Advertisment

ഇന്ന് മെയ് 2: അന്താരാഷ്ട്ര ഹാരി പോട്ടര്‍ ദിനം !മഹേഷ് നാരായണന്റേയും ഗായത്രി ശങ്കറിന്റേയും ജന്മദിനം: ഹുസൈന്‍ രാജാവ് ജോര്‍ദ്ദാനിലെ രാജാവായി വാഴിക്കപ്പെട്ടതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

സുഗമവും ശക്തവുമായ സമുദ്ര നിവാസികൾ, ജലവൈഭവത്തിൻ്റെയും കൃപയുടെയും പ്രതിരൂപം ഉൾക്കൊള്ളുന്നു. കടിഞ്ഞാൺ ഇല്ലാത്ത  ട്യൂണ മത്സ്യബന്ധനം ജനസംഖ്യ കുറയാനും അപകടസാധ്യത കണ്ടെത്താനും തുടങ്ങിയിട്ടും കാലമേറെയായി

New Update
may Untitled096.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 19

അവിട്ടം  / അഷ്ടമി

2024, മെയ് 2,വ്യാഴം

Advertisment

ഇന്ന്;

  • ലോക ട്യൂണ ദിനം!

    [ World Tuna Day ; സുഗമവും ശക്തവുമായ സമുദ്ര നിവാസികൾ, ജലവൈഭവത്തിൻ്റെയും കൃപയുടെയും പ്രതിരൂപം ഉൾക്കൊള്ളുന്നു. കടിഞ്ഞാൺ ഇല്ലാത്ത  ട്യൂണ മത്സ്യബന്ധനം ജനസംഖ്യ കുറയാനും അപകടസാധ്യത കണ്ടെത്താനും തുടങ്ങിയിട്ടും കാലമേറെയായി.  ലോകമെമ്പാടുമുള്ള നിരവധി സംസ്കാരങ്ങളിലേക്ക് കടന്നുവന്ന ഈ മത്സ്യത്തിൻ്റെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തിയെടുക്കാൻ ലോക ട്യൂണ ദിനം ശ്രമിക്കുന്നു.]]
  • vakkom Untitled096.jpg

* അന്താരാഷ്ട്ര ഹാരി പോട്ടർ ദിനം ! 

[ International Harry Potter Day ; നിങ്ങളുടെ വസ്‌ത്രങ്ങൾ ധരിക്കുക, നിങ്ങളുടെ വടി പിടിക്കുക, മയക്കുമരുന്ന്, മന്ത്രവാദം, ഹോഗ്‌വാർട്ട്‌സ്-പ്രചോദിത വിനോദം എന്നിവ ഉപയോഗിച്ച് രചയിതാവ് ജെ.കെ റൗളിംഗ് സൃഷ്ടിച്ച ഫിക്ഷൻ പുസ്തകങ്ങളുടെ മാന്ത്രിക ലോകം ആഘോഷിക്കൂ.!

* ലോക പാസ്‌വേഡ് ദിനം! 

[ World Password Day ;  പാസ്‌വേഡുകൾ അപ്‌ഡേറ്റ് ചെയ്യാൻ കുറച്ച് സമയമെടുത്ത് നിങ്ങളുടെ സ്വകാര്യതയും സ്വയവും സംരക്ഷിക്കുക.  വളർത്തുമൃഗങ്ങളുടെയോ കുടുംബത്തിൻ്റെയോ പേരുകൾ, പ്രധാനപ്പെട്ട തീയതികൾ, മറ്റ് തിരിച്ചറിയൽ വിവരങ്ങൾ എന്നിവ ഒഴിവാക്കുക.]

  • ദേശീയ സഹോദരീസഹോദരന്മാരുടെ ദിനം!

    [ National Brothers and Sisters Day ;  സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തെ അഭിനന്ദിക്കാൻ ഒരു നിമിഷം ചെലവഴിക്കുക.  നിങ്ങൾ അടുപ്പത്തിലാണെങ്കിലും ഉയർച്ച താഴ്ചകൾ ഉണ്ടെങ്കിലും, അവർ നിങ്ങളുടെ കുടുംബത്തിൻ്റെയും ജീവിതത്തിൻ്റെയും യാത്രയുടെ ഭാഗമാണ്]
  • padmini Untitled096.jpg

* ദേശീയ ലൈഫ് ഇൻഷുറൻസ് ദിനം ! 

[ National Life Insurance Day ;  വിശ്വസനീയമായ ലൈഫ് ഇൻഷുറൻസ് പരിരക്ഷയുള്ള ഒരു കുടുംബത്തിൻ്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കൽ, അനിശ്ചിതകാലങ്ങളിൽ മനസ്സമാധാനം പ്രദാനം ചെയ്യുന്നു.] 

* ശിശുദിനം! 

[Baby Day ; ഇനിയുള്ള നാളുകൾ ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല എന്നറിയുന്ന ഒരു നിമിഷം എല്ലാവരുടെയും ജീവിതത്തിലുണ്ട്. ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോൾ,  അവരുടെ ആദ്യത്തെ ജനനമാണ് ഏറ്റവും കൂടുതൽ എന്ന് തോന്നുന്നു.  ബേബി ഡേ സന്തോഷത്തിൻ്റെ ഈ ചെറിയ കെട്ടുകളും അവയ്‌ക്കൊപ്പം വരുന്ന എല്ലാ അത്ഭുതങ്ങളും, ഒരുപക്ഷേ ചില പരീക്ഷണങ്ങളും ആഘോഷിക്കുന്നു.]

  • ദേശീയ ട്രഫിൾ ദിനം!

    [ National Truffle Day ;  ശോഷിച്ച കൊക്കോ, നനുത്ത, മൃദുലമായ കേന്ദ്രം, ശുദ്ധമായ ആനന്ദം ഉണർത്തുന്നു, ഇത് ആസ്വാദകർക്ക് ഒരു വിശിഷ്ട വിരുന്നാണ്.]
  • balan Untitled096.jpg

* ദേശീയ പ്രാർത്ഥനാ ദിനം! 

[ National Day of Prayer ;  യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു പ്രധാന ആഘോഷമാണ്, എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച അടയാളപ്പെടുത്തുന്നു.  ഈ പാരമ്പര്യം രാജ്യത്തിൻ്റെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയതാണ്, 1700 മുതൽ രാഷ്ട്രപതി ആഹ്വാനം ചെയ്ത 140-ലധികം ദേശീയ പ്രാർത്ഥനകൾ. മെയ്‌നിലെ സൂര്യോദയം മുതൽ ഹവായിയിലെ സൂര്യാസ്തമയം വരെ ഈ ദിനം രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്നു.  ഇത് ആളുകളെ അവരുടെ സാമൂഹിക സാമ്പത്തിക, രാഷ്ട്രീയ, അല്ലെങ്കിൽ വംശീയ പശ്ചാത്തലങ്ങൾ പരിഗണിക്കാതെ ഒരുമിച്ച് കൊണ്ടുവരുന്നു.]

* ഇൻഡോനേഷ്യ:  ദേശീയ വിദ്യാഭ്യാസ

   ദിനം !

* ഇറാൻ : അദ്ധ്യാപക ദിനം !

* പോളണ്ട്‌ : പതാക ദിനം !

   ഇന്നത്തെ മൊഴിമുത്തുകൾ

 ************

'' ഒരിക്കൽ ആകാശത്തു നിങ്ങൾ പറന്നുവെന്നിരിക്കട്ടെ, പിന്നെ ഭൂമിയിൽ നടക്കുമ്പോഴും നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്കായിരിക്കും; കാരണം, നിങ്ങൾ അവിടെ പോയിരുന്നു, അവിടെയ്ക്കു മടങ്ങാൻ നിങ്ങൾ ദാഹിക്കുന്നു.''

leanardo Untitled096.jpg

''ആരോ ഒരു ചിത്രകാരനോടു ചോദിച്ചു, ഇത്രയും സുന്ദരമായ രൂപങ്ങളെ വരച്ചിടുന്ന ഒരാളുടെ സന്തതികൾ ഇത്ര വൈരൂപമുള്ളതായിപ്പോയതെന്തു കൊണ്ടെന്ന്; അതിന്‌ അയാളുടെ മറുപടി, താൻ ചിത്രം വരയ്ക്കുന്നത് പകലും, കുട്ടികളെ സൃഷ്ടിക്കുന്നത് രാത്രിയിലുമായതു കൊണ്ടാണ്‌ ആ വിധമായിപ്പോയതെന്നായിരുന്നു.''

''ആളുകൾ മൂന്നു തരമാണ്‌: കാണുന്നവർ, കാണിച്ചുകൊടുത്താൽ കാണുന്നവർ, കാണാത്തവർ''

   [ -ലിയനാർഡോ ഡാ വിഞ്ചി  ]

************* 

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യുടെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, നെന്മാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രമുഖ സി.പി.ഐ.(എം) നേതാവും നെന്മാറ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികൻ കെ. ബാബു (1964)ന്റേയും,

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മഹേഷ് നാരായണന്റേയും(1982),

2012ല്‍ പുറത്തിറങ്ങിയ തമിഴ് 'ചിത്രം 18 വയസു' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും  നിരവധി തമിഴ് ചിത്രങ്ങളിലും  വെബ്‌ സീരിസുകളിലും അഭിനയിക്കുകയും

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ, താന്‍ കേസ് കൊട്' എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്യുകയും ചെയ്ത പ്രശസ്ത ചലച്ചിത്ര നടി ഗായത്രി ശങ്കറിന്റേയും (1993),

ayyathan Untitled096.jpg

ലോംഗ്ജമ്പ് മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ഇന്ത്യൻ അത്‌ലറ്റായ നീന വരകിലിന്റേയും (1991),

  ഫ്രീ കിക്കുകളും ക്രോസുകളുമുള്ള കഴിവ് ഇതിഹാസമാക്കിയ റയൽ മാഡ്രിഡ്, എൽഎ ഗാലക്സി തുടങ്ങിയ ടീമുകൾക്കുവേണ്ടിയും  കളിക്കുന്ന ഫുട്ബോളിലെ ആഗോള ഐക്കണായി വേറിട്ടുനിൽക്കുന്ന ഡേവിഡ് ബെക്കാമിന്റെയും (1975),

അതുല്യമായ നർമ്മവും ആകർഷകമായ പ്രകടനങ്ങളും  കൊണ്ട് സ്‌ക്രീനിൽ ശോഭയുള്ളതും രസകരവുമായ സാന്നിധ്യമായി വേറിട്ടുനിൽക്കുന്ന ഹാസ്യരാസപ്രധാന്യമുള്ള വേഷങ്ങളിൽ ഏറെ ശോഭിക്കുകയും ചെയ്യുന്ന എല്ലി കെംപറിന്റെയും (1980),

 "ദ റോക്ക്" എന്നറിയപ്പെടുന്ന ഒരു ഗുസ്തിക്കാരൻ എന്ന നിലയിലാണ് ആദ്യമായി പ്രശസ്തി നേടിയതെങ്കിലും .

 സ്വന്തം കരിഷ്മയും കരുത്തും  വിജയകരമായ ഒരു സിനിമാ ജീവിതത്തിലേക്ക് നയിക്കുകയും  വിനോദ വ്യവസായരംഗത്ത് ഏറെ ശ്രദ്ധേയനാവുകയും ചെയ്ത ഡ്വെയ്ൻ ജോൺസൻ്റെയും (Dwayne Johnson-1972),

വെസ്റ്റ് ഇൻഡീസിനു വേണ്ടി കളിച്ച ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരവും നിരവധി തവണ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്ന പദവി അലങ്കരിക്കുകയും  അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും,400* (2008 ഒക്ടോബർ 17-ന്‌ സച്ചിൻ ടെണ്ടുൽക്കർ തിരുത്തുന്നതു വരെ) അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരൻ എന്ന ബഹുമതിക്കുടമയും ആയ ബ്രയാൻ ലാറ(1969)യുടേയും ജന്മദിനം !

jamal Untitled096.jpg

ഇന്നത്തെ സ്മരണ  !!

********

കോട്ടയം പുഷ്പനാഥ്‌ മ. (1938-2018)

ഡോ.അയ്യത്താൻഗോപാലൻ മ. (1861-1948)

സരബ്‌ജിത് സിങ് മ. (1960- 2013)

ലിയനാർഡോ ഡാവിഞ്ചി മ.(1452-1519)

ഉസാമ ബിൻ ലാദൻ മ. (1957–2011)

വക്കം അബ്ദുൽ ഖാദർ ജ. (1912 -1976)

സി.എ ബാലൻ ജ. (1919-1994) 

ഇ.എം.ജെ. വെണ്ണിയൂർ ജ. (1927 -1982 )

എസ്.എ. ജമീൽ ജ. (1936 - 2011 )

ടി.കെ പത്മിനി ജ. (1940 -1969 )

വസന്ത്റാവു ദേശ്പാണ്ഡെ ജ. (1920-1983)

സത്യജിത്ത് റേ ജ. (1921-1992)

മാരിയൊ  മിറാൻഡ ജ. (1926- 2011)

മായ റാവു ജ. (1928-2014)

സ്മരണകൾ !!!

********

wweUntitled096.jpg

*പ്രധാനചരമങ്ങൾ !!

 ഫിക്ഷൻ വിഭാഗത്തിലെ സംഭാവനകൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ എഴുത്തുകാരനായിരുന്ന  " മലയാള ഫിക്ഷൻ്റെ പിതാവ്" എന്നും " ഇന്ത്യയിലെ 'ആർതർ കോനൻ ഡോയൽ'  എന്നും വിളിക്കുന്ന കോട്ടയം പുഷ്പനാഥിനേയും ((1938- മെയ് 2,2018), 

രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ പ്രചാരകനാകുകയും  വിഗ്രഹാരാധനയെ എതിർക്കുക, മിശ്ര വിവാഹം നടത്തുക, മിശ്ര ഭോജനം നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, അയിത്തവും ജാതി വ്യത്യാസവും നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മ സമാജ പരിപാടികൾ ഏറ്റെടുക്കുകയുംപ്രാർത്ഥനകൾക്കാവശ്യമായ കീർത്തനങ്ങൾ രചിക്കുകയും ചുരുങ്ങിയ കാലത്തിനിടെ മലബാറിലും തിരുവിതാംകൂറിലും നിരവധി ബ്രഹ്മ സമാജ ശാഖകൾ സ്ഥാപിക്കുകയും,  ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടിരുന്നദേവേന്ദ്ര നാഥ ടാഗോറിന്റെ 'ബ്രഹ്മധർമ്മ' എന്ന കൃതിയുടെ മലയാള പരിഭാഷ നിർവഹിക്കുകയും ചെയ്ത അലോപ്പതി ഡോക്ടര്‍ അയ്യത്താൻ ഗോപാലനെയും  (3 മാർച്ച് 1861 - 2 മേയ് 1948) ,

1990ൽ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് പാകിസ്താനിലെ കോട് ലോക്പഥ് ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ, സഹതടവുകാരുടെ മർദ്ദനത്തിന് വിധേയനായി മരണപ്പെട്ട  സരബ്‌ജിത് സിങ്ങിന്റെയും (ഡിസംബർ 18, 1960-മേയ് 2, 2013),

babu Untitled096.jpg

അവസാനത്തെ അത്താഴം, മോണ ലിസ തുടങ്ങിയ ചിത്രങ്ങൾ വരയ്ക്കുകയും ഇരുണ്ട   പശ്ചാത്തലം ഉപയോഗിച്ച് പുതിയ ചിത്രകലാ രീതി വികസിപ്പിച്ചെടുക്കുകയും ചെയ്ത ചിത്രകാരൻ, വാസ്തുശില്പി, ശില്പി ശാസ്‌ത്രജ്ഞൻ, ശരീരശാസ്ത്ര വിദഗ്ദ്ധൻ, സംഗീതവിദഗ്ദ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ലിയനാർഡോ ഡാ വിഞ്ചിയെയും(1452 ഏപ്രിൽ 15 -1519 മേയ് 2 ),

2001 സെപ്റ്റംബർ 11ന് രണ്ട് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രെയ്ഡ് സെൻററും യുഎസ് സൈനിക കേന്ദ്രം പെൻറഗണും ഇടിച്ചു തകർത്ത അൽ ഖാഇദ‎ എന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും  എഫ്.ബി.ഐ യുടേ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദിയും ആയിരുന്ന    ഉസാമ ബിൻ ലാദനെയും (മാർച്ച് 10, 1957– മേയ് 2, 2011),

lara Untitled096.jpg

* പ്രധാനജന്മദിനങ്ങൾ!!

തൂലികാചിത്രങ്ങൾ, ജീയും ഭാഷാകവികളും, വിമർശനവും വിമർശകന്മാരും, വിചാരവേദി, സാഹിതീദർശനം, പുരോഗതിയും സാഹിത്യകലകളും, പ്രതിഭാശാലികൾ തുടങ്ങിയ കൃതികൾ എഴുതുകയും മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ അൽ അമീനിലും പ്രഭാതം, മാപ്പിള റിവ്യൂ, ഭാരതചന്ദ്രിക, ദക്ഷിണഭാരതി എന്നീ പത്രങ്ങളിലും പ്രവർത്തിക്കുകയും പ്രതിധ്വനി, സുബോധിനി, തൂലിക എന്നീ മാസികകൾ സ്വന്തമായി നടത്തുകയും സ്വദേശാഭിമാനി പത്രത്തിന്റെ ചരിത്രവും അതു നിരോധിക്കാനിടയായ സാഹചര്യങ്ങളും പ്രമേയമാക്കി സ്വദേശാഭിമാനി എന്ന നാടകം  രചിക്കുകയും ചെയ്ത നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്ര ചിന്തകനുമായിരുന്ന വക്കം അബ്ദുൽ ഖാദറിനെയും (1912 മെയ് 2- ആഗസ്റ്റ് 23 1976),

ewwewUntitled096.jpg

അക്ഷരാർഥത്തിൽ  തൂക്കുമരത്തിന്റെ നിഴലിൽ നിന്നും രക്ഷപ്പെട്ട്, പിൽക്കാലത്ത് അതേ പേരിൽ ഒരു  കൃതി എഴുതിയ കമ്യുണിസ്റ്റ് പ്രവർത്തകനും കഥാകൃത്തും വിവർത്തകനും സിനിമ അഭിനേതാവും ആയിരുന്ന സി.എ ബാലൻ എന്ന ചെളായിൽ ബാലകൃഷ്ണമേനോനെയും  (മെയ് 2, 1919- ഡിസംബർ 2, 1994) 

ആകാശവാണിസ്‌റ്റേഷൻ ഡയറക്‌ടറും    കേരള ലളിതകലാ അക്കാദമി ചെയര്‍മാനും ചിത്രകല നിരൂപകനും ജീവ ചരിത്രകാരനും ഉപന്യാസകാരനും ആയിരുന്ന   ഇ.എം.ജെ. വെണ്ണിയൂരിനെയും (മെയ്‌ 2, 1927 - മാര്‍ച്ച്‌ 9 , 1982 )

pushpanatha Untitled096.jpg

മാപ്പിളപ്പാട്ട് ഗായകനും മലയാളത്തിലെ കത്തുപാട്ടുകളുടെ ശില്പിയും പെയിൻററും മനഃശാസ്ത്ര ചികിത്സകനും  "മുടിയനായ പുത്രൻ" , "പുതിയ ആകാശം പുതിയ ഭൂമി", "ലൈലാ മജ് നു" എന്നീ സിനിമകളിൽ പാടുകയും  ലൈലാ മജ് നുവിൽ അഭിനയിക്കുകയും ചെയ്ത സയ്യിദ് അബ്ദുൽജമീൽ എന്ന എസ്.എ. ജമീലിനെയും  (1936 മെയ് 2- 2011 ഫെബ്രുവരി 5),

വളരെ ചെറിയ കാലയളവിൽ  റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്ന 230 ചിത്രങ്ങൾ രചിച്ച, കേരളത്തിലെ അമൃതാ ഷെർഗിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി.കെ പത്മിനിയെയും (1940 മേയ് 2-1969 മേയ് 11),

ഹിന്ദുസ്ഥാനി സംഗീതഞ്ജനും പ്രസിദ്ധ മറാത്തി സംഗീതനാടക നടനും ആയിരുന്ന വസന്ത്റാവു ദേശ്പാൻഡെയെയും (മെയ് 2, 1920- ജൂലൈ 30, 1983),

neena Untitled096.jpg

ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ധാരാളം അന്താരാഷ്ട്രപുരസ്കാരങ്ങൾ കരസ്ഥമാക്കുകയും (കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽപ്പെടും) പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങളാണ്‌ അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കൽ (casting), പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്ര നിർമ്മാണ രംഗത്തെ എല്ലാ മേഖലകളിലും റേ പ്രവർത്തിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായ സത്യജിത്ത് റേ യെയും (1921 മേയ് 2 – 1992 ഏപ്രിൽ 23),

ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കണോമിക്സ് ടൈംസ് എന്നീ മുൻനിര പത്രങ്ങളിൽ  കാർട്ടൂണുകൾ  പ്രസിദ്ധീകരിച്ചിരുന്ന   മരിയോ ജോവോ കാർലോസ് ദോ റോസാരിയോ ഡെ ബ്രിട്ടോ മിറാൻഡ  എന്ന മാരിയൊ  മിറാൻഡയെയും  (മെയ് 2 1926-11 ഡിസംബർ 2011),

കഥക് നർത്തകിയും മുൻ കർണാടക സംഗീത നാടക അക്കാദമി അധ്യക്ഷയുമായിരുന്ന മായാ റാവുവിനെയും (2 മേയ് 1928 - 1 സെപ്റ്റംബർ 2014) ഓർമ്മിക്കുന്നു.!

u7979Untitled096.jpg 

ചരിത്രത്തിൽ ഇന്ന് ………

*********

1497- പര്യവേക്ഷകൻ ജോൺ കാബട്ട് അറ്റ്ലാന്റിക്കിന് കുറുകെ പുതിയ രാജ്യങ്ങൾ തേടി ബ്രിസ്റ്റോളിൽ നിന്നു പര്യടനം തുടങ്ങി.

1780 - വില്യം ഹെർഷെൽ, ദ്വി നക്ഷത്രമായ Xi Ursae majoris കണ്ടെത്തി.

1887 - ഹന്നിബൽ ഗുഡ്വിൻ, ചലച്ചിത്ര ഛായാഗ്രഹണതിനുള്ള ഫിലിം പേറ്റന്റ് ചെയ്തു.

1900 - ജോർജ് ബർണാഡ് ഷായുടെ you never can tell ലണ്ടൻ തീയ്യറ്ററിൽ പ്രദർശിപ്പിച്ചു.

1916.- 28 മത് USA പ്രസിഡണ്ട് വുഡ്രോ വിൽസൺ Harrison drug act ൽ ഒപ്പുവച്ചു.

1932 - പുലിറ്റ്‌സർ സമ്മാനം, ഗുഡ് എർത്ത് എന്ന പുസ്തകത്തിനു പേൾ എസ്. ബക്കിന്‌ ലഭിച്ചു…

1933 - ജർമനിയിൽ ഹിറ്റ്ലർ, തൊഴിലാളി സംഘടനകൾ നിരോധിച്ചു..

1945 - രണ്ടാം ലോക മഹായുദ്ധം.. ജർമൻ സൈന്യം പിൻവാങ്ങി. ബർലിൻ USSR നിയന്ത്രണത്തിലേക്ക്.

1949 - Death of a Sales man എന്ന കൃതിക്ക് ആർതർ മില്ലറിന് പുലിറ്റ്സർ സമ്മാനം ലഭിച്ചു..

7877Untitled096.jpg

1952 - ലോകത്തെ ആദ്യത്തെ ജെറ്റ് എയർലൈൻസ് ഡി ഹോവിലാൻഡ് കോമറ്റ് 1 ആദ്യമായി ലണ്ടനിൽ നിന്നും ജോഹന്നാൻസ് ബർഗിലേക്ക് പറന്നു.

1953 - ഹുസൈൻ രാജാവ്  ജോർദ്ദാനിലെ രാജാവായി വാഴിക്കപ്പെട്ടു.

1961 - ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി അമരാവതിയിൽ കുടിയിറക്ക് തുടങ്ങി.

1968 - ലോക് സഭ പബ്ലിക്ക് പ്രോവിഡണ്ട് ഫണ്ട് ബിൽ പാസാക്കി.

1982 - 'ഫാക് ലാൻഡ്' യുദ്ധം: ബ്രിട്ടീഷ് അന്തർവാഹിനി കോൺക്വെറർ, അർജന്റീനിയൻ പടക്കപ്പലായ ജനറൽ ബെൽഗ്രാനോയെ മുക്കി.

1989 - ഹംഗറി- ആസ്ട്രിയ അതിർത്തി മതിൽ പൊളിക്കാൻ ആരംഭിച്ചു. കിഴക്കൻ ജർമൻ അഭയാർഥികൾക്ക് രക്ഷാ സൗകര്യം ഒരുക്കി.

1997 - 18 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറച്ച് ടോണി ബ്ലയർ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.

elli Untitled096.jpg

2000 - GPS സംവിധാനം, എല്ലാവർക്കുമായി തുറന്നു നൽകി.

2008 - മ്യാൻമറിൽ ഒന്നര ലക്ഷത്തിനടുത്ത് മരണം വിതച്ച നർഗിസ് ചുഴലിക്കാറ്റ്.

2011 - അൽഖ്വയ്ദ തിവ്രവാദ സംഘടനയുടെ നേതാവ് ഒസാമ ബിൻ ലാദൻ, പാക്കിസ്ഥാനിലെ അബൊട്ടാബാദിൽ വച്ച് കൊല്ലപ്പെട്ടു

2012 - നോർവേജിയൻ ചിത്രകാരൻ എഡ് വേർഡ് മൻച്ചിന്റെ ചിത്രം സ്ക്രീം 120 മില്യൺ ഡോളറിനു (720 കോടി രൂപക്ക്) ലേലത്തിൽ വിറ്റു പോയി.

dwane Untitled096.jpg

2013 - ഇന്ത്യക്കാരനായ സരബ് ജിത് സിങ് പാക്ക് ജയിലിൽ അക്രമികളാൽ കൊല്ലപ്പെട്ടു.

2018 - ഇൻഡ്യയിലെ കാൻപൂർ നഗരത്തെ ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ നഗരമായി, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment