Advertisment

രാത്രി സമയങ്ങളില്‍ ഇന്‍റര്‍നെറ്റ് കോള്‍ വിളിച്ച്‌ അസഭ്യവര്‍ഷം; പ്രതിക്കെതിരെ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

New Update

തൃശൂര്‍:  രാത്രി സമയങ്ങളില്‍ ഇന്‍റര്‍നെറ്റ് കോള്‍ വിളിച്ച്‌ അസഭ്യം പറയുന്നയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചാലക്കുടി ഡിവൈഎസ്പിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്.

Advertisment

publive-image

ഹ്യൂമാനിസ്റ്റിക്‌സ് റൈറ്റ് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ് എന്ന സംഘടനയുടെ പ്രതിനിധി തൃശൂര്‍ പുതുക്കാട് സ്വദേശി ജോണ്‍സണ്‍ പുല്ലൂത്തിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി.

കുവൈറ്റില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി രഞ്ജിത്ത് എന്നയാളാണ് തന്നെ ഫോണില്‍ വിളിച്ചിട്ട് അസഭ്യം പറയുന്നതെന്ന് പരാതിയില്‍ പറയുന്നു. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ ചാലക്കുടി ഡിവൈഎസ്പിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്റെ ഫോണിലേക്ക് വന്നത് നൈറ്റ് കോളുകളാണെന്ന കാര്യത്തില്‍ അന്വേഷണം നടത്തിയെങ്കിലും വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

night calling case
Advertisment