/sathyam/media/media_files/MrASwequo7VN8jFIR9IF.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 മീനം 16
വിശാഖം / ചതുർത്ഥി
2024 മാർച്ച് 29, വെള്ളി
ഇന്ന്;
- ദുഃഖവെള്ളി !
[Good Friday ; യേശുവിൻ്റെ കുരിശു മരണത്തിൻ്റെ സ്മരണയ്ക്കായി ആചരിക്കുന്ന ഈ സുപ്രധാന ദിനം, സാധാരണയായി പള്ളിയിലെ ശുശ്രൂഷകളും ഗംഭീരമായ പ്രതിഫലനങ്ങളും കൊണ്ട് അടയാളപ്പെടുത്തുന്നു.] /sathyam/media/media_files/7OUeyzdcCN9TtrWE0A6H.jpg)
.
* കയ്യൂർ രക്തസാക്ഷിദിനം ! [1943]
[1943-കയ്യൂർ കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പുവും ചിരുകണ്ടനും അബൂബക്കറും, കുഞ്ഞമ്പു നായരും കണ്ണൂർ സെട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ടു.]
* അന്താരാഷ്ട്ര മത്സ്യകന്യക ദിനം !
[International Mermaid Day ; പാതി മനുഷ്യരും പാതി മത്സ്യങ്ങളുമുള്ള ജീവികൾ പാടുകയും ആഴത്തിൽ നൃത്തം ചെയ്യുകയും ചെയ്യുന്ന ഒരു മാന്ത്രിക ലോകമുണ്ട്. ഡൈവ് ചെയ്ത് പര്യവേക്ഷണം ചെയ്യുക!😂]
- ലോക പിയാനോ ദിനം !
[World Piano Day ; സംഗീത സർഗ്ഗാത്മകത അൺലോക്ക് ചെയ്യുന്നതിനുള്ള കീകൾ, സമ്പന്നമായ ചരിത്രമുള്ള കാലാതീതമായ ഉപകരണം, നിങ്ങളുടെ സ്വന്തം സിംഫണി രചിക്കാനുള്ള ക്ഷണം.] /sathyam/media/media_files/KvG3rpuRjWKgeCINqJZD.jpg)
* നയാഗ്ര വെള്ളച്ചാട്ടം ഡ്രൈ ഡേ!
[ Niagara Falls Runs Dry Day;ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രകൃതിദത്ത അത്ഭുതങ്ങളിലൊന്നായ നയാഗ്ര വെള്ളച്ചാട്ടം 1848-ൽ ഒരിക്കൽ വറ്റിപ്പോയിരുന്നു. ഈ അപൂർവ സംഭവത്തിന് പിന്നിലെ കൗതുകകരമായ കഥ കണ്ടെത്തൂ.😂 ]
* പേഡേ ഇറ്റ് ഫോർവേഡ്!
[ PayDay It Forward; നമുക്ക് നൽകിയ സദ്ഭാവനയുടെ ആത്മാവിൽ, വരും തലമുറയിലെ യുവ ജനതയ്ക്ക് വഴികാട്ടിയായി ഒരു കൈ നീട്ടാം.]
* ദേശീയ പുക, കണ്ണാടി ദിനം !
[National Smoke and Mirrors Day ;
യാഥാർത്ഥ്യം ചോദ്യം ചെയ്യപ്പെടുകയും അസാധ്യമായത് സാധ്യമാകുകയും ചെയ്യുന്ന മിഥ്യാധാരണകളുടെ ലോകത്തേക്ക് ചുവടുവെക്കുക - വിസ്മയിപ്പിക്കുകയും നിഗൂഢമാക്കുകയും ചെയ്യുന്ന ഒരു അനുഭവം!]
. ഇന്നത്തെ മൊഴിമുത്തുകൾ
. **********
/sathyam/media/media_files/uWZO04XvJHQPzQ1leDFC.jpg)
''എഴുതുമ്പോൾ മുക്തനാവുകയാണു ഞാൻ
ചരിത്രത്തിൽ നിന്ന്, ഭൂഗുരുത്വത്തിൽ നിന്ന്;
നിന്റെ കണ്ണുകളുടെ ബഹിരാകാശത്തിൽ
ഭ്രമണം ചെയ്യുകയുമാണു ഞാൻ.''
''മറ്റൊരുവിധമക്ഷരമാലയെനിക്കു വേണം,
അതിലുണ്ടാവും മഴയുടെ താളങ്ങൾ,
നിലാവിന്റെ പരാഗങ്ങൾ,
ധൂസരമേഘങ്ങളുടെ വിഷാദങ്ങൾ,
ശരല്ക്കാലത്തിന്റെ തേർചക്രത്തിനടിയിൽ''
. [ - നിസ്സാർ ഖബ്ബാനി ]
********
കേരളത്തിൽ നിന്നുള്ള ആദ്യ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായ ഗീത നാരായണൻ ഗോപാൽ അഥവാ ജി.എൻ. ഗോപാലിന്റെയും(1989),
അമ്പെയ്ത്തിൽ സംസ്ഥാന തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയ മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രി 'അനന്യ' എന്ന ആയില്യ ജി. നായരുടെയും (1987),
മലയാള സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടനായ അന്തരിച്ച പ്രശസ്ത മലയാള നടൻ രതീഷിൻ്റെ മകനായ പത്മരാജ് രതീഷിൻ്റെയും (1990),
/sathyam/media/media_files/jkGujwYjnxwM7AKF9SlB.jpg)
വിയറ്റ്നാം യുദ്ധകാലത്ത് തെക്കൻ വിയറ്റ്നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തിൽ നിന്നും നാപാം ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്നയായി അലമുറയിട്ട് ഓടുന്ന ഒൻപത് വയസ്സുള്ള ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രം പകർത്തി ലോകശ്രദ്ധ നേടിയ അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു പത്ര ഛായാഗ്രാഹകനായിരുന്ന നിക് ഉട്ട് എന്നറിയപ്പെടുന്ന ഹുയുങ് കോംഗ് ഉട്ട് (1951)ന്റേയും,
ദി ആർട്ടിസ്റ്റ്, സ്പൈ മൂവീ പാരഡീസ് ഒ.എസ്.എസ്. 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്, ഒ.എസ്.എസ്. 117: ലോസ്റ്റ് ഇൻ റിയോ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പ്രസിദ്ധ ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവും, തിരക്കഥാകൃത്തുമായ മിഷേൽ ഹസനാവിഷ്യസിന്റെയും(1967)
ജന്മദിനം !!!.
ഇന്നത്തെ സ്മരണ !!!
********
വേലുത്തമ്പി ദളവ മ. (1765-1809)
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ മ. (1919-1985)
ജോസഫ് ചെറുവത്തൂർ മ. (1906-1985)
അടുർ ഭാസി മ. (1927-1990)
കാട്ടായിക്കോണം വി.ശ്രീധരൻ മ.(1918-1994)
ഗുരു അംഗദ് ദേവ് മ. (1504-1552)
റോബർട്ട് സ്കോട്ട് മ. (1868-1912)
/sathyam/media/media_files/abYej42d5AatgmY02jxE.jpg)
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണി തമ്പുരാൻ ജ. (1858-1926)
പാപ്പുക്കുട്ടി ഭാഗവതർ ജ. (1913-2020)
പി.കെ.ഗോപാലകൃഷ്ണൻ ജ. (1924-2009 )
പി.എം.എ അസീസ് ജ.(1938-2010)
രമേഷ് ഭണ്ഡാരി ജ. (1928 - 2013 )
ഉത്പൽ ദത്ത് ജ. (1929 -1993 ),
എലിഹു തോംസൺ ജ. (1853-1937)
ജോൺ ടൈലർ ജ. (1790-1862)
സാം വാൾട്ടൻ ജ. (1918-1992)
ചരിത്രത്തിൽ ഇന്ന് …
*******
1795 - ലുഡ്വിഗ് വാൻ ബീതോവെൻ പിയാനിസ്റ് ആയി അരങ്ങേറ്റം നടത്തി…
1798 - സ്വിറ്റ്സർലൻഡ് റിപ്പബ്ലിക് രൂപീകൃതമായി..
1799 - സംസ്ഥാനത്ത് അടിമത്തം ക്രമേണ നിർത്തലാക്കുന്നതിനുള്ള നിയമം ന്യൂ യോർക്ക് പാസാക്കി.
1807 - വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
1809 - വേലുത്തമ്പി ദളവ, മണ്ണടി ക്ഷേത്രത്തിൽ വച്ച്, ബ്രിട്ടിഷുകാർ പിടികൂടുമെന്ന അവസ്ഥ വന്നപ്പോൾ 44 മത് വയസ്സിൽ ആത്മഹത്യ ചെയ്തു.
1943 - കയ്യൂർ കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പുവും ചിരുകണ്ടനും അബൂബക്കറും, കുഞ്ഞമ്പു നായരും കണ്ണൂർ സെട്രൽ ജയിലിൽ വെച്ച് തൂക്കിലേറ്റപ്പെട്ടു.
/sathyam/media/media_files/3j4m6STTuSebJaBqEL3o.jpg)
1848- നയാഗ്ര വെള്ളച്ചാട്ടം കടുത്ത ഹിമപാതം മൂലം ഐസ് ബ്ലോക്ക് രൂപീകൃതമായതിനാൽ 30 മണിക്കൂർ നിലച്ചു.
1849 - പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി.
1854- ക്രിമിയൻ യുദ്ധം.. ബ്രിട്ടനും ഫ്രാൻസും റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.
1857 - ശിപായി ലഹള എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തിന്റെ ആരംഭം; മംഗൽ പാണ്ഡേ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു.
1881- ഇന്ത്യയിൽ ജനാധിപത്യ രീതിക്ക് തുടക്കം കുറച്ച് റെപ്രസന്റററിവ് അസംബ്ലി സ്ഥാപിക്കാൻ മൈസൂർ രാജാവ് ചാമ രാജേന്ദ്ര വാഡിയാർ ഉത്തരവിട്ടു.
1891 - എഡ്വർഡ് ലോറൻസ് ലോകത്തിലെ ആദ്യ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യനായി.
1924 - കയ്യൂർ രക്തസാക്ഷിത്വ ദിനം – കയ്യൂർ സമര സേനാനികളായ 4 പേരെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.
1949 - തുർക്കി, ഇസ്രയേലിനെ അംഗീകരിച്ചു.
1971 - ചിലിയിൽ ബാങ്കുകളും ഖനികളും ദേശസാത്കരിച്ചു.
1973 - വിയറ്റ്നാം യുദ്ധം: അവസാന അമേരിക്കൻ സൈനികനും തെക്കൻ വിയറ്റ്നാം വിട്ടു പോയി.
/sathyam/media/media_files/2e7UwBnzZ2CxbcnvNUhE.jpg)
1974 - നാസയുടെ മറൈനെർ 10, ബുധനിലെത്തുന്ന ആദ്യ ശൂന്യാകാശപേടകമായി. 1973 നവംബർ 3-നാണ് ഇത് വിക്ഷേപിച്ചത്.
1974 - ചൈനയുടെ ആദ്യ രാജാവ് ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരത്തിനു കാവൽ നിൽക്കുന്ന 8000 ടെറകോട്ടയിൽ നിർമിച്ച കളിമൺ ശില്പങ്ങൾ കണ്ടെത്തി.
1989 - പശ്ചിമ ബംഗാളിലെ സുന്ദർബൻ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.
1990 - കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായി കണിക്കൊന്നയെ പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകി.
1993 - എഡോവാർഡ് ബല്ലഡർ, ഫ്രഞ്ചുപ്രധാനമന്ത്രിയായി.
1998 - യൂറോപ്പിലെ ഏറ്റവും നീളമുള്ള പാലം- വാസ്കോ ഡ ഗാമ റോഡ് പാലം, പോർചുഗലിലെ ലിസ്ബണിൽ തുറന്നു.
1999 - ഡൗ ജോൺസ് സൂചിക 10000 കടന്നു.
2004 - ബൾഗേറിയ, എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ നാറ്റോ അംഗരാജ്യങ്ങളായി.
2004 - മദ്യശാലകളും ഭക്ഷണശാലകളും അടക്കമുള്ള എല്ലാ തൊഴിൽ സ്ഥലങ്ങളിലും പുകവലി നിരോധിച്ച ആദ്യരാജ്യമായി അയർലന്റ് മാറി.
/sathyam/media/media_files/s4IgsZnJNf8msWOkmmVt.jpg)
2004 - വീരേന്ദ്ര സേവാഗിന്റെയും ഇന്ത്യയുടെയും പ്രഥമ ട്രിപ്പിൾ സെഞ്ചുറി പിറന്ന ദിവസം. പാക്കിസ്ഥാൻ ആയിരുന്നു എതിരാളി.
2015 - ആസ്ത്രേലിയ അഞ്ചാം തവണ ലോക ക്രിക്കറ്റ് കിരീടം ചൂടി. ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചു.. ശ്രീലങ്കയുടെ കുമാർ ധർമസേന കളിക്കാരനായും അമ്പയറായും ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഗ്രൗണ്ടിലെത്തുന്ന ഏക വ്യക്തിയായി..
2017 - ജി എസ് ടി ബിൽ ലോക്സഭ പാസാക്കി..
2017 - BSF ന്റെ 51 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത തനുശ്രി അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയായി…
2017 - ബ്രെക്സിറ്റിന് തുടക്കമിട്ടുള്ള കത്തു ബ്രിട്ടീഷ് പ്രധാനമന്ത്രി യൂറോപ്യൻ യൂണിയന് കൈമാറി…
2018 - GSLV-F08 റോക്കറ്റിൽ G SAT – 6 A ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
**************
ഇന്ന് ;
ബാലരാമവർമ്മ കുലശേഖര പെരുമാളിൻ്റെ കാലത്ത് 1802 നും 1809 നും ഇടയിൽ തിരുവിതാംകൂറിൻ്റെ ദളവ അല്ലെങ്കിൽ പ്രധാനമന്ത്രി ആയിരിക്കുകയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ അധികാരത്തിനെതിരെ കലാപം നടത്തിയ ആദ്യകാല വ്യക്തികളിൽ ഒരാളായി അറിയപ്പെടുകയും ചെയ്യുന്ന വേലുത്തമ്പി എന്ന തലക്കുളത്തെ വേലായുധൻ ചെമ്പകരാമൻ തമ്പിയേയും (1765-1809),
/sathyam/media/media_files/BDgLPLwfPZ1hh0bLZqfB.jpg)
ആധുനിക കഥകളി സംഗീതചരിത്രത്തിൽ അഗ്രഗണ്യനും മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരോടൊപ്പം ആധുനിക കഥകളി സംഗീതത്തിന്റെ പിതാവായി ഗണിക്കപ്പെടുകയും, ആകർഷകമായ ഘനശാരീരം, സംഗീത ജ്ഞാനം, കഥകളിയുടെ ചിട്ടയിൽ ആഴത്തിലുള്ള അറിവ്, ആശായ്മ എന്നിങ്ങനെ പല മേഖലകളിലും പ്രശോഭിച്ചിരുന്ന കഥകളി ഗായകൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനെയും (1919- മാർച്ച് 29, 1985)
അശ്രുധാര എന്ന വിലാപകാവ്യം അടക്കം കവിതകളും കഥകളും നോവലുകളും, വിശുദ്ധ കാവ്യസങ്കീർത്തനം എന്ന ഒരു "മഹാകാവ്യവും രചിച്ച അദ്ധ്യാപകനും കവിയും കഥാകൃത്തും ആയിരുന്ന ജോസഫ് ചെറുവത്തൂരിനെയും (1906 സെപ്തംബർ 21- മാർച്ച് 29, 1985),
മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകുകയും ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്ന നടനും അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ച സി.വി. രാമൻപിള്ളയുടെ കൊച്ചുമകൻ അടുർ ഭാസിയെയും ( -1990 മാർച്ച് 29 ),
ഒന്നാം കേരള നിയമസഭയിൽ ഉള്ളൂർ മണ്ഡലത്തേയും മൂന്നാം കേരളനിയമസഭയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു സി പി എം നേതാവായിരുന്ന കാട്ടായിക്കോണം വി. ശ്രീധരനെയും (മാർച്ച് 1918 - 29 മാർച്ച് 1994),
/sathyam/media/media_files/IRNkmeDiL4VeKiZjei20.jpg)
ആദ്യനാമം ലാഹിന എന്നായിരുന്ന മുക്തസർ ജില്ലയിൽ മാതേ ദി സരായ് എന്ന സ്ഥലത്ത് ഒരു ഖത്രി കുടുംബത്തിൽ ജനിച്ച് തെഹാനയിലെ ഖത്രികളുടെ പുരോഹിതനായിത്തീർന്ന നാനാക്കിന്റെ കൃതിയായ ജപ്ജി സാഹിബ് ഒരു സിക്കുകാരൻ വായിക്കുന്നതു കേട്ട് അതിൽ ആകൃഷ്ടനായി നാനാക്കിന്റെ ശിഷ്യനാകാൻ തീരുമാനിച്ച രണ്ടാമത്തെ സിഖ് ഗുരുവായ അംഗദ്ഗുരുവിനേയും (31 മാർച്ച് 1504 - 28 മാർച്ച് 1552).
അൻ്റാർട്ടിക്ക് മേഖലകളിലേക്ക് രണ്ട് പര്യവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ഒരു ബ്രിട്ടീഷ് റോയൽ നേവി ഉദ്യോഗസ്ഥനും പര്യവേക്ഷകനുമായിരുന്ന ക്യാപ്റ്റൻ റോബർട്ട് ഫാൽക്കൺ സ്കോട്ടിനേയും (6 മുതൽ 1868 - സി. 29 മാർച്ച് 1912),
മലയാളത്തിൽ മുപ്പതോളം കൃതികൾ രചിച്ച, കൊടുങ്ങല്ലൂർ ഗുരുകുലത്തിലെ പ്രശസ്ത പണ്ഡിതനും കവി സാർവ്വഭൗമൻ എന്ന ബഹുമതിപ്പേരും നേടിയ കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാനെയും (1858 മാർച്ച് 29 - 1926 ജൂലൈ 26),
17ാം വയസിൽ മേരി മഗ്ദലനയായി അഭിനയിച്ച് കലാജീവിതത്തിൽ വരുകയും അടുത്ത കാലം വരെ കച്ചേരികളിൽ പാടുകയും ദിലീപ് അഭിനയിച്ച മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ‘എന്റടുക്കല്‍ വന്നടുക്കും പെമ്പറന്നോരെ സമ്മതമോ സമ്മതമോ നിന്‍ കടക്കണ്ണില്‍ ‘എന്ന ഗാനം സിനിമയ്ക്കായി പാടിയ കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതരെയും (1913 മാർച്ച് 29- 2020. ജൂൺ 22) ,
/sathyam/media/media_files/pPNNXjVr6aNu83kuhmdb.jpg)
മദ്രാസ് നിയമസഭയിലും, കേരള നിയമസഭയിലും അംഗo, 1977-80-ൽ ഡപ്യൂട്ടി സ്‌പീക്കർ, കേരള സാഹിത്യ പരിഷത്ത് എക്‌സിക്യൂട്ടീവ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരള സർവ്വകലാശാലയുടെയും കാർഷിക സർവ്വകലാശാലയുടെയും സെനറ്റ് അംഗം, കേരള ഹിസ്റ്ററി അസ്സോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സെക്രട്ടറി, നവജീവൻ, ജഗൽസാക്ഷി എന്നീ പത്രങ്ങളുടെയും കിരണം മാസികയുടെയും നവയുഗം വാരികയുടെയും പത്രാധിപർ എന്നി നിലയിൽ പ്രവർത്തിച്ച വൈജ്ഞാനിക സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധനായ പി.കെ. ഗോപാലകൃഷ്ണനെയും (1924 മാർച്ച് 29- 2009 സെപ്റ്റംബർ 14),
നിരവധി വിഷയങ്ങളിലായി 37 ഡോക്യുമെന്ററി സിനിമകൾ സംവിധാനം ചെയ്യുകയും, മികച്ച നാടകഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചാവേർപ്പട എന്ന കൃതി രചിക്കുകയും ചെയ്ത ചലച്ചിത്ര സംവിധായകനും നാടകകൃത്തുമായിരുന്ന അസീസ് എന്നറിയപ്പെടുന്ന പി.എം. അബ്ദുൽ അസീസിനേയും (1938 മാർച്ച് 29 - 2010 ഏപ്രിൽ 17),
/sathyam/media/media_files/cQaK4BZFoXBVixi2CqdV.jpg)
ഉത്തർപ്രദേശ് ഗവർണറും വിദേശകാര്യ സെക്രട്ടറിയും ആയിരുന്ന രമേഷ് ഭണ്ഡാരിയെയും (1928 മാർച്ച് 29 - 2013 സെപ്റ്റംബർ 8),
ജെഫ്രികെൻഡലിന്റെ ഷെയ്ക്സ്പിയർ നാടകങ്ങളിലൂടെ നാടകരംഗത്ത് എത്തുകയും , പിന്നീട് ലിറ്റിൽ തിയേറ്റർ ഗ്രൂപ്പിനുവേണ്ടി ഷെയ്ക്സ്പിയർ നാടകങ്ങൾ സംവിധാനം ചെയ്യുകയും, 'ഇപ്റ്റ' (IPTA-ഇന്ത്യൻ പീപ്പിൾസ് തിയെറ്റർ അസോസിയേഷൻ) യുടെ ബംഗാളി ഘടകവുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങുകയും , തെരുവു നാടകങ്ങള്‍ അക്കാലത്ത് പ്രധാനമായി അവതരിപ്പിച്ച് ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായി മാറുകയും, നാടോടി പുരാവൃത്തങ്ങളിൽനിന്ന് അതിശക്തമായ പുരോഗമന പുരാവൃത്തങ്ങളിലേക്ക് നാടകത്തിലൂടെ എത്തിച്ചേരുക എന്ന പിസ്കേറ്ററുടെ നാടക സമീപനം ഇന്ത്യയിൽ ഇദംപ്രഥമമായി പരീക്ഷിച്ചു വിജയിപ്പിക്കുകയും, മൈക്കേൽ മധുസൂദൻ എന്ന ബംഗാളി ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തുകയും, തുടർന്ന് മൃണാൾ സെന്നിന്റെ ഭുവൻഷോമ്. സത്യജിത് റേയുടെ ആഗന്തുക്, ഹിരാക് രജർ ദേശ് തുടങ്ങിയ ചിത്രങ്ങളിലും ഗുഡ്ഡി, ഗോൽമാൽ, നരം ഗരം, ഷൗകീൻ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ച ബംഗാളി നാടക സംവിധായകനും ചലച്ചിത്രനടനും ആയിരുന്ന ഉത്പൽ ദത്തിനെയും(1929 മാർച്ച് 29-1993 ആഗസ്റ്റ്19),
/sathyam/media/media_files/Udi4jF6L1xDCxM9L6xdK.jpg)
വൈദ്യുതി, റേഡിയോളജി, സ്റ്റീരിയോസ്കോപ്പിക് എക്സ്റേ, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളില്‍ ഗവേഷണ പഠനങ്ങൾ നടത്തുകയും പ്രത്യാവർത്തി ധാരാ മോട്ടോർ, ഉച്ചാവൃത്തി ജനറേറ്റർ, ട്രാൻസ്ഫോർമർ, ത്രിസർപ്പില-ജനറേറ്റർ, താപദീപ്ത വൈദ്യുത വെൽഡിങ് സംവിധാനം, വാട്ട്-അവർ (watt-hour) മീറ്റർ തുടങ്ങിയ പ്രധാന വൈദ്യുതോപകരണങ്ങളുടെ ഉപജ്ഞാതാവും, തുരങ്കങ്ങളിലും കെയ്സണു (caisson) കളിലും ഓക്സിജൻ-ഹീലിയം മിശ്രിതം കടത്തിവിട്ട്, അവയിൽ പണിയെടുത്തിരുന്ന തൊഴിലാളികളെ ബാധിച്ചിരുന്ന കെയ്സൺ രോഗത്തിൽനിന്നു വിമുക്തരാക്കാൻ മുൻകൈ എടുക്കുകയും ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണച്ചുമതലയും ഉപദേഷ്ടാവിന്റെ പദവി ഏറ്റെടുക്കുകയും ചെയ്ത ഇലക്ട്രിക്കൽ എൻജിനീയരായിരുന്ന എലിഹു തോംസണിനെയും (1853 മാർച്ച് 29-1937 മാർച്ച് 13)
അമേരിക്കൻ ഐക്യനാടുകളുടെ പത്താമത്തെ പ്രസിഡന്റും രാഷ്ട്രത്തലവനുമായിരുന്ന ജോൺ ടൈലറിനേയും (ജനവരി 18 ,1790-മാർച്ച് 29 1,1863)
/sathyam/media/media_files/pWgjfqYQr994kXDplRVG.jpg)
യഥാക്രമം 1962-ലും 1983-ലും ഒക്‌ലഹോമയിലെ റോജേഴ്‌സ്, അർക്കൻസാസ്, മിഡ്‌വെസ്റ്റ് സിറ്റി എന്നിവിടങ്ങളിൽ ആരംഭിച്ച വാൾമാർട്ട് , സാംസ് ക്ലബ് എന്നീ റീട്ടെയിലർമാരുടെ സ്ഥാപകനായി അറിയപ്പെടുന്ന ഒരു അമേരിക്കൻ ബിസിനസ് മാഗ്നറ്റായിരുന്ന സാമുവൽ മൂർ വാൾട്ടണേയും, (മാർച്ച് 29, 1918 - ഏപ്രിൽ 5, 1992) ഓർമ്മിക്കാം.!!!
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us