Advertisment

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ വെന്തു മരിച്ച സംഭവം; പോലീസുകാരെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് എസ്പി കെ. ജി. സൈമണ്‍

New Update

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ വെന്തു മരിച്ച സംഭവത്തില്‍ പോലീസുകാരെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് എസ്പി കെ. ജി. സൈമണ്‍. പോലീസുകാര്‍ക്ക് പൊതുജനങ്ങളോടുള്ള സമീപനം കൂടുതല്‍ ജനകീയമാകണം എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

കൂടത്തായി ഉള്‍പ്പെടെയുള്ള കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ. ജി. സൈമണ്‍ ഇന്നലെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.

കൂടത്തായി കൊലപാതക കേസ് മാത്രം മതി കെ. ജി. സൈമണ്‍ എന്ന പോലീസുകാരന്റെ അന്വേഷണ മികവ് മനസിലാക്കാന്‍. ഒടുവില്‍ കാക്കി കുപ്പായത്തോട് സാങ്കേതികമായി വിടപറയുന്ന വേളയിലും പൊലീസ് സേനക്ക് നേരെ ഉയരുന്ന ചില ആക്ഷേപങ്ങളില്‍ നിരാശനാണ് അദ്ദേഹം. ചില സമയങ്ങളില്‍ ക്ഷണ നേരത്തില്‍ തീരുമാനം എടുക്കേണ്ടി വരും. അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ മനപ്പൂര്‍വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലന്നും കെ. ജി. സൈമണ്‍ പറഞ്ഞു.

neyyattinkara issue
Advertisment