Advertisment

നെയ്യാറ്റിൻകരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ക്രൈംബ്രാഞ്ച് കുട്ടികളുടെ മൊഴിയെടുത്തു

New Update

തിരുവനന്തപുരം: കുടിയൊഴിനിടെ നെയ്യാറ്റിൻകരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവം സ്ഥലം പരിശോധിച്ച ക്രൈം ബ്രാഞ്ച് സംഘം മരിച്ച രാജൻറെ മക്കളുടെ മൊഴിയെടുത്തു.

Advertisment

publive-image

രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിക്കാൻ കാരണം പൊലീസിന്‍റെ വീഴ്ചെയന്നാണ് ആരോപണം. കുടിയൊഴിപ്പിലിന് പൊലീസ് അനാവശ്യം തിടുക്കം കാണിച്ചുവെന്നും മക്കള്‍ ആരോപിച്ചിരുന്നു.

പൊലീസ് വീഴ്ചയുൾപ്പെടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ എസ്പി

ഷാനവാസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലുള്ള സിഐ അഭിലാഷാണ്സ്ഥല പരിശോധന നടത്തിയ ശേഷം മക്കളായ രാഹുലിൻറെയും രജ്ഞിത്തിനോടും വിവരങ്ങള്‍ ചോദിച്ചത്. തർക്കഭൂമിയില്‍ കെട്ടിട ഷെഡിലാണ് ഇപ്പോഴും കുട്ടികള്‍ കഴിയുന്നത്.

അതേ സമയം രാജൻറെ മൂത്ത മകൻ രാഹുലിന് സിപിഎം സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു.മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലി നൽകുമെന്നാണ് നെയ്യാറ്റിൻകര എംഎഎ ആൻസലിന് കഴിഞ്ഞ ദിവസം വീട്ടിലെത്തി അറിയിച്ചത്.

neyyattinkara issue
Advertisment