Advertisment

നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ ദമ്പതിമാരുടെ മൂത്തമകന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സി.പി.എം

New Update

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ജീവനൊടുക്കിയ ദമ്പതിമാരുടെ മൂത്തമകന്‍ രാഹുലിന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സി.പി.എം.

Advertisment

publive-image

നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലി നല്‍കാനാണ് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ തീരുമാനം. ഇളയമകന്‍ രഞ്ജിത്തിന് സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കാനാണു തീരുമാനം.

രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നല്‍കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജോലി വാഗ്ദാനം. ബാങ്ക് ഭരണസമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ. വ്യക്തമാക്കി.

അതേസമയം രാജനും അമ്ബിളിയും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ രേഖകള്‍ തേടി ക്രൈംബ്രാഞ്ച്. സിവില്‍ കേസ് സംബന്ധിച്ച രേഖകള്‍ ലഭിക്കാനായി കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.

neyyattinkara isue
Advertisment