Advertisment

ഇന്ന് മെയ് 5: ലോക ചിരി ദിനം ! ആര്‍.എസ് പ്രഭുവിന്റെയും ജനാര്‍ദ്ദനന്റെയും ജന്മദിനം: ജര്‍മ്മനിയിലെ സ്‌പെയറില്‍ നിന്ന് ജൂതന്മാരെ പുറത്താക്കിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത് News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | ചരിത്രത്തിൽ ഇന്ന്

New Update
mayUntitled33453.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 22

ഉത്രട്ടാതി  / ദ്വാദശി

2024, മെയ് 5, ഞായർ

Advertisment

ഇന്ന്;

*കാൾ മാർക്സിന്റെ 206)മത്‌ ജന്മദിനം !

**************

   *കുഞ്ചൻ ദിനം !

[കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചന്‍ നമ്പ്യാര്‍.]

may1Untitled33453.jpg

*ലോക ചിരി ദിനം !

[World Laughter Day

 ഇത് നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  നിങ്ങളുടെ പ്രിയപ്പെട്ട കോമഡി കാണുക, രസകരമായ ഒരു പുസ്തകം വായിക്കുക, അല്ലെങ്കിൽ തമാശകൾ പറയാനും നിങ്ങളുടെ ഡയഫ്രം പ്രവർത്തിക്കാനും കുറച്ച് സുഹൃത്തുക്കളെ ശേഖരിക്കുക.]

*അന്താരാഷ്‌ട്ര സൂതികർമ്മിണി ദിനം  !

[International Midwives’ Day ; ഡോക്ടർമാരും ആശുപത്രികളും പ്രസവിക്കുന്നതിനുള്ള സമീപകാല വികാസമാണ്.  മുൻകാലങ്ങളിൽ, മിഡ്‌വൈഫുകൾ എന്ന് വിളിക്കപ്പെടുന്ന അനുഭവപരിചയമുള്ള സ്ത്രീകൾ പ്രസവസമയത്ത് പുതിയ അമ്മമാരെയും കുഞ്ഞുങ്ങളെയും സുരക്ഷിതമായി സൂക്ഷിച്ചു.]

 * ദേശീയ കാർട്ടൂണിസ്റ്റ്‌ ദിനം !

.  ***********

*  (National Cartoonists Day)

. *എൽ.ടി.ടി.ഇ രൂപീകരണ ദിനം !

akkamma Untitled33453.jpg

[സിംഹളർ ആധിപത്യമുള്ള ശ്രീലങ്കൻ ഗവൺമെൻ്റിൻ്റെ ശ്രീലങ്കൻ തമിഴർക്കെതിരായ അക്രമാസക്തമായ പീഡനങ്ങൾക്കും വിവേചനപരമായ നയങ്ങൾക്കും മറുപടിയായി ദ്വീപിൻ്റെ വടക്കുകിഴക്ക് തമിഴ് ഈലം എന്ന പേരിൽ ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രം സൃഷ്ടിക്കാൻ LTTE പോരാടിയ തുടക്കം

5 മെയ് 1976 ]

* നഖ ദിനം!

[ Nail Day ; സൗന്ദര്യ സംസ്കാരത്തിൻ്റെ മുൻനിരയിലേക്ക് നിറവും ശൈലിയും കൊണ്ടുവരുന്ന ഊർജ്ജസ്വലമായ ആഘോഷമാണിത്. മിംഗ് രാജവംശം മുതൽ പുരാതന ഈജിപ്ത് വരെ, വിവിധ നിറങ്ങളിൽ വരച്ച നഖങ്ങൾ സാമൂഹിക നിലയെ സൂചിപ്പിക്കുന്നു.  ആധുനിക നെയിൽ പോളിഷ് യുഗം 1920 കളിൽ ഫ്രാൻസിൽ ആരംഭിച്ചു, അതിനുശേഷം കൃത്രിമ നഖങ്ങളുടെ കണ്ടുപിടുത്തം ഉൾപ്പെടെ അനന്തമായ നിറങ്ങളുടെയും പുതുമകളുടെയും ഒരു വ്യവസായമായി രൂപാന്തരപ്പെട്ടു.]

  • ലോക പോർച്ചുഗീസ് ഭാഷാ ദിനം "

    [ World Portuguese Language Day ; ഭൂമിയിലെ ഏറ്റവും ശ്രുതിമധുരമായ ഭാഷകളിലൊന്നാണ് പോർച്ചുഗീസ് എന്ന് പലരും സമ്മതിക്കും.  ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സംസാരിക്കുന്ന ഒരു ഭാഷയാണിത്.  ഇത് ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ  ഐക്യത്തിൽ ചേർത്തുനിർത്തുന്നു .]
  • joseph Untitled33453.jpg

* മെക്സിക്കൊ : സിൻകോ ഡി മായോ!

[ Cinco de Mayo ; സ്വാദിഷ്ടമായ ഭക്ഷണം, ചടുലമായ സംഗീതം, വർണ്ണാഭമായ അലങ്കാരങ്ങൾ എന്നിവയ്ക്കൊപ്പം, മെക്സിക്കൻ ജനതയുടെ ധീരതയെ ബഹുമാനിക്കാനും ഒത്തുചേരാനുമുള്ള സമയമാണിത്.]

* ശ്രീലങ്ക : വേസക്‌

* ഡെന്മാർക്ക്: വിമോചനദിനം (1945)

* എത്യോപ്യ: വിമോചനദിനം (1941)

* നെതർലാൻഡ്സ്: വിമോചനദിനം 

* ഓസ്ട്രേലിയയുടെ വടക്കൻ

   പ്രദേശങ്ങൾ: മെയ്ദിനം

* ദക്ഷിണകൊറിയ: ശിശുദിനം 

  • USA;

    National Day of Awareness for Missing and Murdered Indigenous Women and Girls

    National Astronaut Day

    National Concert Day

    National Pipe Organ Day

    National Lemonade Day

    National Hoagie Day

    Mayday for Mutts
  • wewUntitled33453.jpg

    Bonza Bottler Day

    Hug A Shed And Take A Selfie Day

    Revenge of the Fifth

  ഇന്നത്തെ മൊഴിമുത്തുകൾ

. ***********

''ആശാനക്ഷരമൊന്നു പിഴച്ചാൽ

അമ്പത്തൊന്നു പിഴ്യ്ക്കും ശിഷ്യനു ''

''കാര്യക്കാരൻ കളവുതുടർന്നാൽ

കരമേലുള്ളവർ കട്ടുമുടിക്കും ''

''കാരസ്കരത്തിൻ കുരു പാലിലിട്ടാൽ

കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ''

''ആയിരംവർഷം കുഴലിലിരുന്നാൽ 

നായുടെവാലു വളഞ്ഞേയിരിപ്പൂ ''

.   [ - കുഞ്ചൻ നമ്പ്യാർ ]

   ********** 

ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർ.എസ് പ്രഭുവിന്റെയും (1930),

karl Untitled33453.jpg

ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിലും  ഇപ്പോൾ  ഹാസ്യ വേഷങ്ങളിൽ കൂടുതലായും അഭിനയിക്കുന്ന ജനാർദ്ദനന്റെയും (1946),

കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുകയും പിന്നീട് ധർമപുരി, നെഞ്ചൈ തൊടു, അണ്ണൻ തമ്പി തുടങ്ങിയ ചിത്രങ്ങളിലും

 ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, കാസനോവ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ച തെന്നിന്ത്യൻ അഭിനേത്രിയും പരസ്യമോഡലുമായ ലക്ഷ്മി റായിയുടേയും (1989),

ഇസ്‌ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ,   ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്  അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ എന്നീ പദവികൾ വഹിച്ച പ്രൊഫ. കെ. എ. സിദ്ദീഖ് ഹസന്റെയും (1945),

ഒരു ബ്രിട്ടീഷ് നടനായ ഹെൻറി വില്യം ഡാൽഗ്ലീഷ് കാവിൽൻ്റെയും ( 1983),

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും റാപ്പറും നർത്തകനും നടനുമായ ആർ & ബി സംഗീതത്തിലെ ഏറ്റവും പ്രമുഖ കലാകാരന്മാരിൽ ഒരാളായ ക്രിസ്റ്റഫർ മൗറീസ് 

ബ്രൗൺൻ്റെയും ( 1989) ജന്മദിനം!

tytytUntitled33453.jpg

ഇന്നത്തെ സ്മരണ !!!

********

കേണൽ എ.വി.എം അച്യുതൻ, മ. (1926-2021)

ചട്ടമ്പിസ്വാമികൾ മ. (1853-1924)

കുറിശ്ശേരി ഗോപാലപിള്ള മ. (1914-1978)

അക്കാമ്മ ചെറിയാൻ മ. (1909-1982)

പുതുമൈ പിത്തൻ മ. (1906-1948),

നൗഷാദ് അലി മ. (1919-2006) 

നെപ്പോളിയൻ മ. (1769-1821) 

വോൺ ഹോഫ്മാൻ മ. (1818-1892),

മിഖായേൽ ബോട് വിനിക് മ. (1911-1995)

വാൾട്ടർ സിസുലു മ. (1912 -2003). 

ഉമറു യാർ അദുവ  മ. (1951-2010)

കുഞ്ചൻ നമ്പ്യാർ, ജ. (1705-1770)

കാൾ മാർക്സ് ജ. (1818-1883 )

തേറമ്പിൽ ശങ്കുണ്ണിമേനോൻ ജ. (1910-1991)

കെ എം ഡാനിയൽ ജ. (1920-1988 )

ജി. വിവേകാനന്ദൻ ജ. (1923 -1999) 

സി.എം.എസ്. ചന്തേര ജ. (1933-2012)

എം.വി. രാഘവൻ ജ. (1933-2014 )

വി. എസ്. ആൻഡ്രൂസ്  ജ. (1872 -1968 )

ഡോ. സി.കെ. കരീം ജ. (1939-2000)

എം.പി അനിൽകുമാർ ജ. (1964-2014)

അവിനാശിലിംഗം ചെട്ടിയാർ ജ.(1903-1991)

പ്രീതിലത വാദേദാർ ജ. (1911-1932).

v

പി.യു. ചിന്നപ്പ ജ. (1916-1951)

ഗ്യാനി സെയിൽ സിംഗ് ജ. (1916-1994)

സോറൻ കീർ‌ക്കെഗാഡ് ജ.(1813-1855)

ഹെൻറിക്ക് ഷെൻകിയേവി മ. (1846-1916)

ജിം കെല്ലി ജ. (1946-2013) 

സ്മരണകൾ !!!

********

* പ്രധാനചരമദിനങ്ങൾ !!

മാതൃഭൂമി ഡയറക്ടർ  സ്വാതന്ത്ര്യ സമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടർമാരുമായിരുന്ന കോഴിപ്പുറത്ത് മാധവൻ മേനോന്റേയും എ.വി. കുട്ടിമാളു അമ്മയുടേയും മകനായ കേണൽ എ.വി.എം. അച്യുതനേയും (1926- മെയ് 5 2021),

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനും, ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുകയും വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ പൊതുവേദികളിൽഅവതരിപ്പിക്കുകയും മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയും ചെയ്ത ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളെയും (ഓഗസ്റ്റ് 25, 1853 - മെയ് 5,  1924),

v

ഭാഷാസാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും വിഭാഗത്തിൽ അദ്വിതീയമായ സ്ഥാനമുള്ള ന്യായശാസ്ത്രത്തിന്റെ അടിസ്ഥാന രേഖയായ കേരളഗൗതമീയം,  ചട്ടമ്പി സ്വാമികളുടെ ജീവിതം ആസ്പദമാക്കിയ "വിദ്യാധിരാജൻ", 1971ലെ ഇന്തോ-പാക് യുദ്ധവിജയത്തെ കുറിച്ചുള്ള "വിജയലഹരി", 1970കളിൽ കേരള സർവ്വകലാശാല പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന "ഉദയകിരണങ്ങൾ", സംസ്കൃത-മലയാള നിഘണ്ടുവായ "ശബ്ദവൈജയന്തി" തുടങ്ങിയ ഗ്രന്ഥങ്ങളെഴുതിയ സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്ന കുറിശ്ശേരി ഗോപാലപിള്ളയെയും (3 മാർച്ച് 1914 - 5 മാർച്ച് 1978)

നിരവധി തവണ ജയിലിലടയ്ക്ക പ്പെട്ടിട്ടുള്ള   കേരളത്തിലെ  സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയ ചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന തിരുവിതാംകൂറിന്റെ  ഝാൻസി  റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ   കേരളത്തിന്റെ  സംഭാവനയായ  അക്കാമ്മ ചെറിയാനെയും  (1909 ഫെബ്രുവരി 15 - 1982 മേയ് 5) ,

പുരോഗമനാശയങ്ങളാലും സാമൂഹ്യ വിമർശനത്താലും ആധുനിക തമിഴ് സാഹിത്യത്തിൽ നിർണായക സ്വാധീനം ചെലുത്തിയ രചനകൾ എഴുതിയ പ്രമുഖനായ ഒരു തമിഴ് സാഹിത്യകാരനായിരുന്ന പുതുമൈ പിത്തൻ എന്ന പേരിലെഴുതിയിരുന്ന സി. വിരുദാചലത്തെയും (25 ഏപ്രിൽ 1906 – 5 മേയ് 1948),

rai Untitled33453.jpg

ബോളിവുഡ് ചലച്ചിത്ര രംഗത്തെ സംഗീത സം‌വിധായകനും സംഗീതജ്ഞനും ആയിരുന്ന നൗഷാദ് അലിയെയും (ഡിസംബർ 25 1919 – മേയ് 5 2006) ,

ഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം ലോകത്തിലെ ഏറ്റവും മികച്ച പട്ടാള മേധാവികളിലൊരാൾ എന്ന പ്രശംസക്ക് അർഹനാക്കുകയും, യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചെങ്കിലും, ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ വാട്ടർലൂ യുദ്ധത്തിൽ  പരാജിതനായ ഒരു പതിറ്റാണ്ടു കാലം (1804- 1814) ഫ്രഞ്ച് ചക്രവർത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിനെയും ( 15 ഓഗസ്റ്റ് 1769 – 5 മെയ് 1821) ,

അനിലിൻ ഡൈ ഇൻഡസ്റ്ററിക്ക് വേരുപാകുകയും ഓർഗാനിക്ക് കെമിസ്റ്ററിക്ക് ഫോർമാൽഡിഹൈഡ് , ഹൈഡ്രൊ ബെൻസിൻ അടക്കം പല കെമിക്കൽസും കണ്ടു പിടിക്കുകയും ലണ്ടനിലെ  റോയൽ കോളേജ് ഓഫ് കെമിസ്റ്ററിയുടെ ആദ്യത്തെ ഡയറക്റ്ററും ജർമൻ കെമിക്കൽ സൊസയ്റ്റിയുടെ സ്ഥാപകരിൽ ഒരാളും ആയിരുന്ന ആഗസ്റ്റ് വില്യം വോൺ ഹോഫ്മാൻ (8 ഏപ്രിൽ 1818 – 5 മെയ് 1892),

3 തവണ ലോകചാമ്പ്യനായിരുന്ന ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ മിഖായേൽ മോയ്സ്യേവിച് ബോട് വിനിക്കിനെയും ( ആഗസ്റ്റ്17  1911 – മെയ് 5 1995),

sidik Untitled33453.jpg

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായി സമരം നയിച്ച പ്രമുഖരിൽ ഒരാളായിരുന്ന വാൾട്ടർ മാക്സ് ഉല്യാട്ടേ സിസുലു എന്ന വാൾട്ടർ സിസുലുവിനെയും(18 മെയ് 1912 – 5 മെയ് 2003). 

നൈജീരിയൻ പ്രസിഡണ്ടും, രാജ്യത്തിന്റെ പതിമൂന്നാമത്തെ തലവനുമായിരുന്ന അൽഹാജി ഉമറു മുസാ യാർ അദുവാ എന്നുമറിയപ്പെടുന്ന ഉമറു യാർ അദുവയെയും (ഓഗസ്റ്റ് 16 1951– മേയ് 5 2010),

പ്രധാനജന്മദിനങ്ങൾ !!

***********

കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചന്‍ നമ്പ്യാരേയും (മെയ് 5 ),

തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം  ശോഭിച്ചിരുന്ന ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ പാകിയ  സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവും  മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയും ആയ  കാൾ മാർക്സ് എന്ന കാൾ ഹെൻറിച്ച് മാർക്സിനെയും  (മേയ് 5, 1818 – മാർച്ച് 14, 1883 ),

prabhu Untitled33453.jpg

നോവലുകൾ നാടകങ്ങൾ ജ്യോതിശാസ്ത്രം, ബാലസാഹിത്യം കവിത തുടങ്ങി എല്ലാ ശാഖകളിലും കൃതികൾ രചിക്കുകയും കേരള സാഹിത്യ അക്കാദമിയിൽ പബ്ലിക്കേഷൻ അസിസ്റ്റന്റ് ,മാസിക സൂചി എഡിറ്റർ എന്നിനിലകളിൽ സേവനം ചെയ്ത തേറമ്പിൽ ശങ്കരമേനോനെയും (1910 മെയ് 5 - ഏപ്രിൽ 30,1991),

സംസ്കൃതത്തിലും സാഹിത്യ മീംമാസയിലും ഭാഷശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടുകയും ശംഖു നാദം, വീണപൂവ് കൺമുൻപിൽ, നവ ചക്രവാളം നളിനിയിലും മറ്റും, തുടങ്ങിയ കൃതികൾ എഴുതിയ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ആയിരുന്ന കെ എം ഡാനിയലിനെയും ( 5 മെയ് 1920-1988 ജൂലൈ 18 )

സാധാരണക്കാരുടെ ജീവിതത്തെ വളരെ തന്മയത്വത്തോടെ തന്റെ കഥകളിലും നോവലുകളിലും ആവിഷ്കരിക്കുകയും മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ ചിത്രമായ കള്ളി ചെല്ലമ്മയുടെ കഥയും സംഭാഷണവും എഴുതിയ  ജി വിവേകാനന്ദനെയും (മെയ് 5,1923 - ജനുവരി 23 , 1999),

തെയ്യം തിറകളുടെ പശ്ചാത്തലത്തിൽ മലയാളത്തിലാദ്യമായി സത്യക്കല്ല് എന്നപേരിൽ നോവലെഴുതിയ നാടൻകലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അദ്ധ്യാപകനുമായിരുന്ന സി.എം.എസ്. ചന്തേരയെയും(1933 - ഓഗസ്റ്റ് 26 2012),

chris Untitled33453.jpg

ഏറ്റവുമധികം നിയോജക മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഹോൾഡറും, ( മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) ), അവിഭക്ത കമ്യൂണിസ്റ്റ്പാർട്ടിയിലും സി.പി.ഐ എമ്മിലും പ്രവർത്തിക്കുകയും, സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) രൂപവത്കരിക്കുകയും  വിവിധ മന്ത്രിസഭകളിൽ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത മേലേത്തു വീട്ടിൽ രാഘവൻ എന്ന  എം.വി. രാഘവനെയും( 5 മെയ് 1933 - 9 നവംബർ 2014 ),

23  സംഗീതനാടകങ്ങൾ അടക്കം മിശിഹാചരിത്രം, ജ്ഞാനസുന്ദരി, പറുദീസാനഷ്ടം, അക്ബർ മഹാൻ, രാമരാജ്യം, പ്രമാദം, വിശ്വാസവിജയം, സുപ്രതീക്ഷാവിജയം തുടങ്ങി 46ൽപ്പരം മലയാളകൃതികൾ രചിച്ച സംഗീത നാടക രചയിതാവായ വി. എസ്. ആൻഡ്രൂസിനെയും (1872 മെയ് 5-1968 ആഗസ്റ്റ് 27)

സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹികപാഠ പുസ്തക നിർമ്മാണത്തിനുള്ള വിദഗ്ദസമിതി അംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗം, സമസ്തകേരള സാഹിത്യപരിഷത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്, കാൻഫെഡ്, കേരള മുസ്‌ലിം എജ്യുക്കേഷണൽ അസോസിയേഷൻ, മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി, മുസ്‌ലിം എജ്യുക്കേഷണൽ ട്രസ്റ്റ്, മുസ്‌ലിം അസോസിയേഷൻ തിരുവനന്തപുരം, മുസ്‌ലിം സർവീസ് സൊസൈറ്റി എന്നിവയിൽ ആജീവാനന്ത അംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി, പി.എ. സൈദ് മുഹമ്മദ് ഫൗണ്ടേഷൻ സെക്രട്ടറി, പ്രൊഫ. പി.എസ്. വേലായുധൻ അവാർഡ് കമ്മിറ്റി സെക്രട്ടറി, ഇസ്‌ലാമിക വിജ്ഞാനകോശം ഉപദേശക സമിതിയംഗം, കേരള ഹിസ്റ്ററി അസോസിയേഷന്റെ മേൽനോട്ടത്തിൽ കേരള ചരിത്രം, നവഭാരത ശില്പികൾ സമാഹാരങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അംഗം, സമസ്ത കേരള സാഹിത്യപരിഷതിന്റെ മാഗസിൻ എഡിറ്റർ, എന്നീ നിലകളിൽ സേവനമനുഷ്ടിച്ച ഡോ. സി.കെ. കരീമിനെയും (1939 മെയ് 5 - 2000 സെപ്തംബർ 11 ), 

henry Untitled33453.jpg

ഇന്ത്യൻ വ്യോമസേനയിലെ മിഗ് 21 പൈലറ്റായിരുന്ന ; ഒരു മോട്ടോർ സൈക്കിൾ അപകടത്തിൻ്റെ ഫലമായി ഇരു കൈകാലുകളും തളർന്ന അവസ്ഥയിൽ (Quadriplegic) ആയിത്തീർന്നതിനുശേഷം ഒരു എഴുത്തുകാരനും ചരിത്രകാരനുമായ 

ഫ്ലൈയിംഗ് ഓഫീസർ എം പി അനിൽ കുമാറിനേയും (5 മെയ് 1964 - 20 മെയ് 2014),

വളരെ ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയപ്രക്ഷോഭത്തിൽ  പങ്കെടുക്കുകയും, 1931-ലെ ഉപ്പുസത്യാഗ്രഹത്തോട നുബന്ധിച്ച് അറസ്റ്റുചെയ്യപ്പെടുകയും, 1941-ലെ നിസ്സഹകരണപ്രസ്ഥാനത്തിലും 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവരികയും1930-46 വരെ കോയമ്പത്തൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും 1935-46 കാലത്ത് കേന്ദ്ര നിയമസഭയിലും 1946-51-ൽ മദ്രാസ് അസംബ്ലിയിലും 1952-64-ൽ ഇന്ത്യൻ പാർലമെന്റിലും അംഗവും,1946-49 കാലത്ത് മദിരാശി സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സെക്കൻഡറി സ്കൂളുകളിലെ അധ്യയനമാധ്യമം തമിഴാക്കുകയും ചെയ്ത തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവർത്തകനും ഗ്രന്ഥകർത്താവുമായിരുന്ന അവിനാശിലിംഗം ചെട്ടിയാരെയും ( 1903 മേയ് 5- 1991 നവംബർ 21 ),

kunchan Untitled33453.jpg

കുറച്ചുനാളത്തെ അധ്യാപകവൃത്തിക്ക് ശേഷം സൂര്യസെന്നിന്റെ നേതൃത്വത്തിൽ സായുധവിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കുകയും, "പട്ടികൾക്കും ഇന്ത്യാകാർക്കും പ്രവേശനമില്ല" എന്ന ബോർഡ് വച്ച ചിറ്റഗോങ്ങിലെ പഹർതലി യൂറോപ്യൻ ക്ലബ്ബ് അഗ്നിക്കിരയാക്കിയ വിപ്ലവകാരികളുടെ 15 അംഗസംഘത്തെ നയിക്കുകയും അറസ്റ്റിലാകും എന്ന് ഉറപ്പായ ഘട്ടത്തിൽ പൊട്ടാസ്യം സയനൈഡ് കഴിച്ച് ജീവനൊടുക്കുകയും ചെയ്ത, ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഒരു ഇന്ത്യൻ വിപ്ലവകാരിയായിരുന്ന റാണി എന്ന പ്രീതിലത വാദേദാറിനെയും (5 മേയ് 1911 – 23 സെപ്റ്റംബർ 1932),

1930 - 40 കാലഘട്ടത്തിൽ നാടക, സിനിമാ രംഗങ്ങളിൽ സജീവവും തെന്നിന്ത്യ സിനിമയിലെ ആദ്യ കാല സൂപ്പർ സ്റ്റാറുകളിലൊരാളും ആയിരുന്ന പ്രശസ്ത തമിഴ് സിനിമാ നടനും ഗായകനുമായിരുന്ന പുതുക്കോട്ടൈ ഉലകനാഥൻ പിള്ളൈ ചിന്നപ്പ എന്ന പി.യു. ചിന്നപ്പയെയും(5 മേയ് 1916 – 23 സെപ്റ്റംബർ 1951),

രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവും ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയും ആയിരുന്ന

ഗ്യാനി സെയിൽ സിംഗിനെയും(മേയ് 5 1916 - ഡിസംബർ 25 1994),

fgfgfUntitled33453.jpg

ദൈവത്തിലുള്ള വിശ്വാസം, വ്യവസ്ഥാപിത ക്രിസ്തുമതം, ക്രൈസ്തവ സന്മാർഗ്ഗശാസ്ത്രവും ദൈവശാസ്ത്രവും, ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവരുന്ന മനുഷ്യന്റെ വികാരവിചാരങ്ങൾ തുടങ്ങി മതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ പറ്റി  രചനകൾ നടത്തിയ  അസ്തിത്വവാദി, നവ-യാഥാസ്ഥിതികൻ, ഉത്തരാധുനികൻ, മാനവികതാവാദി, വ്യക്തിവാദി (individualist) എന്നിങ്ങനെ പലവിധത്തിൽ പണ്ഡിതന്മാർ  ചിത്രീകരിച്ച പത്തൊൻപതാം നൂറ്റാണ്ടിൽ ഡെൻമാർക്കിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും ദൈവ ശാസ്ത്രജ്ഞനും ആയിരുന്ന  സോറൻ കീർ‌ക്കെഗാഡിനെയും(ഉച്ചാ: സോയെൻ കിയെക്കഗോത്ത്) (മേയ് 5, 1813 - നവംബർ 11, 1855),

പൊട്ടോപ്, ക്വാ വാഡിസ് തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാനവിജേതാവ് പോളണ്ടുകാരനായ ഹെൻറിക്ക് ഷെൻകിയേവിച്ചിനെയും (5 മേയ് 1846 - 15 നവംബർ 1916),

Enter the Dragon എന്ന പ്രസിദ്ധ സിനിമയിൽ വില്യംസ് ആയി അഭിനയിച്ച അമേരിക്കൻ കായിക താരവും, മാർഷൽ ആർട്ടിസ്റ്റും അഭിനേതാവും ആയിരുന്ന ജെയിംസ് മിൽട്ടൺ കെല്ലി എന്ന ജിം കെല്ലിയെയും (മെയ് 5 1946 – ജൂൺ29, 2013) സ്മരിക്കുന്നു.!

ചരിത്രത്തിൽ ഇന്ന് !!!

********

553 - രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് തുടങ്ങി.

1260 - കുബ്ലായി ഖാൻ മംഗോൾ ചക്രവർത്തിയായി.

v

1430 -  ജർമ്മനിയിലെ സ്പെയറിൽ നിന്ന് ജൂതന്മാരെ പുറത്താക്കി.

1494 - ക്രിസ്റ്റഫർ കൊളംബസ് ജമൈക്കയിൽ എത്തിച്ചേർന്നു.

1640 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ചെറു പാർലമെന്റ് പിരിച്ചുവിട്ടു

1646 -  ചാൾസ് ഒന്നാമൻ രാജാവ് സ്കോട്ട്ലൻഡിൽ കീഴടങ്ങി.

1788 -  ഫ്രെഡറിക് വിൽഹെം വോൺ സ്റ്റ്യൂബനെ ജോർജ്ജ് വാഷിംഗ്ടൺ കോണ്ടിനെൻ്റൽ ആർമിയുടെ ഇൻസ്പെക്ടർ ജനറലായി നിയമിച്ചു..

1789  - ഫ്രഞ്ച് വിപ്ലവം ആരംഭിച്ചു.

andrews Untitled33453.jpg

1816-ൽ ന്യൂയോർക്കിൽ അമേരിക്കൻ ബൈബിൾ സൊസൈറ്റി രൂപീകരിച്ചു.

1847 -  അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കപ്പെട്ടു

1908 - അമേരിക്കൻ ഗ്രേറ്റ് വൈറ്റ് ഫ്ലീറ്റ് സാൻ ഫ്രാൻസിസ്കോയിലെത്തി.

1920-ൽ ജർമ്മൻ-ലാത്വിയൻ സമാധാന ഉടമ്പടി ഒപ്പുവച്ചു. 

1921 -  ചൈനയിൽ വിപ്ലവ ഗവർമെന്റ് രൂപീകരിച്ചു 

1930-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലെസ്റ്റർഷെയറിനു വേണ്ടിയുള്ള ഒരു ടൂർ മത്സരത്തിൽ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ 185 റൺസിൻ്റെ അപരാജിത റെക്കോർഡ് നേടി. 

1640 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ചെറു പാർലമെന്റ് പിരിച്ചുവിട്ടു.

1944 - മഹാത്മാ ഗാന്ധി ജയിൽ വിമോചിതനായി.

raghavan Untitled33453.jpg

1955 - പശ്ചിമ ജർമനിക്ക് സമ്പൂർണ്ണ സ്വയംഭരണാധികാരം ലഭിച്ചു

1944 - മഹാത്മാ ഗാന്ധി ജയിൽ വിമോചിതനായി.

1955 - പശ്ചിമ ജർമനിക്ക് സമ്പൂർണ്ണ സ്വയംഭരണാധികാരം ലഭിച്ചു.

1956 -  ടോക്കിയോയിൽ ആദ്യ ലോക ജൂഡോ ചാമ്പ്യൻഷിപ്പ് നടന്നു. 

1969-ൽ, 23-ആം NBA ചാമ്പ്യൻഷിപ്പിൽ ബോസ്റ്റൺ സെൽറ്റിക്സ് LA ലേക്കേഴ്സിനെ പരാജയപ്പെടുത്തി.

1980 - ഓപ്പറേഷൻ നിമ്രോഡ് : ആറ് ദിവസത്തെ ഉപരോധത്തിന് ശേഷം ബ്രിട്ടീഷ് സ്പെഷ്യൽ എയർ സർവീസ് ലണ്ടനിലെ ഇറാനിയൻ എംബസി ആക്രമിച്ചു .

1981 - ബോബി സാൻഡ്സ് 66 ദിവസത്തെ പട്ടിണി സമരത്തിന് ശേഷം ലോംഗ് കേഷ് ജയിൽ ആശുപത്രിയിൽ 27 വയസ്സുള്ളപ്പോൾ മരിച്ചു .

karl max Untitled33453.jpg

1985 - റൊണാൾഡ് റീഗൻ ബിറ്റ്ബർഗിലെ സൈനിക സെമിത്തേരിയും ബെർഗൻ-ബെൽസൺ കോൺസെൻട്രേഷൻ ക്യാമ്പിന്റെ സ്ഥലവും സന്ദർശിച്ചു , അവിടെ അദ്ദേഹം ഒരു പ്രസംഗം നടത്തി.

1987 - ഇറാൻ-കോണ്‌ട്ര ബന്ധം : അമേരിക്കൻ ഐക്യനാടുകളിൽ കോൺഗ്രസ് ടെലിവിഷൻ ഹിയറിംഗുകൾ ആരംഭിച്ചു.

1988 - അമേരിക്കൻ ഫോട്ടോഗ്രാഫർ കോർക്കി ലീയുടെ ബഹുമാനാർത്ഥം  ഈ ദിവസം 'കോർക്കി ലീ ഡേ' ആയി ആചരിച്ചു .  

Uswamintitled33453.jpg

1991 - വാഷിംഗ്ടൺ ഡിസിയിലെ മൗണ്ട് പ്ലസന്റ് സെക്ഷനിൽ ഒരു സാൽവഡോറൻ മനുഷ്യനെ പോലീസ് വെടിവെച്ചതിനെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു .

1994 - അർമേനിയയും അസർബൈജാനും തമ്മിലുള്ള ബിഷ്കെക്ക് പ്രോട്ടോക്കോൾ ഒപ്പിട്ടത് നഗോർണോ -കറാബാക്ക് സംഘർഷം ഫലപ്രദമായി മരവിപ്പിച്ചു .

1994 - അമേരിക്കൻ കൗമാരക്കാരനായ മൈക്കൽ പി.ഫെയെ സിംഗപ്പൂരിൽ മോഷണത്തിനും നശീകരണത്തിനുമായി ചൂരൽ കൊണ്ടടിച്ചു .

Urtrtntitled33453.jpg

2006 - സുഡാൻ സർക്കാർ സുഡാൻ ലിബറേഷൻ ആർമിയുമായി ഒരു കരാറിൽ ഒപ്പുവച്ചു . 

2007 - കാമറൂണിലെ ഡൗലയിലെ ഡൗല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം കെനിയ എയർവേയ്‌സ് ഫ്ലൈറ്റ് 507 തകർന്നു , വിമാനത്തിലുണ്ടായിരുന്ന 114 പേരും മരിച്ചു, കാമറൂണിലെ ഏറ്റവും മാരകമായ വിമാന ദുരന്തമായി ഇത് മാറി. 

2010 - ഗ്രീസിൽ സർക്കാർ-കടപ്രതിസന്ധിയുടെ ഫലമായി സർക്കാർ ഏർപ്പെടുത്തിയ ചെലവുചുരുക്കൽ നടപടികൾക്ക് മറുപടിയായി ഗ്രീസിൽ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു .

2023 - ലോകാരോഗ്യ സംഘടന COVID-19 പാൻഡെമിക്കിൻ്റെ അന്ത്യം ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment