Advertisment

കോരിവെച്ച ചോറ് പോലും തിന്നാന്‍ സമ്മതിക്കാതെ പിടിച്ചിറക്കി, മകന്‍ സ്വയമേ തീ കൊളുത്തിയതല്ല അവരാണ് കത്തിച്ചെന്നതെന്ന് രാജന്റെ അമ്മ

New Update

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കല്‍ നടപടിക്കിടെ ഉദ്യോസ്ഥര്‍ക്ക് മുന്നില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം.കോരിവെച്ച്‌ ചോറ് പോലും തിന്നാന്‍ സമ്മതിക്കാതെ പിടിച്ചിറക്കിയതാണെന്നും മകന്‍ സ്വയമേ തീ കൊളുത്തിയതല്ലെന്നും അവരാണ് കത്തിച്ചെന്നും രാജന്റെ അമ്മ പറഞ്ഞു.

Advertisment

publive-image

മകനും കുടുംബത്തിനും നീതി കിട്ടണമെന്ന് രാജന്റെ അമ്മ പറഞ്ഞു. ഞങ്ങള്‍ക്ക് നീതി കിട്ടണം. എന്റെ പിള്ളക്ക് നാല് സെന്റും വീടും കിട്ടണമെന്നും അവര്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടത്തെ തര്‍ക്കഭൂമിയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ തീകൊളുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം.

NEYYATTINKARA CASE
Advertisment