്ചിത്രങ്ങള്‍ക്കു പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളും, ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത്‌ ഇന്ത്യന്‍ ചലച്ചിത്ര സംവിധായകൻ ഷിബു ഗംഗാധരന്റേയും (1972),

വലം കയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ മുൻ നിരയിലെ ഇൻഡ്യൻ ക്രിക്കറ്റർ രോഹിത് ഗുരുനാഥ് ശർമ്മയുടെയും (1987),

ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രശസ്ത കർണ്ണാടക സംഗീതജ്ഞ  സുധ രഘുനാഥന്റെയും (1956)

ഒരു അമേരിക്കൻ റാപ്പറും ഗായകനും ഗാനരചയിതാവും റെക്കോർഡ് പ്രൊഡ്യൂസറുമായ ജാക്ക് ബെർമോൺ വെബ്സ്റ്റർൻ്റെയും ( ട്രാവിസ് സ്കോട്ട് - 1991)

 ഒരു അമേരിക്കൻ നടിയായ ന്യൂയോർക്ക് സ്റ്റോറീസ് (1989) എന്ന ആന്തോളജി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന കിർസ്റ്റൺ കരോലിൻ ഡൺസ്റ്റ് ൻ്റെയും ( 1982 ),

travis Untitled4464.jpg

ഒരു അമേരിക്കൻ നടനായ സിബിഎസ് സിറ്റ്‌കോം ദി ബിഗ് ബാംഗ് തിയറി (2007-2019) എന്ന സിനിമയിൽ  ഹോഫ്‌സ്റ്റാഡറായി അഭിനയിച്ച ജോൺ മാർക്ക് ഗാലെക്കിയുടെയും ( 1975),

'ദി വിസിറ്റ്', 'ബെറ്റർ വാച്ച് ഔട്ട്' എന്നീ ഹൊറർ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ ഓസ്‌ട്രേലിയൻ നടിയായ ഒലീവിയ ഡിജോംഗിൻ്റെയും (1998) ജന്മദിനം !

ഇന്നത്തെ സ്മരണ !!!

********

ഋഷി കപൂർ മ.(1952-2020)

നടുവത്ത് അച്ഛൻ നമ്പൂതിരി മ. (1841-1919)

പി. ആർ. ഗോദവർമ്മ രാജ മ.(1908-1971)

ഇ.എം. കോവൂർ മ. (1906-1983)

തേറമ്പിൽ ശങ്കരമേനോൻ മ.(1910-1991)

വി.ടി. നന്ദകുമാർ മ. (1925-2000)

ദോർജി ഖണ്ഡു മ. (1955 -2011)

എഡ്വിൻ എസ്‌. പോർട്ടർ മ. (1870-1941)

അഡോൾഫ് ഹിറ്റ്ലർ മ. (1889-1945)

എഡ്വാർഡ് മാനെറ്റ് മ( 1832 -1883 )

ആർ ശങ്കർ ജ. (1909-2972)

എം.ഫാത്തിമ ബീവി ജ.(1927-2023)

ദാദസാഹിബ് ഫാൽക്കെ ജ. (1870-1944) 

എം.പി മന്മഥൻ ജ. (1915-994).

ടി.ആർ. കൃഷ്ണസ്വാമി അയ്യർ ജ. (1890-1934)

ഡോ.ചേലനാട്ട് അച്യുതമേനോൻ ജ. (1894 -1952)

പുല്ലായ്ക്കൊടി നാരായണന്‍ നായർ ജ. (1906-1991)

olivia Untitled4464.jpg

ഡോ.കെ.എം ജോർജ്ജ് ജ.(1914-2002 )

പി.ജി പുരുഷോത്തമന്‍ പിള്ള ജ. (1921-2015)

ജോൺ ബാപ്‌റ്റിസ്റ്റ്‌ ജ. (1651-1719)

സ്മരണകൾ !!!

********

* പ്രധാനചരമങ്ങൾ !!

മേരാ നാം ജോക്കർ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി  അരങ്ങേറ്റം കുറിക്കുകയും 

ബോളിവുഡ് സിനിമയിലെ പ്രശസ്തനായ ഒരു  നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന ‘ ഋഷി കപൂറിനേയും (1952 സെപ്റ്റംബർ 4-2020 ഏപ്രിൽ 30), 

 അർഥബോധമുളവാകത്തക്കതരത്തിൽ ശുദ്ധ ഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതിൽ നിപുണനായിരുന്ന ഒരു മലയാള കവിയായിരുന്ന നടുവത്ത് അച്ഛൻ നമ്പൂതിരിയെയും ( - ഏപ്രിൽ 30,1919),

തിരുവിതാംകൂർ കരസേനയിൽ 1934-56 വരെ സേവനം അനുഷ്ടിച്ച ശേഷം ലെഫ്റെനെന്റ്റ് കേണൽ ആയി വിരമിക്കുകയും, കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകനും ആജീവനാന്ത പ്രസിഡന്റും (1954-1971), തിരുവിതാംകൂർ ലേബർ കോറിന്റെ ഓഫീസർ കമ്മാൻന്റ്റ്, കേരള യൂനിവേർസിറ്റിയുടെ ആദ്യത്തെ ഫിസികൽ എജ്യുകേഷൻ ഡയറക്ടർ, ലോൺ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ്‌, ഇന്ത്യ എയറോ ക്ലബിന്റെ വൈസ്‌ പ്രസിഡന്റ്‌, ഓൾ ഇന്ത്യ സ്പോർട്സ് കൗൻസിൽ അംഗം തുടങ്ങിയ പദവികൾ അലങ്കരിച്ച കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിയും കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവും ആയിരുന്ന ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജയെയും (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971),

sankar Untitled4464.jpg

നർമ്മോപന്യാസം, വിവർത്തനം, ചെറുകഥ, നാടകം, സ്മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവൽ, നിയമവിജ്ഞാനം എന്നീ ശാഖകളിൽ അമ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രമുഖനായ  സാഹിത്യകാരൻ കെ മാത്യു ഐപ്പ് എന്ന ഇ.എം. കോവൂരിനെയും(23 ഫെബ്രുവരി 1906 - 30 ഏപ്രിൽ 1983) ,

നോവലുകൾ നാടകങ്ങൾ ജ്യോതിശാസ്ത്രം, ബാലസാഹിത്യം കവിത തുടങ്ങി എല്ലാ ശാഖകളിലും കൃതികൾ രചിക്കുകയും കേരള സാഹിത്യ അക്കാദമിയിൽ പബ്ലിക്കേഷൻ അസിസ്റ്റന്റ്, മാസിക സൂചി എഡിറ്റർ എന്നിനിലകളിൽ സേവനം ചെയ്ത തേറമ്പിൽ ശങ്കരമേനോനെയും (1910 മെയ് 5 - ഏപ്രിൽ 30,1991)

പ്രസിദ്ധീകരണകാലത്ത് വിവാദങ്ങൾ സൃഷ്ടിച്ച സ്വവർഗരതി അടിസ്ഥാനമാക്കി മലയാളത്തിലെ  ആദ്യ നോവല്‍ "രണ്ടു പെൺകുട്ടികൾ" അടക്കം നോവൽ, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ വ്യാപരിച്ചിരുന്ന സാഹിത്യകാരനായിരുന്ന വി.ടി. നന്ദകുമാറിനെയും (1925 ജനുവരി 27 - 2000 ഏപ്രിൽ 30), 

rishi ntitled4464.jpg

ബംഗ്ലാദേശ് മോചനത്തിനായി ഇന്ത്യ നടത്തിയ യുദ്ധത്തിൽ ആർമി ഇൻറലിജൻസ് ഓഫിസറായി പ്രവർത്തിച്ചതിന് മികച്ച സേവനത്തിനുള്ള സ്വർണ്ണപതക്കം ലഭിക്കുകയും പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെ നേതാവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോർജി ഖണ്ഡുവിനെയും (മാർച്ച് 3 1955 - ഏപ്രിൽ 30 2011)

സിനിമയെന്ന കലാരൂപത്തിന്റെ പ്രാരംഭകാലത്തെ പ്രധാന പ്രവർത്തകനും, വെറും കൗതുകവസ്തുവെന്നതിൽ നിന്നും വ്യത്യസ്തമായി സിനിമാറ്റൊഗ്രാഫിയെ കലാരൂപമെന്ന നിലയിൽ അതിന്റെ ഭാവുകത്വങ്ങളെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിക്കുകയു സിനിമയിൽ ഷോട്ടുകൾ കൂട്ടിചേർത്ത് എഡിറ്റിങ്ങ് നടത്തുമ്പോഴാണു ഒരു കലാരൂപമായിമാറുന്നതെന്നു  കണ്ടെത്തിയ കാരണം സിനിമ എഡിറ്റിങ്ങിന്റെ പിതാവായി  കണക്കാക്കപ്പെടുന്ന എഡ്വിൻ എസ്‌. പോർട്ടറെയും(1870 ഏപ്രിൽ 21 - 1941 ഏപ്രിൽ 30),

ജെർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ച് ജനപ്രീതി വർദ്ധിപ്പിക്കുകയും സ്വേച്ഛാധിപത്യ പരവും വംശീയ യഥാസ്ഥിതികത്വവും ഉപയോഗിച്ച യൂറോപ്യൻ വർകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ് ദശലക്ഷം ജൂതന്മാരും അഞ്ച് ദശലക്ഷം അനാര്യന്മാരും ഉൾപ്പെടെ അഞ്ച് കോടിയോളം പേരുടെ  വ്യവസ്ഥാപിതമായ ഉന്മൂലനത്തിന് നേതൃത്വം നൽകുകയും ചെയ്ത1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻ 'സലറായിരുന്ന അഡോൾഫ് ഹിറ്റ്ലറിനെയും (ഏപ്രിൽ 20,1889 – ഏപ്രിൽ 30, 1945),

godavarma Untitled4464.jpg

ഒരു ഫ്രഞ്ച് ആധുനിക ചിത്രകാരൻ. ആധുനിക ജീവിതം വരച്ച ആദ്യ പത്തൊൻപതാം നൂറ്റാണ്ടിലെ കലാകാരന്മാരിൽ ഒരാളായിരുന്ന എഡ്വാർഡ് മാനെറ്റിനേയും

(23 ജനുവരി 1832 - 30 ഏപ്രിൽ 1883)

* പ്രധാനജന്മദിനങ്ങൾ !!

പിന്നോക്കസമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയും കോൺഗ്രസുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രിയും ശക്തനായ ഭരണാധികാരി, ഉജ്വല വാഗ്മി, പരന്ന വായനയ്ക്ക് ഉടമ, അസാമാന്യ സംഘാടകശേഷിയുള്ള നേതാവ്, സാമുദായിക–രാഷ്ട്രീയ നേതൃത്വത്തിൽ ഒരുപോലെ മുദ്രപതിപ്പിച്ച വ്യക്തി എന്ന നിലകളിൽ  അറിയപ്പെട്ട ആർ ശങ്കർ എന്ന രാമൻ ശങ്കറിനേയും ഏപ്രിൽ 30, 1909-1972 നവംബർ 6 ),

ഇന്ത്യയിലെ, പരമോന്നതകോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയും മുൻ തമിഴ്നാട് ഗവർണറും ആയിരുന്ന ജസ്റ്റിസ്. എം.ഫാത്തിമ ബീവിയേയും (30 ഏപ്രിൽ 1927 - 23 നവംബർ 2023), 

ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്ര പ്രതിഭ ചലച്ചിത്രനിർമ്മാതാവ്, സം‌വിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയെയും (30 ഏപ്രിൽ 1870 - 16 ഫെബ്രുവരി 1944),

manmadhan Untitled4464.jpg

ഭൂദാനയജ്‌ഞ്ഞത്തിൽ പ്രവർത്തിക്കുകയും, യാചകൻ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്ത പ്രസിദ്ധനായ ഗാന്ധിയനും വിദ്യാഭ്യാസവിചക്ഷണനും  സർവോദയ നേതാവും, മുഴുവൻസമയ മദ്യവിരുദ്ധ പ്രവർത്തകനും കാഥികനും മത പ്രഭാഷകനുമായിരുന്ന എം.പി മന്മഥനെയും (1915 ഏപ്രിൽ 30- 15 ആഗസ്റ്റ് 1994),

കേരളചരിത്രത്തിലാദ്യമായി അയിത്ത-മുന്നോക്ക ജാതിക്കാരെ ഒന്നിച്ചിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി സ്കൂൾ ആരംഭിക്കുകയും, പന്തിഭോജനം നടത്തിയതിന്  ഭ്രഷ്ട് കൽപ്പിക്കപ്പെട്ട് കൽപ്പാത്തിയിൽ നിന്നും ആട്ടിയോടിക്കപ്പെടുകയും ചെയ്ത  സ്വാതന്ത്ര്യസമര സേനാനിയും, അദ്ധ്യാപകനും പത്രാധിപരും ആയിരുന്ന ടി.ആർ. കൃഷ്ണസ്വാമി അയ്യരെയും (1890 ഏപ്രിൽ 30-1934)

ശ്രദ്ധേയനായ ഗദ്യകാരനും, ആദ്യകാല ഫോക് ലോർ പണ്ഡിതനും, ലണ്ടനില്‍ നിന്നും  എഴുത്തച്ഛന്റെ കൃതികളെക്കുറിച്ച് (Ezhuthachan and his age)പഠിച്ച് മലയാളത്തിന് ഒരു വിദേശ സർവകലാശാലയിൽ നിന്ന് കിട്ടുന്ന ആദ്യ ഡോക്ടറേറ്റ്  നേടുകയും ചെയ്ത  ഡോ. ചേലനാട്ട് അച്യുതമേനോനെയും  (1894 ഏപ്രിൽ 30-1952 ഫെബ്രുവരി 6),

rtrUntitled4464.jpg

കര്‍ഷക- കമ്യൂണിസ്റ്റ് നേതാവും ചെമ്മനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ അണിഞ്ഞയിലെ പുല്ലായ്ക്കൊടി നാരായണന്‍ നായരെയും ( ഏപ്രിൽ 30, 1906 - Nov 7, 1991)

മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ  കർത്താവായ ഒരു പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്ന കരിമ്പുമണ്ണിൽ മത്തായി ജോർജ്ജ് എന്ന ഡോ. കെ. എം ജോർജ്ജ് നേയും (1914 ഏപ്രിൽ 30 - 2002 നവംബർ 19),

സി.പി.എം നേതാവും മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എയുമായിരുന്ന പി.ജി. പുരുഷോത്തമന്‍ പിള്ളയെയും (എപ്രിൽ 30, 1921-2015 ആഗസ്റ്റ് 25),

ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ദി ബ്രദേഴ്‌സ്‌ ഓഫ്‌ ദി ക്രിസ്റ്റ്യൻ സ്‌കൂളിന്റെ സ്ഥാപകനും ക്രൈസ്‌തവ അദ്ധ്യാപകരുടെ മദ്ധ്യസ്ഥനുമായിരുന്ന ക്രൈസ്തവസഭയിലെ ഒരു വിശുദ്ധനാണ് ജോൺ ബാപ്‌റ്റിസ്റ്റ്‌ ദി ല സാലെയെയും (1651 ഏപ്രിൽ 30 - 1719),

ഓർമ്മിക്കുന്നു.

ചരിത്രത്തിൽ ഇന്ന്… 

*********

313 - റോമൻ ചക്രവർത്തിയായ ലിസിനിയസ് കിഴക്കൻ റോമാസാമ്രാജ്യം സം‌യോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി.

achuthamenon Untitled4464.jpg

1006 - രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തിളക്കമേറിയ സൂപ്പർനോവ SN 1006 ലൂപ്പസ് കോൺസ്റ്റലേഷനിൽ പ്രത്യക്ഷപ്പെട്ടു.

1349 - ജർമ്മനിയിലെ റഡോൾഫ്സെല്ലിലെ ജൂത സമൂഹം ഉന്മൂലനം ചെയ്യപ്പെട്ടു. 

1492-ൽ ക്രിസ്റ്റഫർ കൊളംബസിന് സ്പാനിഷ് രാജാക്കന്മാർ രാജകീയ കമ്മീഷൻ നൽകി.

1492 - സ്പെയിൻ ജൂതന്മാരെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു.

1506 -  ബർഗണ്ടിയിലെ ഫിലിപ്പും ഇംഗ്ലണ്ടും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പുവച്ചു.

1527 -  ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമനും ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമനും തമ്മിൽ വെസ്റ്റ്മിൻസ്റ്റർ ഉടമ്പടി ഒപ്പുവച്ചു.

1763 -  പാർലമെൻ്റ് അംഗവും പത്രപ്രവർത്തകനുമായ ജോൺ വിൽക്സ് ലണ്ടൻ ടവറിൽ ഒതുങ്ങി. 

1772 -  ജോൺ ക്ലെയിസ് ആദ്യത്തെ സ്കെയിലിന് പേറ്റൻ്റ് നേടി. 

purushothaman Untitled4464.jpg

1789 -  ജോർജ്ജ് വാഷിംഗ്ടൺ അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻ്റായി അധികാരമേറ്റു.

1789 -  യുഎസ് നാവികസേന രൂപീകരിച്ചു. 

1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാൻസിൽ നിന്നു 15 മില്യൺ ഡോളറിനു വാങ്ങി.

1922 - രാജഭരണത്തിനും ബ്രിട്ടീഷ്‌ രാജിനുമെതിരേയുള്ള തിരുവിതാംകൂറിലെ പ്രഥമ രാഷ്ട്രീയ മഹാസമ്മേളനം ചെങ്ങന്നൂർ മുണ്ടൻകാവ്‌ മണൽപ്പരപ്പിൽ ഏപ്രിൽ 30, മെയ്‌ 1 തീയതികളിൽ നടന്നു. ചിറ്റേടത്ത്‌ ശങ്കുപ്പിള്ള ബാരിസ്റ്റർ ജോർജ്ജ്‌ ജോസഫ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

1945 - രണ്ടാം ലോകമഹായുദ്ധം:  ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.

1945 - സാഹിത്യപ്രവർത്തക സഹകരണസംഘം പ്രവർത്തനം ആരംഭിച്ചു.

1948 - ഏപ്രിൽ 30ന് അന്നത്തെ മൈസൂരിലെ മലബാർ പ്രവിശ്യയിലെ കുറുംബ്രനാട് താലൂക്കിലെ (ഇന്നത്തെ വടകര താലൂക്കിലെ) ഒഞ്ചിയത്ത് എം എസ് സ്പിക്കാർ  വെടിവെപ്പ് നടത്തി. ഈ സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടു.

kovur Untitled4464.jpg

1958 -  ബേസ്ബോൾ കളിക്കാരനായ ടെഡ് വില്യംസ് 1,000 എക്സ്ട്രാ-ബേസ് ഹിറ്റുകൾ നേടുന്ന പത്താമത്തെ പ്രധാന ലീഗ് കളിക്കാരനായി.  

1964 - ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

1975 - 1959ൽ ആരംഭിച്ച വിയറ്റ്നാം യുദ്ധം അവസാനിച്ചു.  അമേരിക്കൻ സൈന്യം മടക്കയാത്ര ആരംഭിച്ചു.

1981 -  ബാർബറ മാൻഡ്രലും ജോർജ്ജ് ജോൺസും 16-ാമത് അക്കാഡമി ഓഫ് കൺട്രി മ്യൂസിക് അവാർഡുകൾ നേടി. 

1992 -  'ദി കോസ്ബി ഷോ'യുടെ അവസാന എപ്പിസോഡ് എൻബിസി-ടിവിയിൽ സംപ്രേക്ഷണം ചെയ്തു. 

1999 - കംബോഡിയ ആസിയാനിൽ ചേർന്നു.

675675Untitled4464.jpg

2004 -  ലിൻഡ്സെ ലോഹൻ അഭിനയിച്ച 'മീൻ ഗേൾസ്' എന്ന ചിത്രം പുറത്തിറങ്ങി. 

ഈ ദിവസത്തെ ശ്രദ്ധേയമായ

2013 - ബിയാട്രിക്സിന്റെ സ്ഥാനത്യാഗത്തെത്തുടർന്ന് വില്ലെം- അലക്സാണ്ടർ നെതർലാൻഡ്സ് രാജാവായി അധികാരമേറ്റു .

2014 - ചൈനയിലെ ഉറുംകിയിൽ ഒരു ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 79 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

nandakuamr Untitled4464.jpg

2021 - ഇസ്രായേലിൽ മെറോൺ തിക്കിലും തിരക്കിലും പെട്ട് നാൽപ്പത്തിയഞ്ച് പുരുഷന്മാരും ആൺകുട്ടികളും കൊല്ലപ്പെട്ടു.

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment